For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനികനും ദരിദ്രനുമാക്കും അലമാര ഇങ്ങനെ...

ധനികനും ദരിദ്രനുമാക്കും അലമാര ഇങ്ങനെ...

|

വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവരാണ് മിക്കവാറും പേര്‍. വിശ്വാസികളല്ലാത്തവര്‍ക്ക് ഇത്തരം വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളുമാകും. അനാചാരങ്ങളും ദോഷം വരുത്തുന്ന വിശ്വാസങ്ങളും നാം ഒരിക്കലും പോത്സാഹിപ്പിയ്ക്കരുത്. എന്നാല്‍ നിര്‍ദോഷമായ വിശ്വാസങ്ങള്‍ ചിലര്‍ക്കെങ്കിലും പിന്‍തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ പരിഹസിയ്‌ക്കേണ്ടതുമില്ല. വിശ്വസിയ്ക്കുന്നവര്‍ വിശ്വസിയ്ക്കട്ടെ, അല്ലാത്തവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നു പറയാം.

വിശ്വാസത്തില്‍ അധിഷ്ഠിതമായതാണ് ഒരു പരിധി വരെ പലര്‍ക്കും ധന സംബന്ധമായ കാര്യങ്ങള്‍. ധനം നേടാന്‍ വേണ്ടി, ദാരിദ്ര്യം പോകാന്‍ വേണ്ടി വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിനുസരിച്ചു പൂജകളും കര്‍മങ്ങളും വരെ നടത്തുന്നവരുമുണ്ട്.

വീട്ടിലെ അലമാര ഇത്തരം ധന വിശ്വാസങ്ങളില്‍ ഒന്നാണെന്നു പറയാം. പണം, സ്വര്‍ണാഭരണങ്ങള്‍ പോലുള്ള പലരും സൂക്ഷിയ്ക്കുന്നത് അലമാരയിലാണ്. ചില പ്രത്യേക ഇടങ്ങളില്‍ അലമാര വയ്ക്കുന്നത് ധനം കൊണ്ടു വരും. ചിലയിടത്തു വയ്ക്കുന്നതു ദോഷവുമാകും. അലമാര സൂക്ഷിയ്ക്കുന്ന ഇടം ശരിയല്ലെങ്കില്‍ കയ്യില്‍ എത്ര പണം വന്നു ചേര്‍ന്നാലും ഇതു നാം പോലുമറിയാതെ ചിലവായിപ്പോകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ഇതെക്കുറിച്ചു കൂടുതലറിയൂ,

ഈശാന കോണ്‍

ഈശാന കോണ്‍

ഈശാന കോണ്‍ അഥവാ വടക്കു കിഴക്കേ മൂലയില്‍ അലമാര വയ്ക്കരുതെന്നു പറയാം. ഇത് കിണറിന്റെ, വെള്ളത്തിന്റെ സ്ഥാനമാണ്. ഇവിടെ അലമാര വച്ചാല്‍ വെള്ളത്തിലേയ്‌ക്കൊഴുക്കിക്കളയുന്നതിന് തുല്യമാണെന്നു പറയാം. എത്ര പണം വന്നാലും ചെലവേറുമെന്നര്‍ത്ഥം. എത്ര കിട്ടിയാലും തികയാതെ വരുന്നുവെന്നര്‍ത്ഥം.

തെക്കു കിഴക്കേ മൂല

തെക്കു കിഴക്കേ മൂല

ഇതു പോലെ തെക്കു കിഴക്കേ മൂല അഗ്നിമൂലയെന്നാണ് അറിയപ്പെടുന്നത്. ഇവിടെയും അലമാരയിടുന്നതു നല്ലതല്ല. ഇവിടെ അലമാര വച്ചു പണം വയ്ക്കുന്നത് തീയില്‍ ഇട്ടു കരിയ്ക്കുന്നതിനു തുല്യമാകും. ഇതുപോലെ ഈ ഭാഗത്ത് അലമാരയിട്ടാല്‍ മരുന്നുകള്‍ക്കും ചികിത്സയ്ക്കും ചിലവാക്കേണ്ടി വരും.

കന്നി മൂല

കന്നി മൂല

അലമാര വയ്ക്കാന്‍ ഏറ്റവും ഉചിതമായത് കന്നി മൂലയാണ്. തെക്കു പടിഞ്ഞാറേ മൂലയെന്നു പറയാം. കന്നി മൂല ഗണപതി ഭഗവാന്റെ സ്ഥാനമാണ്. നിങ്ങള്‍ക്കുണ്ടാകുന്ന അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍, വീട്ടില്‍, അലമാരയില്‍ പണമുണ്ടാകാന്‍ ഇതു സഹായിക്കും. എപ്പോഴും കയ്യില്‍ പണമുണ്ടാകാന്‍ ഇതു സഹായിക്കും. ഇതു പോലെ നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. അതല്ലാതെ മനസിനു സുഖകരമല്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവാക്കില്ലെന്നര്‍ത്ഥം. പണം ചെലവാക്കിയാല്‍ പോലും ഗുണകരമായ കാര്യങ്ങള്‍ക്ക്, മാനസിക സംതൃപ്തി നല്‍കുന്നതിന് ആകും.

ഇങ്ങനെ വയ്ക്കുമ്പോള്‍

ഇങ്ങനെ വയ്ക്കുമ്പോള്‍

ഇങ്ങനെ വയ്ക്കുമ്പോള്‍ അലമാരയുടെ മുന്‍ഭാഗം കിഴക്കു വശം അല്ലെങ്കില്‍ തെക്കു വശം അഭിമുഖമായി വരും വിധത്തില്‍ ഇടുക. ഇതു പോലെ പണം മഞ്ഞത്തുണിയില്‍ പൊതിഞ്ഞു വയ്ക്കുന്നതു നല്ലതാണ്. ഇതു പോലെ മഹാലക്ഷ്മിയുടെ ഫോട്ടോയും ഇതിനു സമീപം വയ്ക്കുന്നതു നല്ലതാകും. ഇതിനു ശേഷം ചിലവുകള്‍ക്കുള്ള പണം എടുക്കുമ്പോള്‍ കുറച്ചു തുകയെടുത്ത് വടക്കു പടിഞ്ഞാറേ മൂലയില്‍ സൂക്ഷിയ്ക്കുക.

പണം

പണം

ഇത പെട്ടിയിലോ മറ്റൊരു അലമാരയിലോ വയ്ക്കാം. അതായത് പണം ഒരുമിച്ചു വച്ചിരിയ്ക്കുന്നതില്‍ നിന്നും എപ്പോഴും എടുക്കാതെ എടുക്കേണ്ടി വരുന്ന പണം വേറെ ഇടത്തില്‍ സൂക്ഷിയ്ക്കുക. ഇതു വഴി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം. പണം വന്നു ചേര്‍ന്നാലും പെട്ടെന്നു തന്നെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ വരില്ലെന്നര്‍ത്ഥം.

English summary

Place Cupboard To Attract Money And Avoid Money Loss

Place Cupboard To Attract Money And Avoid Money Loss, Read more to know about,
Story first published: Wednesday, November 6, 2019, 15:23 [IST]
X
Desktop Bottom Promotion