For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിൽ പോപ്കോണ്‍ കുടുങ്ങി; അവസാനം ഹൃദയശസ്ത്രക്രിയ

|

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറ തന്നെയാണ് നമ്മുടേത്. അതുകൊണ്ട് തന്നെയാണ് ഒരു ചെറിയ കാര്യത്തിന് പോലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുന്നത്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള കാര്യമാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ അത് പലപ്പോഴും നടക്കുന്നില്ല എന്നുള്ളതാണ് സത്യം. തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും ആരോഗ്യം മറന്നു പോവുന്നവരും ചില്ലറയല്ല.

Most read: അറവ്ശാലയിൽ മുട്ട് കുത്തി കണ്ണീർപൊഴിച്ച് ഗർഭിണിപശുMost read: അറവ്ശാലയിൽ മുട്ട് കുത്തി കണ്ണീർപൊഴിച്ച് ഗർഭിണിപശു

അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വ്യക്തി. കാരണം ഒരു ചെറിയ പോപ്കോൺ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. പോപ് കോൺ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ പോപ്കോണ്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിൽ കുടുങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. എന്നാൽ പല്ലിൽ കുടുങ്ങിയ ഒരു പോപ്കോണ്‍ കാരണം ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥ വരെയായി ഈ വ്യക്തിക്ക്. കൂടുതൽ അറിയാൻ വായിക്കൂ.

 ആശുപത്രികിടക്കയിലേക്ക്

ആശുപത്രികിടക്കയിലേക്ക്

ഒരു കുഞ്ഞ് പോപ്കോൺ കാരണം ആശുപത്രിക്കിടക്കയിലായ ഒരു വ്യക്തിയാണ് ആദം മാർട്ടിൻ. ഇദ്ദേഹം പോപ് കോൺ കഴിക്കുന്നതിനിടയില്‍ പല്ലിൽ ഒരു കഷ്ണം കുടുങ്ങുകയായിരുന്നു. ആശുപത്രികിടക്കയിലേക്ക് വരെയാണ് ഈ പോപ്കോൺ നിങ്ങളെ എത്തിച്ചത്. ഇതിനെ എടുത്ത് കളയുന്നതിന് വേണ്ടി ടൂത്ത്പിക്, പേനയുടെ അടപ്പ്, വയറിന്‍റെ കഷ്ണം, ഇരുമ്പാണി എന്നിവയെല്ലാം ഉപയോഗിച്ചാണ് ഇദ്ദേഹം കുടുങ്ങിക്കിടന്ന പോപ്കോൺ എടുക്കാൻ ശ്രമിച്ചത്.

അണുബാധ ഗുരുതരമായി

അണുബാധ ഗുരുതരമായി

എന്നാൽ ഇത്തരം വസ്തുക്കൾ എല്ലാം ഉപയോഗിച്ചതിന് പുറകേ പല്ലിൽ അണുബാധ ഉണ്ടാവുകയും ഇത് ഗുരുതരമായതിനെത്തുടർന്ന് അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ വരെ പ്രതിസന്ധിയിൽ ആക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ആണ് ചെയ്തത്. പോപ്കോൺ ഉണ്ടാക്കിയ അസ്വസ്ഥതകൾ ചില്ലറയല്ല എന്ന് നിങ്ങൾക്ക് ഇതിലൂടെ മനസ്സിലായല്ലോ? പല്ലിനിടയിൽ കുടുങ്ങിയ പോപ്കോണിനേക്കാൾ മോണയിൽ അണുബാധ ഉണ്ടാക്കിയത് പല വിധത്തിലുള്ള വസ്തുക്കൾ ഇട്ട് പല്ലിനിടയിൽ കുത്തിയതാണ്.

 സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത്തരത്തിൽ ഒരു അബദ്ധം മാർട്ടിന് പറ്റിയത്. സിനിമ കാണുന്നതിനിടയിൽ പോപ്കോൺ കഴിക്കുന്നതിലൂടെ അണപ്പല്ലിൽ പോപ്കോൺ കുടുങ്ങുകയായിരുന്നു. അത് നീക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കം ഉണ്ടാക്കുകയായിരുന്നു. പോപ്കോൺ കുടുങ്ങിയത് പല്ലിൽ അണുബാധ വരുത്തുകയും മോണക്ക് കേടുപാട് വരുത്തുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ കടുത്ത പനിയുമായാണ് മാർട്ടിൻ ആശുപത്രിയിൽ എത്തിയത്.

പിന്നീട് സംഭവബഹുലം

പിന്നീട് സംഭവബഹുലം

എന്നാൽ വെറും സാധാരണ പനിയാണെന്ന് കരുതി ആശുപത്രിയിൽ എത്തിയ മാർട്ടിനെ കാത്തിരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു. എൻഡോകാർഡൈറ്റിസ് എന്ന രോഗാവസ്ഥയുടെ തുടക്കമായിരുന്നു ഇത്. ഹൃദയത്തിന്‍റെ അറകളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന നേർത്ത സ്തരമായ എൻഡോകാർഡിയത്തിനെ ബാധിക്കുന്ന ഗുരുതരമായ അനാരോഗ്യാവസ്ഥയായിരുന്നു ഇത്. വായില്‍ നിന്ന് ബാക്ടീരിയ പിന്നീട് ചർമ്മത്തിലേക്കും കുടലുകളിലേക്കും രക്തത്തിലേക്കും കലരുന്ന അവസ്ഥയാണ് അണുബാധക്ക് കാരണമാകുന്നത്.

പനി മാറിയതിന് ശേഷം

പനി മാറിയതിന് ശേഷം

പനി മാറിയതിന് ശേഷം വീട്ടിലേക്ക് എത്തിയ മാർട്ടിൻ വീണ്ടും ഹൃദയത്തിന് ചെറിയ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് അണുബാധ ഹൃദയത്തിലേക്ക് എത്തുകയും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. അതിന് ശേഷം ഇപ്പോൾ മാർട്ടിന്‍ സുഖം പ്രാപിച്ച് വരുന്നുണ്ട്.

English summary

Piece of Popcorn Stuck in a Man's Teeth Led to Open-Heart Surgery

Here is a viral news of a piece Of popcorn led to deadly infection. Read on.
Story first published: Saturday, January 11, 2020, 15:30 [IST]
X
Desktop Bottom Promotion