Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
ഈ രാശിക്കാര്‍ ഒരിക്കലും വാക്ക് പാലിക്കില്ല: നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍
വാക്ക് നല്‍കുക അത് പാലിക്കപ്പെടുക എന്നത് ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ എല്ലാവര്ക്കും അതിന് സാധിച്ചെന്ന് വരില്ല. വാഗ്ദാനം നല്‍കുക എന്നതിന്റെ അര്‍ത്ഥം പലപ്പോഴും മറ്റൊരാള്‍ക്ക് വിശ്വാസം നല്‍കുക എന്നതാണ്. ആ വാഗ്ദാനം പാലിക്കപ്പെടാതെ വരുമ്പോള്‍ നഷ്ടപ്പെടുന്നത് വിശ്വാസം കൂടിയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കാരണം മറ്റൊരാളില്‍ വിശ്വാസമുണ്ടാക്കിയെടുക്കുക എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്.

വിശ്വാസവും വിശ്വസ്തതയും നിലനില്‍ക്കുന്നത് പലപ്പോഴും നിങ്ങള്‍ നല്കുന്ന വാക്കില്‍ തന്നെയാണ്. എന്നാല്‍ ഇത് പാലിക്കപ്പെടാത്ത അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ച് നോക്കൂ. അത് വളരെയധികം മോശം അഭിപ്രായം നിങ്ങളെക്കുറിച്ച് മറ്റുള്ളവരില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കൊടുത്ത വാക്കുകള്‍ പാലിക്കപ്പെടുന്നതിനും പാലിക്കുന്നതിനും നാം ഓരോരുത്തരും ശ്രദ്ധിക്കണം.
എന്നാല്‍ ഇതില്‍ മാറ്റം വരുമ്പോള്‍ അത് പലപ്പോഴും നിങ്ങളിലുണ്ടാവുന്ന വിശ്വാസത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ശൂന്യമായ അല്ലെങ്കില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കുന്ന രാശിചിഹ്നങ്ങളുണ്ട്. ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത അല്ലെങ്കില്‍ പാലിക്കപ്പെടാത്ത അതിന് ശ്രമിക്കാത്ത ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. വായിക്കൂ
മേടം രാശി
മേടം രാശിക്കാരുടെ സ്വഭാവം വളരെ ശാന്തമായിരിക്കും. എന്നാല്‍ ഇവര്‍ സ്വന്തം നെഗറ്റീവുകള്‍ മറക്കുന്നതിന് പേരുകേട്ടവരാണ്. വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും അത് പാലിക്കപ്പെടുന്ന കാര്യത്തില്‍ ഇവര്‍ അല്പം ശ്രദ്ധിക്കണം. കാരണം പലപ്പോഴും വാഗ്ദാനങ്ങള്‍ ഇവര്‍ക്ക് പാലിക്കാന്‍ സാധിക്കുന്നില്ല. ഇത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ നെഗറ്റീവ്. പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുകയില്ല. കാരണം അതിലും ഇവര്‍ക്ക് താല്‍പ്പര്യമില്ല എന്നതാണ്. പക്ഷേ ഇവര്‍ വളരെയധികം നാണം കുണുങ്ങികളാണ്. എന്നാല്‍ എല്ലാ കാര്യവും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാവുകയില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ വിശ്വസ്തത എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയുകയില്ല. ഇത് തന്നെ പലപ്പോഴും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്ത വാക്കുകള്‍ പാലിക്കപ്പെടാതിരിക്കുന്നതിന് കാരണമാകുന്നു. വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടായിരിക്കും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് നടക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ഇവരെ വാക്കു പാലിക്കാത്തവരായി പലരും കണക്കാക്കുന്നു. കാരണം മറ്റെന്തെങ്കിലും തിരക്കുകളില്‍ ഇവര്‍ പലപ്പോഴും അവരുടെ വാക്കുകളെക്കുറിച്ചും വാഗ്ദാനങ്ങളെക്കുറിച്ചും മറന്നു പോവുന്നു. പലപ്പോഴും ഭയവും ഇതിന് ഒരു കാരണമാവുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരിക്കലും നിങ്ങളെ വഞ്ചിക്കുകയില്ല.

വൃശ്ചികം രാശി
അടുത്തതായി വരുന്ന 12 രാശിക്കാരില്‍ ഒരാളാണ് വൃശ്ചികം രാശിക്കാര്‍. ഇവരും പലപ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതില്‍ പരാജയപ്പെടുന്നതാണ്. ഇവര്‍ക്ക് പ്രതിബദ്ധത ഇഷ്ടമല്ലെന്നതാണ് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിന്ന് ഇവരെ വിലക്കുന്നത്. ഇവരുടെ ആതിഥ്യ മര്യാദയും മറ്റ് കാര്യങ്ങളും വളരെയധികം സന്തോഷം നല്‍കുന്നത് തന്നെയാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും നിങ്ങള്‍ക്ക് തന്ന വാക്കുകള്‍ പാലിക്കണം എന്നില്ല. ഇത് പലപ്പോഴും ജീവിതത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന ഒരു ഖ്യാതി ഇവര്ക്കുണ്ടാക്കുന്നു. പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കില്ല.

ധനു രാശി
ധനു രാശിക്കാരും ഇതേ ഗണത്തില്‍ വരുന്നതാണ്. കാരണം ഇവര്‍ക്ക് ഒരിക്കലും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനോ പാലിക്കപ്പെടുന്നതിനോ സാധിക്കുകയില്ല. വാഗ്ദാനം പാലിക്കുന്നതില്‍ ഇവര്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും എന്നാല്‍ ഇത് പലപ്പോഴും നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കുമ്പോള്‍ അത് മറ്റ് ചില പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവരുടെ പെരുമാറ്റം ശാന്തമായിരിക്കും. എന്നാല്‍ ചില സമയം ഇവര്‍ക്ക് പരുഷമായ പെരുമാറ്റവും ഉണ്ടായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നതിന് ഇടയില്‍ പലപ്പോഴും വാഗ്ദാനം ഇവര്‍ മറന്ന് പോവുന്നു.

കുംഭം രാശി
കുംഭം രാശിക്കാരെ പലപ്പോഴും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. അനുകൂലമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാതെ പോവുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തിലെ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്നു. ഇവര്‍ പണത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ പണം സമ്പാദിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ വാക്കുകള്‍ നല്‍കിയത് മറന്ന് പോവുന്നു. നിങ്ങളോടുള്ള വിശ്വസ്തത നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ട് കുംഭം രാശിക്കാര്‍ക്ക്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
