Just In
- 6 min ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
Don't Miss
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Movies
യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
- Sports
Odi World Cup 2023: കീപ്പറായി രാഹുല് മതി!അപ്പോള് സഞ്ജുവിന് ചാന്സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
Numerology Horoscope April 2022: ഏപ്രില് മാസ ന്യൂമറോളജി സമ്പൂര്ണഫലം: നിങ്ങളുടെ ഭാഗ്യനിര്ഭാഗ്യങ്ങള് അറിയാം
ന്യൂമറോളജി പ്രകാരം ചില കാര്യങ്ങള് നമുക്ക് മുന്കൂട്ടി അറിയാന് സാധിക്കും. അതില് തന്നെ നിങ്ങളുടെ സ്വകാര്യജീവിതവും കരിയറും സാമ്പത്തിക മാറ്റങ്ങളും എല്ലാം മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില് വളരെ വലിയ പങ്കാണ് ഉള്ളത് എന്ന് നമ്മള് മനസ്സിലാക്കണം. സംഖ്യകള് നമ്മുടെ ജീവിതത്തില് ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. അതുകൊണ്ട് തന്നെയാണ് സംഖ്യകള് ഉണ്ടാവുന്ന മാറ്റങ്ങള് ജീവിതത്തിലെ മാറ്റങ്ങളായി മാറുന്നത്.
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളില് എന്തൊക്കെ മാറ്റങ്ങള്ക്കാണ് ഏപ്രില് മാസം ഫലം നല്കുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില് ഉണ്ടാക്കുന്ന നേട്ടങ്ങളില് നിരവധി മാറ്റങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും അറിയാന് ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല് അറിയാം......

നമ്പര് 1:
1, 10, 19, 28 എന്നീ നമ്പറുകളില് ജന്മസംഖ്യ വരുന്നവരെ ഭരിക്കുന്നത് നമ്പര് 1 ആണ്. ഈ നമ്പറിലെ ആളുകളെ ഭരിക്കുന്നത് സൂര്യനാണ്. ഇവര്ക്ക് പല കാര്യത്തിലും നേതൃത്വം വഹിക്കുന്നതിന് ആയിരിക്കും താല്പ്പര്യം. അതുകൊണ്ട് തന്നെ ഇവര്ക്ക് എന്ത് കാര്യത്തെക്കുറിച്ചും അറിവുണ്ടായിരിക്കും. ആത്മവിശ്വാസം ഇവരുടെ കൂടപ്പിറപ്പായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട മാറ്റങ്ങള് ഇവരുടെ ജീവിതത്തില് ഉണ്ടാവുന്നുണ്ട്. ഈ മാസം വിദ്യാര്ത്ഥികള്ക്ക് പഠനത്തിന് അനുയോജ്യമാണ്. അവര് അവരുടെ ലക്ഷ്യങ്ങള് കൈവരിക്കുകയും ജീവിതത്തില് മാറ്റങ്ങള് കൊണ്ട് വരുകയും ചെയ്യുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം പൂര്ത്തീകരിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ബിസിനസില് ഈ മാസം നിങ്ങള്ക്ക് ചില യാത്രകള്ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ പ്രണയത്തിന്റെ കാര്യത്തില് മികച്ച സമയമായിരിക്കും. ദോഷങ്ങളെ പ്രതിരോധിക്കാന് ദിവസവും 108 തവണ ശിവമന്ത്രം ജപിക്കുക.

