For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രീയ ഏകതാ ദിവസ്2019; സർദാർപട്ടേൽ വാര്‍ഷികദിനം

|

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മ ദിവസമായ ഒക്ടോബർ 31ന് രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നുണ്ട്. 144-ാമത് ജന്മ ദിനമാണ് സർദാർ വല്ലഭായ് പട്ടേലിന്‍റെ. അയേൺ മാൻ ഓഫ് ഇന്ത്യ അഥവാ ഉരുക്കു മനുഷ്യൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി പ്രയത്നിച്ച വ്യക്തികളിൽ പ്രധാനി തന്നെയാണ് ഇദ്ദേഹം. 1875 ഒക്ടോബര്‍ 31നാണ് ഗുജറാത്തിൽ ഇദ്ദേഹം ജനിച്ചത്. വല്ലഭായ് പട്ടേലിന്‍റെ ജന്മ ദിനമായ ഒക്ടോബർ 31ന് രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നുണ്ട്. 1991-ൽ ഇദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.

Rashtriya Ekta Diwas 2019: India to commemorate 144th birth anniversary of Sardar Patel

ഒരു കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ അനീതിക്കെതിരെ പോരാടിയിരുന്നു. ബാരിസ്റ്റർ ബിരുദം നേടിയതിന് ശേഷം അഭിഭാഷകനായി ഇദ്ദേഹം കുറച്ച് കാലം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇദ്ദേഹം ലണ്ടനിൽ പോയിരുന്നു. അതിന് ശേഷം വീണ്ടും വിദ്യാഭ്യാസം പൂർത്തിയാക്കി ഇദ്ദേഹം തിരിച്ച് വന്നു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പൂർണമായും പിന്തുണ നൽകിക്കൊണ്ടാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യത്തെ ആഭ്യന്ത്ര മന്ത്രിയും ഉപ പ്രധാനമന്ത്രിയും ആയി സ്ഥാനമേറ്റത് സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു. ‌

എന്തുകൊണ്ട് രാഷ്ട്രീയ ഏകതാ ദിവസ്

Rashtriya Ekta Diwas 2019: India to commemorate 144th birth anniversary of Sardar Patel

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് പുഷ്പാർച്ചന നടത്തിയും ദില്ലിയിൽ 'റൺ ഫോർ യൂണിറ്റി' എന്ന പരിപാടി ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടും രാഷ്ട്രീയ ഏകതാ ദിവസം ഉത്ഘാടനം ചെയ്തത്. രാജ്യം ഏകീകരിക്കുന്നതിനായി സർദാർ പട്ടേൽ നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതിനാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്. കൂടാതെ രാഷ്ട്രീയ ഏക്ത ദിവസിനെക്കുറിച്ചുള്ള അവബോധം മറ്റുള്ളവരിൽ വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും മഹാനായ വ്യക്തിയെ ഓർമ്മിക്കുന്നതിനുമായി ഈ ദിവസം രാജ്യവ്യാപകമായി മാരത്തണും സംഘടിപ്പിക്കുന്നുണ്ടായിരുന്നു.

Rashtriya Ekta Diwas 2019: India to commemorate 144th birth anniversary of Sardar Patel

എല്ലാ വർഷവും ഈ ആഘോഷം രാജ്യത്തെ യുവാക്കളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നതിനും എല്ലാവർക്കും രാജ്യത്തോടുള്ള കടമ നിറവേറ്റുന്നതിനും ശക്തി വർദ്ധിപ്പിക്കുന്നതിനും വേണ്ടിയും കൂടിയാണ് ഇത്തരം ഒരു ദിനം ലക്ഷ്യമിടുന്നത്. മാത്രമല്ല ഇന്ത്യയിലെ പൗരൻമാർക്ക് രാജ്യത്തിന്റെ ഏകതയും സമഗ്രതയും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നും രാഷ്ട്രത്തിൻറെ ആഭ്യന്തര സുരക്ഷക്ക് വേണ്ടി എങ്ങനെ തയ്യാറാകണമെന്നും മനസ്സിലാക്കാൻ ഈ ദിവസം നിങ്ങൾക്ക് പ്രചോദനം നൽകുന്നു.

English summary

Rashtriya Ekta Diwas 2019: India to commemorate 144th birth anniversary of Sardar Patel

Rashtriya Ekta Diwas 2019: India to commemorate 144th birth anniversary of Sardar Patel. Read on.
Story first published: Wednesday, October 30, 2019, 15:45 [IST]
X
Desktop Bottom Promotion