For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

|

ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് നമെല്ലാവരും. ലോകത്തിന്റെ പല കോണിലും ആഘാതങ്ങള്‍ സൃഷ്ടിച്ച വര്‍ഷമായിരുന്നു 2020. 2019 ല്‍ ആരംഭിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധി ലോകം മുഴുവന്‍ വ്യാപിച്ച് ജീവിതത്തിന്റെ പല മേഘലകളും തകിടം മറിച്ചു. അത്തരത്തില്‍ ധാരാളം കഷ്ടതകള്‍ പലര്‍ക്കും സമ്മാനിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഓരോ പുതുവര്‍ഷവും ഒരോ പുത്തന്‍ പ്രതീക്ഷകളാണ്.

Most read: പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read: പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന ഈ വേള ഒരു പുതിയ തുടക്കത്തിനുള്ള അവസരം കൂടി നിങ്ങള്‍ക്ക് നല്‍കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുന്നു. അതുപോലെ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ലോകമെമ്പാടും നിലനില്‍ക്കുന്നുണ്ട്. ഇതാ, വര്‍ഷം മുഴുവന്‍ ഭാഗ്യം നിങ്ങളുടെ കൂടെ നിര്‍ത്താന്‍ പുതുവര്‍ഷ ദിനത്തില്‍ വിശ്വാസമനുസരിച്ച് ചെയ്യണമെന്ന് പറയുന്ന ചില കാര്യങ്ങള്‍ വായിച്ചറിയൂ.

പുതിയ വസ്ത്രങ്ങള്‍ ധരിക്കുക

പുതിയ വസ്ത്രങ്ങള്‍ ധരിക്കുക

വര്‍ഷത്തിലെ ആദ്യ ദിവസം നിങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍, വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് നിരവധി പുതിയ വസ്ത്രങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എത്ര മനോഹരമായ വിശ്വാസം, അല്ലേ? പല വിശ്വാസങ്ങളും അനുസരിച്ച് ആളുകള്‍ പുതുവര്‍ഷത്തില്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം ചുവപ്പ് നിറം സന്തോഷത്തെയും ശോഭനമായ ഭാവിയെയും പ്രതീകപ്പെടുത്തുന്നുവെന്ന് കരുതപ്പെടുന്നു.

പടക്കം പൊട്ടിക്കുക

പടക്കം പൊട്ടിക്കുക

പുതുവത്സര ദിനത്തില്‍ ആഘോഷത്തിന്റെ ഭാഗമായി പലയിടത്തും പടക്കങ്ങള്‍ പൊട്ടിക്കുന്നു. വിശ്വാസമനുസരിച്ച്, പടക്കങ്ങള്‍ പൊട്ടിക്കുനനതിലൂടെയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിലൂടെയും ദുരാത്മാക്കളെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം നല്‍കും ഭക്ഷണങ്ങള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം നല്‍കും ഭക്ഷണങ്ങള്‍

ഭാഗ്യം നല്‍കും ഭക്ഷണം

ഭാഗ്യം നല്‍കും ഭക്ഷണം

പുതുവത്സര ദിനത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ ഭാഗ്യവും പണവും കൈവരുമെന്ന് വിശ്വസിക്കുന്നു. പച്ചക്കറികള്‍, ന്യൂഡില്‍സ്, മാതളനാരങ്ങ, മത്സ്യം, ഓറഞ്ച്, മുന്തിരി, ചോളം, പന്നിയിറച്ചി എന്നിവ കഴിക്കുന്നത് പല രാജ്യങ്ങളുടെയും പുതുവത്സര വിശ്വാസത്തിന്റെ ഭാഗമാണ്.

പുതുവര്‍ഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍

പുതുവര്‍ഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍

പുതുവര്‍ഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ അങ്ങേയറ്റം ഭാഗ്യമുള്ളവരാണെന്ന് കരുതുന്നു. മാത്രമല്ല, ജനുവരി 1ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആ കുടുംബത്തിന് ഭാഗ്യം വരുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:പുതുവത്സര സന്തോഷം സന്ദേശങ്ങളിലൂടെMost read:പുതുവത്സര സന്തോഷം സന്ദേശങ്ങളിലൂടെ

ദു:ഖിക്കാതിരിക്കുക

ദു:ഖിക്കാതിരിക്കുക

നിങ്ങള്‍ പുതുവത്സര ദിനത്തില്‍ കരഞ്ഞാല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവനും സങ്കടമുണ്ടാകുമെന്ന് പല വിശ്വാസങ്ങളും കരുതപ്പെടുന്നു. വര്‍ഷത്തിലെ ആദ്യ ദിവസം കരയുന്നത് ഒഴിവാക്കണം. ഈ ദിവസം ഒരാള്‍ എപ്പോഴും സന്തോഷത്തോടെയും നല്ല മനസ്സോടെയും തുടരണം.