നമ്പര് 2:
ജനനത്തീയതി 2, 11, 20, 29 എന്നിവയില് ജനിച്ചവരെങ്കില് അവരുടെ ജനന നമ്പര് 2 ആണ്. ഇവര്ക്ക് വളര്ച്ചയുണ്ടാവുന്ന സമയമാണ് ഈ മാസം. ഇത് കൂടാതെ ഇവര് ഏത് കാര്യത്തേയും വളരെ വൈകാരികമായാണ് സമീപിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങള് ഇവര്ക്ക് വളരെ വലിയ തോതില് തന്നെ മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. വിവാഹത്തിനും കുടുംബത്തിനും വേണ്ടി ഇവര് ജീവിതം മാറ്റി വെക്കുന്ന ഒരു സമയം കൂടിയാണ് ഇത്. ഈ മാസം നിങ്ങളെ തേടി ചില നല്ല വാര്ത്തകള് വരുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തില് പുതിയ കാര്യങ്ങള് ആരംഭിക്കുന്നതിന് വിദ്യാര്ത്ഥികള്ക്ക് സാധിക്കുന്നു. ഇത് കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധ വേണം. ജോലിയുള്ളവര്ക്ക് പലപ്പോഴും വെല്ലുവിളികള് നേരിടേണ്ടതായി വരുന്നുണ്ട്. ബിസിനസ് ആവശ്യങ്ങള്ക്ക് വേണ്ടിയുള്ള ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്ത് തീര്ക്കുന്നതിന്. സാമ്പത്തിക നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ദോഷങ്ങള്ക്ക് പ്രതിവിധിക്ക് വേണ്ടി ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക.

ജനന നമ്പര് 3:
ജന്മദിനം 3, 12, 21, 30 തീയതികളിലാണെങ്കില് അവരുടെ ജന്മസംഖ്യയാണ് 3 എന്ന് പറയുന്നത്. മൂന്നാം സംഖ്യയുടെ ഗ്രഹമാണ് വ്യാഴം. മൂന്നാം നമ്പറിലുള്ള ആളുകള്ക്ക് ഏപ്രില് മാസം മികച്ച ഫലങ്ങളാണ് നല്കുന്നത്. ഇവര്ക്ക് വളരെയധികം ആത്മവിശ്വാസം വര്ദ്ധിക്കുന്ന ഒരു സമയമാണ.് ഇത് കൂടാതെ ജീവിതത്തിലെ പരിശ്രമങ്ങള്ക്ക് ഫലം കാണുകയും ചെയ്യുന്നുണ്ട്. പുതിയ അവസരങ്ങള് ഇവരെ തേടിയെത്തുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തില് പുതിയ അവസരങ്ങളിലേക്ക് നിങ്ങള് എത്തുകയും ചെയ്യുന്നുണ്ട്. ജോലിക്കും സ്വകാര്യ ജീവിതത്തിനും ഒരേ പ്രാധാന്യം തന്നെയാണ് നല്കുന്നത്. വിദ്യാര്ത്ഥികള്ക്ക് ഈ മാസം നല്ലതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ശ്രമിക്കുന്നവര്ക്ക് ആഗ്രഹിക്കുന്നത് പോലെ പഠിക്കുന്നതിന് സാധിക്കുന്നു. ബിസിനസില് ചെറിയ തകര്ച്ചകള് ഉണ്ടാവുമെങ്കിലും നിങ്ങളെടുക്കുന്ന തീരുമാനം മികച്ചതായിരിക്കും. ദോഷ പ്രതിവിധിക്കായി ഗണേശ മന്ത്രം ദിവസവും 108 തവണ ജപിക്കുക.

ജനന നമ്പര് 4:
നിങ്ങളുടെ ജനനത്തീയതി 4, 13, 22, 31 എന്നിവയില് ജനിച്ചവരെങ്കില് ഇവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇത് കൂടാതെ ഇവരെ ഭരിക്കുന്നത് രാഹു എന്ന ഗ്രഹമായിരിക്കും. 4-ാം നമ്പര് ഭരിക്കുന്ന ആളുകള് കഠിനാധ്വാനികളായിരിക്കും. ഇവര് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. കാരണം എന്ത് കാര്യം ചെയ്യുമ്പോഴും രണ്ട് വട്ടം ആലോചിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല് പ്രതിസന്ധികളിലേക്ക് ഇവരെ എത്തിക്കുന്നു. ലക്ഷ്യങ്ങള് നേടുന്നതിന് ഈ മാസം മികച്ചതാണ്. വിദ്യാര്ത്ഥികള് തികഞ്ഞ ഏകാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും പഠിക്കുകയാണെങ്കില്, അവര് ആഗ്രഹിക്കുന്ന ഫലം പഠനത്തില് നിന്ന് ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര് അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള് ഇവര്ക്ക് മികച്ചതായിരിക്കും. പ്രണയിക്കുന്നവര്ക്ക് മികച്ച സമയമാണ് ഏപ്രില് മാസം. ദോഷപരിഹാരത്തിന് വേണ്ടി തിങ്കളാഴ്ച രുദ്രാഭിഷേകം ചെയ്യുക.

