For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയായ ആനയോട് കൊടുംക്രൂരത; ഒടുവില്‍ അന്ത്യം

|

കൊടും ക്രൂരത എന്ന വാക്കിന് അര്‍ത്ഥം ഇനി മനുഷ്യന്‍ എന്നാക്കി മാറ്റേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ നാം കണ്ടതും വായിച്ചതും അറിഞ്ഞതും എല്ലാം. ഗര്‍ഭിണിയായ ആനയെ പൈനാപ്പിളില്‍ പടക്കം വെച്ച് കൊന്നവരുടെ ഇടയിലാണ് നമ്മളും ജീവിക്കുന്നത് എന്നുള്ളത് എല്ലാവരേയും പോലെ നമ്മളേയും ഭയപ്പെടുത്തുന്ന ഒന്നാണ്. മിണ്ടാപ്രാണിയായ ആനയോട് ചെയ്തത് വളരെയധികം ക്രൂരതയായിപ്പോയി എന്ന കാര്യത്തില്‍ തെല്ലും അതിശയമില്ല എന്നുള്ളത് തന്നെയാണ്.

ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിച്ച് ഭാര്യ

ഭക്ഷണത്തിന് വേണ്ടിയാണ് ആന കാടിറങ്ങിയത്. ജനവാസ മേഖലയില്‍ എത്തിയെങ്കിലും ആരേയും ഉപദ്രവിക്കാതെയായിരുന്നു തന്റെ അന്നത്തേക്കുള്ള അന്നം തേടിയത് ആ മിണ്ടാപ്രാണി.അതിനെയാണ് ഒരു ദയ പോലും ഇല്ലാതെ കൊന്നു തള്ളിയത്. പടക്കങ്ങള്‍ നിറച്ച കൈതച്ചക്കക്ക് പിന്നില്‍ മനുഷ്യന്റെ ഇത്രയും ക്രൂരമായ ഒരു മുഖം ഉണ്ടായിരുന്നു എന്ന് ആ പാവത്തിന് അറിയുന്നുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

സാരമായി പൊള്ളലേറ്റു

സാരമായി പൊള്ളലേറ്റു

സൈലന്റ് വാലി മേഖലയിലുള്ള ആനയാണ് ജനവാസ കേന്ദ്രത്തില്‍ എത്തിയത്. പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കുന്നതിനിടെ സാരമായി പൊള്ളലേറ്റായിരുന്നു ആനയുടെ അന്ത്യം. തുമ്പിക്കൈക്കും നാവിനും മുഖത്തും എല്ലാം ആനക്ക് പൊള്ളലേറ്റിരുന്നു. പൊള്ളലിന്റെ ആഘാതം സഹിക്കാന്‍ വയ്യാതെ വെള്ളത്തിലിറങ്ങിയ ആന നിന്ന നില്‍പ്പില്‍ തന്നെ ചരിയുകയായിരുന്നു. നിലമ്പൂര്‍ വനമേഖലയിലെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

15 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ഗര്‍ഭിണിയാണ് എന്ന് മരണത്തിന് ശേഷമാണ് മനസ്സിലാക്കിയത്. ഗര്‍ഭകാലത്തിന്റെ തുടക്കമായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഗര്‍ഭകാലത്തിന്റെ തുടക്കമായതിനാല്‍ തന്നെ കുഞ്ഞിനും കൂടി വേണ്ട ഭക്ഷണം എന്ന രീതിയിലാണ് പിടിയാന നാട്ടിലിറങ്ങിയത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അപകടം തൊട്ടു പുറകില്‍ ഉണ്ടായിരുന്നു എന്ന് ഈ കാടിന്റെ പുത്രി മനസ്സിലാക്കിയില്ല.

