Just In
Don't Miss
- Automobiles
കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ
- News
ആഴക്കടല് മത്സബന്ധന കരാര്; തീരദേശ ഹര്ത്താല് ആരംഭിച്ചു
- Movies
ഉറങ്ങുമ്പോള് വിളിച്ചു, ബക്കറ്റില് തുണി, അടിവസ്ത്രം എടുത്തു; സജ്നയുടെ പരാതികളില് വലഞ്ഞ് മത്സരാര്ത്ഥികള്
- Sports
IPL 2021: ഏപ്രില് 11ന് തുടക്കം, 'കാരവന് മോഡല്', അഞ്ചു വേദികള്- നിര്ണായക സൂചനകള് പുറത്ത്
- Finance
ഇന്ധനവില വീണ്ടും കൂടി; പെട്രോള് വില 93 രൂപയ്ക്ക് മുകളില്, 86 പിന്നിട്ട് ഡീസല് വില
- Travel
ആറുമണി കഴിഞ്ഞാല് പുറത്തിറങ്ങാതെ ഒരുഗ്രാമം!! ഭയപ്പെടുത്തുന്ന പ്രേതകഥ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്
നിങ്ങളുടെ കണ്ണുകള് തുടിക്കുന്നത് ഒരു നിമിത്തമാണെന്ന് അറിയാമോ? നിങ്ങള്ക്ക് ചിന്തിക്കാന് കഴിയുന്നതിനേക്കാള് അപ്പുറമായി നിങ്ങളുടെ കണ്ണുകള് നിങ്ങളോട് സംവദിക്കുന്നു. വരാനിരിക്കുന്ന ചില ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കണ്ണുകള് തുടിക്കുന്നത് എന്നു പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ? നിങ്ങളുടെ കണ്ണുകള് ഇടയ്ക്കിടെ തുടിക്കുന്നത് ധാരാളം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most read: നിങ്ങള് മരിക്കാറായോ? അറിയാം ഈ സൂചനകളിലൂടെ
ഇന്ത്യയില് പുരാതന കാലം മുതല്ക്കേ പല തരത്തിലുള്ള വിശ്വാസങ്ങള് നിലനിന്നുവരുന്നു. നിമിത്തങ്ങളും അത്തരത്തിലാണ്. ഭാവിയിലേക്കുള്ള ചില സൂചനകളായി ചില സംസ്കാരങ്ങളില് നിമിത്തങ്ങളെ കണ്ടുവരുന്നു. എന്നാല്, കണ്ണ് തുടിക്കുന്നതുമായുള്ള വിശ്വാസം ഇന്ത്യയില് മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത് ഒരുപോലെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

ഭാവി പ്രവചനം
ഇന്ത്യന് വേദ ജ്യോതിഷമനുസരിച്ച്, കണ്ണ് തുടിക്കുന്നത് നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള ഒരു അടിത്തറയായി ഉപയോഗിക്കാം. പ്രവചനം ലിംഗഭേദവും കണ്ണിന്റെ ദിശയും തമ്മില് വ്യത്യാസപ്പെട്ടിരിക്കുന്നു. വലത് അല്ലെങ്കില് ഇടത് കണ്ണ് തുടിക്കുന്നത് വ്യത്യസ്ഥ ഫലങ്ങള് നല്കുന്നു.

വിശ്വാസങ്ങള് പലത്
പല സംസ്കാരങ്ങളിലും, കണ്ണുകള് തുടിക്കുന്നത് ഗുണങ്ങളോ ദോഷങ്ങളോ ആയി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ, ചൈന, ആഫ്രിക്ക, ഹവായ് തുടങ്ങിയ രാജ്യങ്ങളില് കണ്ണുകള് തുടിക്കുന്നത് ചില സംഭവങ്ങളുടെ മുന്കൂട്ടിയുള്ള സൂചനകളായി കരുതുന്നു. ഒരു വ്യക്തിയുടെ ലിംഗഭേദം അനുസരിച്ച് പ്രവചനങ്ങള് വ്യത്യാസപ്പെടുന്നു, അത് വലത് കണ്ണോ അല്ലെങ്കില് ഇടത് കണ്ണോ ആകാം. ചില സമയങ്ങളില്, അത് സംഭവിക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കുന്നു.
Most read: പല്ലി ദേഹത്തു വീണാല് മരണം അടുത്തോ?

