For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

New Year 2023 Vastu Tips: വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിലനിര്‍ത്തും വാസ്തുടിപ്‌സ്

|

പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് ഇനി അധികം സമയമില്ല എന്ന് തന്നെ പറയാവുന്നതാണ്. വെറും ദിവസങ്ങള്‍ മാത്രമാണ് പുതുവര്‍ഷത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ 2022 അവസാനിക്കുമ്പോള്‍ പുതുവര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും നിലനില്‍ക്കാന്‍ വാസ്തുശാസ്ത്രപരമായി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഈ വര്‍ഷം സന്തോഷവും സമൃദ്ധിയും നല്‍കുകയും എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യട്ടെ എന്ന് എല്ലാവരും ആശംസിക്കുന്നു.

New Year Vastu Tips

വാസ്തു ശാസ്ത്രത്തില്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിനുള്ള വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നിരവധി ശുഭഫലങ്ങള്‍ നല്‍കുന്നു. ഇത്തരം വാസ്തു അനുശാസിക്കുന്ന ചില വസ്തുക്കള്‍ വീട്ടില്‍ കൊണ്ട് വന്നാല്‍ അത് നിങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടും ദോഷവും ഇല്ലാതാക്കി സമൃദ്ധിയും സന്തോഷവും നല്‍കുന്നു. കൂടാതെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു. ഇനി പറയുന്ന വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുക. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

പിരമിഡ് ആകൃതി

പിരമിഡ് ആകൃതി

വീസ്തുവിന് പിരമിഡ് ആകൃതിയുള്ള വസ്തുക്കള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും സന്തോഷത്തിനും സഹായിക്കുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് നിര്‍മ്മിച്ചിട്ടില്ലാത്ത വീടുകളില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയേയും മറ്റും അകറ്റുന്നതിന് വീട്ടില്‍ പിരമിഡ് വെച്ചാല്‍ മതി. ജീവിത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. വെള്ളി, മരം, ചെമ്പ്, ക്രിസ്റ്റല്‍ എന്നിവ കൊണ്ട് തയ്യാറാക്കിയ പിരമിഡുകളാണ് ഏറ്റവും ഉത്തമം. ഇത് ജീവിതത്തില്‍ വളരെയധികം സന്തോഷം നിറക്കുന്നു. മാത്രമല്ല വീട്ടില്‍ ഐശ്വര്യവും സമാധാനവും പോസിറ്റീവ് എനര്‍ജിയും നിറക്കുന്നതിന് മികച്ചതാണ്. അതുകൊണ്ട് പിരമിഡ് വീട്ടില്‍ പുതുവര്‍ഷത്തിന്റെ സമയം മുതല്‍ സൂക്ഷിക്കൂ. ഇത് ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.

ശ്രീ മഹാലക്ഷ്മി യന്ത്രം

ശ്രീ മഹാലക്ഷ്മി യന്ത്രം

പുതുവര്‍ഷം മുതല്‍ ജീവിതത്തില്‍ സന്തോഷവു ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നതിന് വേണ്ടി വീട്ടില്‍ ശ്രീ മഹാലക്ഷ്മി യന്ത്രം സ്ഥാപിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്‍കുന്നു. മാത്രമല്ല മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം വീട്ടില്‍ ഉണ്ടാവുന്നു. ദാരിദ്ര്യം നിങ്ങളെ വിട്ടൊഴിയുകയും ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവുകയും ചെയ്യുന്നു. പുതുവര്‍ഷം ഇപ്രകാരം വാസ്തു അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് വേണ്ടി ശ്രീ മഹാലക്ഷ്മിയന്ത്രം വീട്ടില്‍ സ്ഥാപിക്കാവുന്നതാണ്.