കാട്ടുപന്നികള്‍ക്ക് വെച്ച കെണി

കാട്ടുപന്നികള്‍ക്ക് വെച്ച കെണി

കാട്ടു പന്നികളെ ഓടിക്കുന്നതിന് വേണ്ടി വെച്ച കെണിയിലാണ് പാവം ഗര്‍ഭിണിയായ ഈ ആന ചെന്നു പെട്ടത്. പടക്കം നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ചതിലൂടെ പിടിയാനയുടെ നാവിനും വായക്കും തുമ്പിക്കൈക്കും എല്ലാം സാരമായി തന്നെ പരിക്ക് പറ്റുകയായിരുന്നു. അസഹനീയമായ വേദനയോടെ വീടുകള്‍ക്കും ചുറ്റും ആന പരക്കം പായുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. നാവിനും തുമ്പിക്കൈക്കും എല്ലാം പരിക്ക് പറ്റിയ ആന വളരെയധികം വേദനയോടെയാണ് ആശ്വാസം എന്ന നിലക്ക് വെള്ളത്തില്‍ ഇറങ്ങിയത്.

ഉടമ മരിച്ചതറിയാതെ 3 മാസമായി ആശുപത്രിയില്‍ കാവല്‍

പൊള്ളലിന് ആശ്വാസം തേടി

പൊള്ളലിന് ആശ്വാസം തേടി

പൊള്ളലിന് ആശ്വാസം തേടിയാവണം ആന വെള്ളിയാര്‍ പുഴയില്‍ ഇറങ്ങിനില്‍ക്കുകയായിരുന്നു. തുമ്പിക്കൈയ്യുടെ പകുതിയും വെള്ളത്തില്‍ താഴ്ത്തി ഏറെനേരെ ഒരേ നില്‍പ്പ് തന്നെ അവള്‍ തുടര്‍ന്നിരുന്നു. പിന്നീട് കാര്യമറിഞ്ഞെത്തി അധികൃതര്‍ എത്തിയപ്പോഴും ആന അതേ നില്‍പ്പ് തന്നെ തുടരുകയായിരുന്നു. ആനയുടെ മുഖത്തും തുമ്പിക്കൈയ്യിലും എല്ലാം പൊള്ളലേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു.

ആനക്ക് വേണ്ട പരിചരണം

ആനക്ക് വേണ്ട പരിചരണം

ആനക്ക് വേണ്ട പരിചരണവും ചികിത്സയും നല്‍കുന്നതിന് വേണ്ടി രണ്ട് വനംവകുപ്പ് അധികൃതരും അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ആനയെ വെള്ളത്തില്‍ നിന്ന് കയറ്റുന്നതിന് വേണ്ടി രണ്ട് കുങ്കിയാനകളെ കൊണ്ട് വരുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് തന്നെ പരിക്ക് പറ്റിയ പിടിയാന വെള്ളത്തില്‍ അതേ നില്‍പ്പില്‍ തന്നെ ചരിയുകയായിരുന്നു. പിന്നീട് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിഞ്ഞത്. സാരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് അതിന് ആശ്വാസം തേടുന്നതിന് വേണ്ടിയാണ് ആന തുമ്പിക്കൈ വെള്ളത്തില്‍ താഴ്ത്തി കുറേ നേരം നിന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സാരമായി പൊള്ളലേറ്റതിനേക്കാള്‍ തുമ്പിക്കൈ കുറേ നേരം വെള്ളത്തില്‍ താഴ്ത്തി വെച്ചത് കൊണ്ട് തന്നെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആനയെ ആദ്യമായി പരിശോധിച്ചപ്പോള്‍ തന്നെ ആന രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അതിന് ദയാവധം നല്‍കുന്നതിന് വേണ്ടി ശ്രമിക്കണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അധികൃതര്‍ ശ്രമിച്ചത്.

ക്രൂരതയുടെ അങ്ങേയറ്റം

കാട്ടുപന്നികള്‍ക്ക് വേണ്ടിയാണ് കെണി വെച്ചത് എന്നുണ്ടെങ്കില്‍ പോലും ഒരു ജീവന്‍ ഇല്ലാതായി എന്നുള്ളത് എല്ലാവരേയും വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. പോസ്റ്റ്‌മോര്‍ട്ടം സമയത്താണ് ആന ഗര്‍ഭിണിയായിരുന്നു എന്നുള്ളത് മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം വേദനയുണ്ടാക്കി എന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു. ആനയുടെ ശരീരം വനത്തിനുള്ളിലെത്തിച്ച് മറവ് ചെയ്യുകയായിരുന്നു.

English summary

Pregnant Elephant Killed In Kerala Ate Firecracker In Pineapple

Pregnant elephant recently died in kerala after eating a pineapple filled with firecrackers. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X