ജനന നമ്പര് 5:
ജനന തീയതി 5, 14, 23 എന്നിവയില് ജനിച്ചവരെങ്കില് ഇവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് 5 ആയിരിക്കും. അഞ്ചാം നമ്പറില് ഉള്പ്പെടുന്ന ആളുകള് അറിവുള്ളവരും ബഹുമുഖപ്രതിഭകളും ആയിരിക്കും. ഒരിക്കലും ഇവരെക്കുറിച്ച് ചിന്തിച്ച് മറ്റുള്ളവര് അസൂയപ്പെടേണ്ടതില്ല എന്നതാണ്. ഭആവിക്ക് വേണ്ടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാര്യത്തിന് ഫലം കാണുന്ന മാസമാണ് ഇത്. കുടുംബത്തോടൊപ്പം തന്നെ നിങ്ങള്ക്ക് മികച്ച സമയം ആസ്വദിക്കാന് സാധിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില് ഇവര്ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള് ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഈ മാസം നിങ്ങളുടെ ബിസിനസ്സിന് നല്ലതായിരിക്കും. ലാഭം പല കോണില് നിന്നും നിങ്ങള്ക്ക് ലഭിക്കുന്നുണ്ട്. ജോലി ചെയ്യുന്നവര്ക്ക് ഈ മാസം മികച്ച ഫലം നല്കുന്നുണ്ട്. ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും ദുര്ഗ്ഗാ ചാലിസയെ ജപിക്കുക.

ജനന നമ്പര് 6:
നിങ്ങളുടെ ജനന തീയതികള് 6, 15, 24 എന്നിവയെങ്കില് നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത് 6 ആണ്, ഇത് കൂടാതെ നിങ്ങളെ ഭരിക്കുന്ന ഗ്രഹം ശുക്രനും ആയിരിക്കും. ജനന നമ്പര് 6 ആയ ആളുകള് ഉത്തരവാദിത്തമുള്ളവരും സ്നേഹമുള്ളവരുമായിരിക്കും. ഏത് കാര്യത്തിനും നിങ്ങളോടൊപ്പം നില്ക്കുന്നതിന് ഇവരുണ്ടയാരിക്കും. വെല്ലുവിളികള് ഏറ്റെടുക്കാന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്. കുടുംബത്തില് മംഗളകര്മ്മങ്ങള് നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില് നിങ്ങളുടെ പഠനത്തിന് നല്ല മാസമായിരിക്കും. അതുകൊണ്ട് തന്നെ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നുണ്ട്. കരിയറില് വളരെയധികം പോസിറ്റീവ് മാറ്റങ്ങള് ഉണ്ടായിരിക്കും. നിങ്ങളുടെ സാമ്പത്തിക വളര്ച്ചയ്ക്ക് ഈ മാസം നല്ലതാണ്. പ്രണയം പൂര്ണതയില് എത്തുന്ന മാസം കൂടിയാണ് ഏപ്രില് മാസം. ദോഷ പ്രതിവിധിക്കായി ദിവസവും 108 തവണ മഹാലക്ഷ്മി മന്ത്രം ജപിക്കുക.