മരണത്തെ സൂചിപ്പിക്കുന്നു
ചില സംസ്കാരങ്ങളില്, വലത് കണ്ണ് തുടിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് ഒരു അടുത്ത ബന്ധുവിന്റെ വിയോഗം സൂചിപ്പിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ആ വ്യക്തിയെ ആരെങ്കിലും പ്രശംസിക്കുന്നുവെന്നോ അല്ലെങ്കില് ആ വ്യക്തിക്ക് ചില നല്ല വാര്ത്തകള് ലഭിച്ചേക്കാമെന്നോ വിശ്വസിക്കുന്നു. അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടാന് പോകുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

പുരുഷന്മാരുടെ വലതു കണ്ണ് തുടിക്കുന്നത്
ഇന്ത്യന് സംസ്കാരം അനുസരിച്ച്, ഒരു പുരുഷന്റെ വലത് കണ്ണ് തുടിക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു. തന്റെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്ത്തകള് കേള്ക്കാനാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. വലം കണ്ണ് തുടിക്കുന്നത് നല്ല ഭാഗ്യവും നല്ല ഭാവിയും കൈവരുത്തുമെന്നു പറയുന്നു. എന്നാല് പുരുഷന്മാരുടെ ഇടതുകണ്ണ് തുടിക്കുന്നത് ദുഃസൂചനയായി വേണം കരുതാന്. പല പ്രശ്നങ്ങളും വഴിയേ വരുമെന്നും വിശ്വസിക്കപ്പെടുന്നു.
Most read: കറുത്ത ചരട് കെട്ടിയാല് പേടി നീങ്ങുമോ ?

സ്ത്രീകളുടെ വലതുകണ്ണ് തുടിക്കുന്നത്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലത് കണ്ണ് തുടിക്കുന്നത് ഒരു മോശം ശകുനമാണ്. അവരുടെ കരിയറിനെക്കുറിച്ച് ചില മോശം വാര്ത്തകള് അവര് കേട്ടേക്കാം. അവരുടെ ജീവിതത്തിലെ എല്ലാത്തരം പ്രശ്നങ്ങളും അവര് അഭിമുഖീകരിച്ചേക്കാം. എന്നാല്, സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല് ജീവിതത്തില് സന്തോഷവും സമാധാനവും കൈവരുമെന്ന് വിശ്വസിക്കുന്നു. അപ്രതീക്ഷിതമായി ഭാഗ്യവും തുണയ്ക്കും.

കണ്ണ് തുടിക്കുന്ന സമയം
സമയത്തെയും അനുസരിച്ചിരിക്കുന്നു കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്. രാവിലെ ആറു മുതല് വൈകുന്നേരം അഞ്ച് വരെ സമയത്ത് വലം കണ്ണ് തുടിച്ചാല് വ്യക്തിക്ക് ആരുടെയെങ്കിലും ക്ഷണം ലഭിച്ചേക്കാം. എന്നാല് വൈകിട്ട് അഞ്ചു മുതല് രാവിലെ ആറ് വരെയാണെങ്കില് വ്യക്തിക്ക് ഒരു ദുരന്തം സംഭവിക്കാം.
Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന് ഈ തെറ്റുകള് വേണ്ട

ചൈനീസ് സംസ്കാരത്തില്
കണ്ണ് തുടിക്കുന്നതിന് സംബന്ധിച്ച് ചൈനക്കാര്ക്ക് അവരുടേതായ വിശ്വാസമുണ്ട്. ഒരു മനുഷ്യന്റെ ഇടത് കണ്ണ് തുടിക്കുന്നത് അത് നല്ല ഭാഗ്യമാണെന്ന് അവര് വിശ്വസിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ദൗര്ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. സ്ത്രീകളുടെ കാര്യത്തില്, വലത് കണ്ണ് തുടിക്കുന്നത് നല്ല ഭാഗ്യമാണ്, അതേസമയം ഇടത് കണ്ണ് തുടിക്കുന്നത് ഒരു ദു:സൂചനയും.

ആഫ്രിക്കന് സംസ്കാരത്തില്
ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്, താഴത്തെ കണ്പോളകള് തുടിക്കുന്നുവെങ്കില് സമീപ ഭാവിയില് ആ വ്യക്തി കരയുമെന്നാണ് ഇതിനര്ത്ഥം. മുകളിലെ കണ്പോളകള് തുടിച്ചാല് ആ വ്യക്തി അപ്രതീക്ഷിതമായി ആരെയെങ്കിലും കാണുംമെന്നും അര്ത്ഥമാക്കുന്നു.

ഹവായിയന് സംസ്കാരത്തില്
ഹവായിയില്, കണ്ണ് തുടിക്കുന്നത് ആരുടെയെങ്കിലും വരവ് അല്ലെങ്കില് മറ്റൊരാളുടെ മരണത്തെ സൂചിപ്പിക്കുന്നു. ഇടത് കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നത് കുടുംബത്തിലെ തകര്ച്ചയെ സൂചിപ്പിക്കുന്നുവെന്ന് ചിലര് വിശ്വസിക്കുന്നു. വലത് കണ്ണ് തുടിക്കുന്നത് ഒരു കുട്ടിയുടെ ആസന്നമായ ജനനത്തെ സൂചിപ്പിക്കുന്നു. അടുത്ത തവണ നിങ്ങളുടെ കണ്ണുകള് തുടിക്കുമ്പോള് ഈ ലക്ഷണങ്ങള് അറിഞ്ഞ് അതിന്റെ അര്ത്ഥം കണ്ടെത്താന് ശ്രമിക്കുക.
Most read: ഈ ജീവികള് പറയും നിങ്ങളുടെ ഭാഗ്യവും നിര്ഭാഗ്യവും