പുതുവര്‍ഷത്തില്‍ 12 മുന്തിരി

പുതുവര്‍ഷത്തില്‍ 12 മുന്തിരി

ക്യൂബ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പുതുവര്‍ഷത്തിന്റെ മുന്തിരി കഴിക്കുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. നല്ല ഭാഗ്യം ലഭിക്കാന്‍ വര്‍ഷത്തിലെ അവസാന ദിവസം പുതുവര്‍ഷം പിറക്കുന്ന സമയം 12 മുന്തിരി കഴിക്കണമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഓരോ മുന്തിരി കഴിക്കുമ്പോഴും ആളുകള്‍ ഓരോ ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നു. ഈ ആഗ്രഹങ്ങള്‍ മുന്തിരിയുടെ മധുരം അനുസരിച്ച് വരും വര്‍ഷം നടപ്പാകുമെന്നും അവര്‍ വിശ്വസിക്കുന്നു.

Most read:പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധംMost read:പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധം

പാത്രം കഴുകരുത്, തുണി അലക്കരുത്

പാത്രം കഴുകരുത്, തുണി അലക്കരുത്

പുതുവര്‍ഷത്തില്‍ പാത്രങ്ങള്‍ കഴുകുകയും തുണി അലക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ആ വര്‍ഷം നിങ്ങളുടെ വീട്ടില്‍ ഒരു മരണം സംഭവിക്കാമെന്ന് പലയിടങ്ങളിലും കരുതപ്പെടുന്നു. പലരും ഈ ദിവസം മുടി കഴുകുക പോലുമില്ല.

കടങ്ങള്‍ തീര്‍ക്കുക

കടങ്ങള്‍ തീര്‍ക്കുക

പുതുവത്സരാഘോഷത്തിന് മുമ്പായി നിങ്ങളുടെ എല്ലാ കടങ്ങളും തീര്‍ക്കുക. കാരണം പുതുവര്‍ഷത്തില്‍ കടങ്ങള്‍ ബാക്കിവയ്ക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ നിങ്ങള്‍ സാമ്പത്തികമായി പിന്നോട്ടു പോകുമെന്ന് പലരും വിശ്വസിക്കുന്നു. നിങ്ങളുടെ പഴയ വായ്പകളും ബില്ലുകളും കടങ്ങളും തീര്‍ക്കുക. അതുപോലെ, ഈ ദിവസം പണമോ മറ്റ് വിലയേറിയ വസ്തുക്കളോ കടം കൊടുക്കുകയുംചെയ്യരുത്.

Most read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരംMost read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരം

ആദ്യത്തെ അതിഥി

ആദ്യത്തെ അതിഥി

അര്‍ദ്ധരാത്രിക്ക് ശേഷം നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്ന ആദ്യ വ്യക്തിയെ ഊഷ്മളമായി നിങ്ങള്‍ സ്വീകരിക്കണമെന്ന് പറയപ്പെടുന്നു. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആദ്യ അതിഥി ഇരുണ്ട മുടിയുള്ളതും ഉയരമുള്ളവരും സൗന്ദര്യമുള്ളവരുമായിരിക്കണം. അത് ഒരു സ്ത്രീയായിരിക്കരുത്, കൂടാതെ പുരികങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ഒരു വ്യക്തിയുമായിരിക്കരുത്. അതുപോലെ, പുതുവര്‍ഷത്തില്‍ ആരെങ്കിലും ആദ്യം വരുന്നതിനുമുമ്പ് വീട്ടിലുള്ളവര്‍ പുറത്തേക്ക് പോകരുതെന്നും വിശ്വസിക്കപ്പെടുന്നു.

വീടിന്റെ വാതിലുകള്‍ തുറന്നിടുക

വീടിന്റെ വാതിലുകള്‍ തുറന്നിടുക

മരണത്തെക്കുറിച്ചുള്ള പ്രേത കഥകളും സംസാരവും പുതുവര്‍ഷത്തില്‍ ഒഴിവാക്കണം. അര്‍ദ്ധരാത്രിയില്‍, പഴയ വര്‍ഷം കടന്നുപോകാനായി ഒരു വീടിന്റെ എല്ലാ വാതിലുകളും തുറന്നിടണമെന്ന് പലയിടത്തും വിശ്വാസമുണ്ട്.

Most read:ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?Most read:ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?

അര്‍ദ്ധരാത്രിയിലെ ചുംബനം

അര്‍ദ്ധരാത്രിയിലെ ചുംബനം

പുതുവര്‍ഷത്തിലുടനീളം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ബന്ധത്തില്‍ തുടരാന്‍ അര്‍ദ്ധരാത്രിയില്‍ ചുംബിക്കുന്നതിലൂടെ സാധിക്കുമെന്ന് പലയിടത്തും വിശ്വസിക്കപ്പെടുന്നു.

English summary

New Year's Day Superstitions in Malayalam

Whatever happens on New Year's Day will happen to you all year long. Here are some of the superstitions associated with New Year's day.
X
Desktop Bottom Promotion