ജനന നമ്പര് 7:
ജനന തീയതി 7, 16, 25 എന്നീ തീയ്യതികളില് ജനിച്ചവരുടെ ഭാഗ്യ സംഖ്യയാണ് ഏഴ്. ഇവരുടെ ഗ്രഹം കേതുവും ആണ്. ഏഴാം സംഖ്യയില് ഉള്പ്പെടുന്ന ആളുകള്ക്ക് ഏപ്രില് മാസം നിരവധി ഗുണഫലങ്ങള് നല്കുന്നുണ്ട്. കാരണം ഏഴാം നമ്പര് കേതുവും നാലാം നമ്പര് രാഹുവും ഭരിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില് സമ്പൂര്ണം എന്ന വാക്ക് ഇവിടെ സംഭവിക്കുന്നു. നിങ്ങള്ക്ക് സാമ്പത്തിക നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ജീവിതം ആസ്വദിക്കുന്ന ഒരു മാസം കൂടിയായിരിക്കും ഇത്. നിങ്ങളുടെ ജോലിയില് ആരേയും ഉള്പ്പെടുത്തരുത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില് മികച്ച സമയമായിരിക്കും. ആഗ്രഹിക്കുന്ന കാര്യം പഠിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു.
ജോലിക്കാര്യത്തില് അലംഭാവം കാണിക്കരുത്. മികച്ച കാര്യങ്ങള് നിങ്ങളെ തേടിയെത്തുന്നുണ്ട് എന്നതാണ് സത്യം. ദോഷ പരിഹാരത്തിനായി ഗണേശ മന്ത്രം ദിവസവും 108 തവണ ജപിക്കുക.

ജനന നമ്പര് 8:
ജനന തീയതികള് 8, 17, 26 എന്നിവയെങ്കില് ഇവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് 8 ആണ്. ഇവരെ ഭരിക്കുന്നത് ശനി ഗ്രഹമാണ്. ഇവര്ക്ക് ചെറിയ പ്രതിസന്ധികള് ഈ മാസം നേരിടേണ്ടതായി വരുമെങ്കിലും അതിനെ പൂര്വ്വാധികം ശക്തിയോടെ നിങ്ങള്ക്ക് പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. ഏപ്രില് നിങ്ങള്ക്ക് ചില സമ്മര്ദ്ദങ്ങളും അനാവശ്യ ചെലവുകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പഠനത്തില് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള മികച്ച സമയം കൂടിയാണ് ഏപ്രില് എന്ന കാര്യത്തില് സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര് അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിക്കാര്യത്തില് അതീവ ശ്രദ്ധ വേണം. ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ മന്ത്രം ദിവസവും 108 തവണ ജപിക്കുന്നതിന് ശ്രദ്ധിക്കണം.

ജനന നമ്പര് 9:
ജനന തീയതികള് 9, 18, 27 എന്നീ തീയ്യതികളില് ജനിച്ചവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് 9 ആണ്. ഇവരെ ചൊവ്വാ ഗ്രഹമാണ് ഭരിക്കുന്നത്. ഇവര്ക്ക് പൊതുവേ ഏപ്രില് മാസം നല്ലതായിരിക്കും. ഇവര്ക്ക് വളരെയധികം ക്ഷമാശീലം ഉണ്ട് എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ജീവിതത്തില് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളില് നിന്ന് നിങ്ങള്ക്ക് കരകയറുന്നതിന് അവസരം ഏപ്രില് മാസം ഒരുക്കുന്നു. വിദേശ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുന്നതിന് സാധിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ജോലി അവസരങ്ങള് ലഭിക്കുന്നുണ്ട്. ബിസിനസില് മികച്ച നേട്ടങ്ങള് നിങ്ങളെ തേടി എത്തുന്നുണ്ട്. സാമ്പത്തികമായി ഈ മാസം നിങ്ങള് പ്രതീക്ഷിച്ചതിനേക്കാള് വേഗത്തില് വളരുന്നു. ദോഷപരിഹാരത്തിന് വേണ്ടി ഹനുമാന് മന്ത്രം ദിവസവും 108 തവണ ജപിക്കുക.
വിവാഹേതര
ബന്ധം
പറയും
കൈയ്യിലെ
ഈ
രേഖ
സ്ത്രീകളുടെ
മുഖത്തെ
മറുക്
ഫലം
പറയുന്നത്
ഇതെല്ലാമാണ്:
അറിയാം
ഭാഗ്യമോ
നിര്ഭാഗ്യമോയെന്ന്