For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Padma Awards 2022: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: പത്മശ്രീ തിളക്കത്തില്‍ മലയാളികള്‍

|

2022-ലെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനാണ് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. നാല് മലയാളികള്‍ക്ക് ഉള്‍പ്പടെ പത്മശ്രീ ലഭിച്ചു.

Padma Awards 2022

പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), (സാമൂഹികപ്രവര്‍ത്തനം) എന്നിവരാണ് പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായ മലയാളികള്‍.

Padma Awards 2022

വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ ഫലമായാണ് ഡോ. ശോശാമ്മ ഐപ്പിനെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്ക് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പത്മശ്രീ നല്‍കി ആദരിക്കുന്നത്.

Padma Awards 2022

അംഗവൈകല്യത്തിന്റെ പരിമിതികളെ തോല്‍പ്പിച്ച് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് വഹിച്ച കഴിവിനെ ആദരിച്ചാണ് കെ വി റാബിയക്ക് പത്മശ്രീ പുരസ്‌കാരം നല്‍കുന്നത്.

Padma Awards 2022

ഇത് കൂടാതെ അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ് കെവി റാബിയ. ഇവര്‍ ഒരു ആത്മകഥയും തയ്യാറാക്കിയിട്ടുണ്ട്. 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്നാണ് അതിന്റെ പേര്. രാജ്യം പത്മ പുരസ്‌കാരം നല്‍കി ആദരിച്ച വിശിഷ്ട വ്യക്തികളെക്കുറിച്ച് നമുക്ക് നോക്കാം.

Padma Awards 2022

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ മൂന്ന് വിഭാഗങ്ങളിലായി 128 പേര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത്. എല്ലാ വര്‍ഷവും മാര്‍ച്ചിലോ ഏപ്രിലിലോ തന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളില്‍ രാഷ്ട്രപതി ഈ ഈ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു.

Padma Awards 2022

കഴിഞ്ഞ മാസം ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

Padma Awards 2022

വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനവല്ല, ഭാരത് ബയോടെക്കിലെ കൃഷ്ണ എല്ല, സുചിത്ര എല്ല എന്നിവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Padma Awards 2022

ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും തലവന്‍ സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ എന്നിവരെ പത്മഭൂഷണ്‍ ബഹുമതികള്‍ക്കായി തിരഞ്ഞെടുത്തു.

Padma Awards 2022

ഗായകന്‍ സോനു നിഗമിനും ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്കും പത്മശ്രീ നല്‍കി ആദരിച്ചു.

Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022
Padma Awards 2022

English summary

Padma Awards 2022: Full list of Padma Vibhushan, Padma Bhushan, Padma Shri recipients in Malayalam

Here we are sharing the highest civilian awards in the country padma award 2022 complete list in malayalam
X
Desktop Bottom Promotion