കവടി

കവടി

കവടി നമ്മള്‍ കണ്ടിട്ടുണ്ടാവും. ജ്യോതിഷത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് കവടി. 2023-ല്‍ കവടി സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്ന ഒന്നാണ്. വര്‍ഷാവസാനത്തിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് ഇവ വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ചുവന്ന തുണിയില്‍ കെട്ടി വീടിന്റെ പ്രധാന വാതിലിന് മുകളില്‍ വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് വാസ്തു പറയുന്നത്. ഇത് നിങ്ങളുടെ വീട്ടിലും നിങ്ങള്‍ക്ക് ചുറ്റും ഉള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല വാസ്തു ശാസ്ത്ര പ്രകാരം 7 കവടികള്‍ വേണം സൂക്ഷിക്കുന്നതിന്. ഇത് വൃത്തിയുള്ള ചുവന്ന തുണിയില്‍ കെട്ടി ലോക്കറില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്നത് അടുത്ത തലമുറക്ക് വരെ ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

കൂജയില്‍ വെള്ളം സൂക്ഷിക്കുന്നത്

കൂജയില്‍ വെള്ളം സൂക്ഷിക്കുന്നത്

പണ്ടുള്ളവര്‍ വീട്ടില്‍ വെള്ളം സൂക്ഷിച്ചിരുന്നത് കൂജയില്‍ ആയിരിക്കും. ഇത് നിങ്ങളില്‍ ഐശ്വര്യം നിറക്കുന്നതോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇത് വാസ്തുശാസ്ത്രപ്രകാരം നിങ്ങളില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു എന്നാണ് പറയുന്നത്. കുടാതെ വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. മണ്‍കൂജയില്‍ വെള്ളം നിറച്ച് വടക്ക് ദിശയില്‍ സൂക്ഷിക്കണം. ഇതോടൊപ്പം മണ്‍പാത്രം ബുധന്റെയും ചന്ദ്രന്റെയും സ്ഥാനവും ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജാതകത്തിലെ രണ്ട് ഗ്രഹങ്ങളെയും ശക്തിപ്പെടുത്തും.

ലോഹത്തിന്റെ ആന

ലോഹത്തിന്റെ ആന

ലോഹത്തില്‍ തീര്‍ത്ത ആനയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് പോസിറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ചുറ്റും നിറക്കുകയും ഇത് നിങ്ങളുടെ വീട്ടിലും നിങ്ങള്‍ക്ക് ചുറ്റുമുള്ള വ്യക്തികളോടൊപ്പവും നിലനില്‍ക്കുന്നു. കൂടാതെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ദുര്‍ഘട ഘട്ടങ്ങളില്‍ പോലും വാസ്തുപ്രകാരം അതിനെയെല്ലാം തരണം ചെയ്യുന്നതിന് ലോഹത്തില്‍ തീര്‍ത്ത ആനയുടെ വിഗ്രഹത്തിന്റെ സാന്നിധ്യം സഹായിക്കുന്നു എന്നാണ് പറയുന്നത്.

മയില്‍പ്പീലി

മയില്‍പ്പീലി

മയില്‍പ്പീലി വീട്ടില്‍ സുക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതിന്റെ വാസ്തുശാസ്ത്രപരമായ പ്രാധാന്യം പലര്‍ക്കും അറിയില്ല. ശ്രീകൃഷ്ണന് പ്രിയപ്പെട്ടതാണ് മയില്‍പ്പീലി. ഇത് നിങ്ങള്‍ താമസിക്കുന്ന വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം നിറക്കുന്നു എന്നാണ് പറയുന്നത്. ലക്ഷ്മിദേവിയുടെ ഭവനമായി മാറുന്നു ആ വീട് എന്നാണ് വിശ്വാസം. പുതുവര്‍ഷത്തെ സന്തോഷത്തോടെ എതിരേല്‍ക്കുന്നമേ സൂക്ഷിക്കാന്‍ പാടുകയുള്ളൂ. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും എന്നാണ് വിശ്വാസം.

most read:ഈ രാശിക്കാര്‍ ഒരിക്കലും വാക്ക് പാലിക്കില്ല: നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

ജോലി നഷ്ടവും പരാജയവും ഭയക്കുന്നോ: വാസ്തുവില്‍ പരിഹാരംജോലി നഷ്ടവും പരാജയവും ഭയക്കുന്നോ: വാസ്തുവില്‍ പരിഹാരം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

New Year Vastu Tips 2023: Bring These Things To Home For Prosperity And Success In Malayalam

Here in this article we are discussing about new year vastu tips for prosperity and success in malayalam. Take a look.
X
Desktop Bottom Promotion