For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം

|

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ ശാസ്ത്രലോകം അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനിറങ്ങിയിരുന്നു. അന്നുമുതല്‍ തന്നെ വൈറസ് മനുഷ്യരില്‍ മാത്രം ഒതുങ്ങി നില്‍ക്കുമോ അതോ മൃഗങ്ങളിലേക്കും പക്ഷികളിലേക്കും വ്യാപിക്കുമോ എന്നും സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. ആദ്യമൊക്കെ ഇതിനുത്തരം കണ്ടെത്താന്‍ തക്ക തെളിവുകളൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ന്യൂയോര്‍ക്ക് മൃഗശാലയിലെ കടുവയ്ക്ക് വൈറസ് ബാധിച്ചതോടെ മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടരാമെന്ന് ഉറപ്പായി. ഇപ്പോള്‍ മറ്റൊരു ചോദ്യത്തിനു കൂടി ഉത്തരം ലഭിച്ചിരിക്കുകയാണ് ഗവേഷകര്‍ക്ക്.

Most read: കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?Most read: കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) ഗവേഷകര്‍ ഇന്ത്യയിലെ രണ്ട് ഇനം വവ്വാലുകളില്‍ കൊറോണ വൈറസുകള്‍ കണ്ടെത്തി. നിപയുടെ സാഹചര്യങ്ങളില്‍ നിന്ന് സംശയം ഉരുത്തിരിഞ്ഞ് വവ്വാലുകളും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം മുന്നേതന്നെ ഗവേഷകര്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനുത്തരമാണ് ഈ കണ്ടെത്തല്‍. വവ്വാലുകളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന സമ്മര്‍ദ്ദങ്ങളെ തിരിച്ചറിയുന്നതിന് ഇവയില്‍ തുടര്‍ച്ചയായി സജീവമായ നിരീക്ഷണത്തിന്റെ ആവശ്യകതയും ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടുന്നു.

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് എന്നീ ഇനത്തില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്താനായതെന്ന് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നു. 2018 - 19 വര്‍ഷങ്ങളില്‍, ഇവയില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.

Most read:കൊറോണ മൃഗങ്ങളിലേക്കോ? കടുവയ്ക്ക് വൈറസ് ബാധMost read:കൊറോണ മൃഗങ്ങളിലേക്കോ? കടുവയ്ക്ക് വൈറസ് ബാധ

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

കേരളം, കര്‍ണാടക, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 25 ഇനം വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതില്‍ കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവയുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമായാണ് സാംപിളുകളാണ് പരിശോധിച്ചത്.

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പഠിക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകള്‍. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) യിലെ ശാസ്ത്രജ്ഞരുടെ സംഘവുമായി സംയുക്തമായാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

എന്നാല്‍, വവ്വാലുകളില്‍ നിന്ന് ഈ വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചുവെന്ന് തെളിയിക്കാന്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നുമില്ല. സാധരണയായി വവ്വാലുകളുടെ രോഗപ്രതിരോധ സംവിധാനത്തിന് വ്യത്യസ്ത വൈറസുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവയിലെ വൈറസുകള്‍ ഒരു ഇടനിലക്കാരനിലൂടെ മനുഷ്യരിലേക്ക് കടക്കുമ്പോള്‍ അവ വളരെയധികം ദോഷം ചെയ്യും.

Most read:കോവിഡ് 19; സമൂഹ വ്യാപനം ഭയാനകംMost read:കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

മലേഷ്യയില്‍ 1998-99 കാലഘട്ടത്തില്‍ നിപ വൈറസ് പടര്‍ന്നുപിടിച്ചത് പോലും ഫ്രൂട്ട് വവ്വാലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മലേഷ്യയിലെ പന്നി ഫാമുകള്‍ വഴി പിന്നീടിത് മനുഷ്യരിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യയില്‍ 117 ഇനം വവ്വാലുകളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ എട്ട് കുടുംബങ്ങളില്‍ പെടുന്ന 39 ഇനങ്ങളില്‍ 100ഓളം ഉപജാതികള്‍ വരുന്നു. ഇതില്‍ സ്റ്റെറോപസ് മീഡിയസ് വവ്വാലുകളുടെ വര്‍ഗമാണ് മുമ്പ് കേരളത്തില്‍ നിപ വൈറസ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായത്.

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

പല വൈറസുകളുടെയും സ്വാഭാവിക വാഹകരായി വവ്വാലുകളെ കണക്കാക്കുന്നു, അവയില്‍ ചിലത് മനുഷ്യരെ ബാധിച്ചേക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പല വൈറസുകളുടെയും ഉത്ഭവം വവ്വാല്‍ വര്‍ഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. റാബിസ്, ഹെന്ദ്ര, മാര്‍ബര്‍ഗ്, നിപ, എബോള തുടങ്ങി വിവിധതരം രോഗകാരികളായ വൈറസുകളുടെ സ്വാഭാവിക വാഹകരായി വവ്വാലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Most read:വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്Most read:വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

പശ്ചിമഘട്ട മേഖലകള്‍, പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍പ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാല്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യമൃഗ സംരക്ഷണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൗള്‍ട്രി, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് വൈറസ് കണ്ടെത്താനുള്ള നവീന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ്

ഇപ്പോഴത്തെ വവ്വാലുകളെ തിരിച്ചറിഞ്ഞ പ്രദേശങ്ങളില്‍ ക്രോസ് സെക്ഷണല്‍ ആന്റിബോഡി സര്‍വേകള്‍ (മനുഷ്യരിലും വളര്‍ത്തു മൃഗങ്ങളിലും) നടത്തണമെന്നും ഗവേഷകര്‍ പറയുന്നു. അതുപോലെ, സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും നടത്തേണ്ടിയിരിക്കുന്നു. ആവശ്യമെങ്കില്‍, പര്യവേഷണം ചെയ്യപ്പെടാത്ത പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലും വവ്വാലുകളിലുള്ള അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

English summary

Presence of 'Bat Coronavirus' in Two Indian Bat Species; ICMR Study Finds

Bats are considered to be the natural reservoir for many viruses, of which some can potentially infect humans. Researchers have now founded coronaviruses in bat species in Kerala. Read on to know more.
Story first published: Wednesday, April 15, 2020, 10:24 [IST]
X
Desktop Bottom Promotion