For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ

|

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കി ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇത്തവണ 72-ാമത് റിപ്പബ്ലിക് ദിനമാണ് ഭാരതീയ ജനത ആഘോഷിക്കുന്നത്. 200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നിരവധി പോരാട്ടത്തിനൊടുവില്‍ 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയായി. എങ്കിലും ഒരു ഭരണഘടനയ്ക്കായുള്ള ശ്രമം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. 1950 ജനുവരി 26നാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ലിഖിത ഭരണ ഘടന നിലവില്‍ വന്നത്. അതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്നത് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമങ്ങള്‍ ആയിരുന്നു.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഇന്ത്യന്‍ ഭരണഘടന ചരിത്രം

ഇന്ത്യന്‍ ഭരണഘടന ചരിത്രം

1946 ഡിസംബര്‍ 9 ന് ഭരണഘടനാ അസംബ്ലി ആദ്യമായി ന്യൂഡല്‍ഹിയില്‍ ഭരണഘടനാ ഹാളില്‍ യോഗം ചേര്‍ന്നു. അതിനുശേഷം ഒരു കരട് സമിതിയെ നിയോഗിക്കുകയും സമിതിയുടെ ചെയര്‍മാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഏകദേശം മൂന്ന് വര്‍ഷമെടുത്തു. കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ആദ്യ റിപ്പബ്ലിക് ദിനം

ആദ്യ റിപ്പബ്ലിക് ദിനം

1950 ജനുവരി 26 ന് രാവിലെ 10:18 ന് ഇന്ത്യ റിപ്പബ്ലിക്കായി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം 10:24 ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയ്യക്ഷരപ്രതിയായിരുന്നു. 1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലി അംഗങ്ങള്‍ ഇതില്‍ ഒപ്പുവച്ചു. ഈ പകര്‍പ്പുകള്‍ ഇപ്പോഴും പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Most read: യുവാക്കളേ മുന്നോട്ട്; ഇന്ന് ദേശീയ യുവജനദിനം

ആഘോഷത്തിന്റെ വേദി

ആഘോഷത്തിന്റെ വേദി

1950 നും 1954 നും ഇടയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യക്ക് ഒരു നിശ്ചിത വേദി ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ അത് ചെങ്കോട്ടയിലും പിന്നീട് നാഷണല്‍ സ്റ്റേഡിയം, കിംഗ്‌സ്വേ ക്യാമ്പ്, രാംലീല മൈതാനം എന്നിവിടങ്ങളിലായി നടന്നു. ഒടുവില്‍ 1955 ല്‍ ഡല്‍ഹി രാജ്പഥ് സ്ഥിരം വേദിയായി തിരഞ്ഞെടുത്തു. ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡും ഇവിടെയായിരുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ എത്തി അവസാനിക്കുന്നു.

റിപ്പബ്ലിക് ദിന ചടങ്ങുകള്‍

റിപ്പബ്ലിക് ദിന ചടങ്ങുകള്‍

റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പതിവുണ്ട്. രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നതാണ് ഈ അഭിസംബോധന. റിപ്പബ്ലിക് ദിന പരേഡിന് മുമ്പ് രാഷ്ട്രപതി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുകയും 21 റൈഫിള്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ജനുവരി 26 മുതല്‍ 29 വരെ മൂന്ന് ദിവസം മുഴുവന്‍ ആഘോഷം നീണ്ടുനില്‍ക്കും. രാഷ്ട്രപതി പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കുകയും വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റോടെ ആഘോഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു.

Most read: ജനുവരി 2021; പ്രധാന ഉത്സവങ്ങളും ആഘോഷ ദിനങ്ങളും

മുഖ്യാതിഥി

മുഖ്യാതിഥി

എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന വ്യക്തികളെ വിശിഷ്ടാതിഥിയായി ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. 1950ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു അതിഥി. എന്നാല്‍ ഈ വര്‍ഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശിഷ്ടാതിഥി ഇല്ലാതെയാണ് റിപ്പബ്ലിക് ദിനാഘോഷം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ചരിത്രത്തില്‍ ഇത് നാലാം തവണയാണ് മുഖ്യാതിഥിയായി ഒരു വിദേശ നേതാവും ഇല്ലാതെ ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1966 ലും, 1953 ലും, 1952 ലും ഇത്തരത്തില്‍ വിശിഷ്ടാതിഥി ഇല്ലായിരുന്നു.

റിപ്പബ്ലിക് ദിന പരേഡ്

റിപ്പബ്ലിക് ദിന പരേഡ്

ജനുവരി 26ന് ദിവസം രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തുകയും തുടര്‍ന്ന് 9.30 ന് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുകയും ചെയ്യുന്നു. കരസേന, നാവികസേന, വ്യോമസേന പരേഡ് എന്നിവ കൂടാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണാഭമായ ഫ്‌ലോട്ടുകള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതയാണ്. പരേഡിന് മുമ്പ്, യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി പ്രധാനമന്ത്രി ഇന്ത്യാ ഗേറ്റിനടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തുന്നു.

Most read: പാത്രം തകര്‍ക്കും, പ്രതിമ കത്തിക്കും; രസകരം ഈ പുതുവര്‍ഷ ആചാരങ്ങള്‍

ഇത്തവണത്തെ പരേഡ്

ഇത്തവണത്തെ പരേഡ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. പാത നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം പരേഡ് ചെങ്കോട്ടയ്ക്ക് പകരം നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. അര്‍ദ്ധസൈനികരുടെയും സായുധ സേനയുടെയും മാര്‍ച്ചില്‍ അംഗങ്ങള്‍ കുറവായിരിക്കും. സാംസ്‌കാരിക പരിപാടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

English summary

Republic Day 2021: History, Significance and Importance in malayalam

Republic Day is celebrated every year in India on January 26. Read on the history, significance and importance of this day.
X