Just In
Don't Miss
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
National Parents Day 2022: രക്ഷാകര്തൃദിനം പ്രചോദനത്തിന്റെ ഉറവിടം
ദേശീയ രക്ഷാകര്തൃദിനം എന്നത് പലര്ക്കും അറിയില്ല. എന്നാല് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. നമ്മുടെ രക്ഷാകര്ത്താക്കളായ അച്ഛനേയും അമ്മയേയും സ്പെഷ്യലാക്കുന്ന ദിനം കൂടിയാണ് ദേശീയ രക്ഷാകര്തൃദിനം. ഈ ദിനത്തില് മാത്രമല്ല അച്ഛനും അമ്മക്കും നാം സ്നേഹവും ബഹുമാനവും നല്കേണ്ടത്.
എല്ലാ ദിവസവും നമ്മുടെ ദൈവങ്ങളായി കണ്ട് തന്നെ അച്ഛനേയും അമ്മയേയും ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. എന്നാല് ഈ പ്രത്യേക ദിനത്തില് നമ്മുടെ അച്ഛനമ്മമാര്ക്ക് ഒരു പ്രത്യേക കരുതലും സ്നേഹവും നല്കേണ്ടതാണ്. ഈ ദിനത്തിന്റെ പ്രത്യേകതയും എന്താണ് ഇതിന്റെ ചരിത്രവും എന്താണ് ഈ ദിനത്തിന്റെ പ്രാധാന്യം എന്നും നമുക്ക് നോക്കാം.

ചരിത്രം
1900-കളുടെ തുടക്കത്തിലാണ് ദേശീയ രക്ഷാകര്തൃദിനം ഔദ്യോഗികമായി ആഘോഷിച്ച് തുടങ്ങിയത്. കുട്ടികളെ വളര്ത്തിക്കൊണ്ട് വരുന്നതില് അച്ഛനമ്മമാര്ക്കുള്ള പങ്കിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രത്യേക ദിനം. അതിന്റെ കഠിനാധ്വാനവും കഷ്ടപ്പാടും കുട്ടികളേയും അറിയിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നമ്മുടെ മാതാപിതാക്കള് എന്ന് പറഞ്ഞാല് നമുക്ക ്ജീവിതത്തില് ലഭിക്കാവുന്ന ഏറ്റവും വിലയേറിയ സമ്മാനങ്ങളാണ്. അതുകൊണ്ട് തന്നെ അവരെ ബഹുമാനിക്കേണ്ടതും സ്നേഹിക്കേണ്ടതും നാം ഓരോരുത്തരുടേയും കടമയാണ് എന്നതില് തര്ക്കമില്ല.

ചരിത്രം
മാതാപിതാക്കളുടെ കുട്ടികളോടുള്ള സ്നേഹത്തിന്റെ ആഴം അളക്കാന് കഴിയില്ല എന്ന് നമുക്കോരോരുത്തര്ക്കും അറിയാം. മറ്റ് ബന്ധങ്ങളെ പോലെയല്ല ഒരിക്കലും ഈ ബന്ധം. കുട്ടികളുടെ ജീവിതം എന്താവും എന്നുള്ള ആധിയും ഉത്കണ്ഠയും പല അച്ഛനമ്മമാര്ക്കും ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില് ദേശീയ രക്ഷാകര്തൃ ദിനം ആഘോഷിക്കുന്നുണ്ട. ഐക്യരാഷ്ട്രസഭ ഇത് ഒരു ഔദ്യോഗിക ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്., എന്നിട്ടും 1994 മുതലാണ് അമേരിക്കയില് ഇത് ആഘോഷിക്കപ്പെടുന്നത്. പ്രസിഡന്റ് ബില് ക്ലിന്റണ് ഇത് നിയമമായി ഒപ്പുവെച്ചതിന് ശേഷമാണ് ഔദ്യോഗികമായി ഇത് ആഘോഷിക്കപ്പെടുന്നത്.

ചരിത്രം
മക്കളുടെ വളര്ച്ചയിലും അവരുടെ ജീവിതത്തിലും മാതാപിതാക്കള് വഹിക്കുന്ന പങ്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ഈ ദിനത്തിന്റെ കര്തവ്യം എന്ന് പറയുന്നത് തന്നെ ഇതിനെക്കുറിച്ച് വളര്ന്ന് വരുന്ന തലമുറയെ ഉത്ബോധിപ്പിക്കുക എന്നതാണ്. നമ്മുടെ മാതാപിതാക്കളെ ഉത്തരവാദിത്വത്തോടെ മുന്നോട്ട് നയിക്കുന്നതിനും ഈ ദിനം ഓര്മ്മിക്കപ്പെടുന്നു. മാതൃദിനത്തിനും പിതൃദിനത്തിനും ശേഷമാണ് ഈ ദിനം വരുന്നത്. മക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടിയും അവരുടെ സന്തോഷത്തിന് വേണ്ടിയും ആണ് ഓരോ അച്ഛനമ്മമാരും ജീവിക്കുന്നത്.

എങ്ങനെ ആഘോഷിക്കാം?
ദേശീയ രക്ഷാകര്തൃദിനം എങ്ങനെ ആഘോഷിക്കാം എന്ന് നോക്കാം. അതിന് വേണ്ടി നിങ്ങളുടെ മാതാപിതാക്കളോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ മാതാപിതാക്കള് കൂടെ ഇല്ലെങ്കില് അവരെ ഇടക്ക് സന്ദര്ശിക്കുന്നതിന് ശ്രദ്ധിക്കുക. കുട്ടികള് ചെറുതാണെങ്കില് ഇടക്കിടക്ക് അവരെ കൂട്ടി പാര്ക്കിലേക്ക് പോവുന്നതിന് ശ്രദ്ധിക്കുക. നിങ്ങളോടൊപ്പം മാതാപിതാക്കള് എത്രത്തോളം സന്തോഷത്തോടെ ഇരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. സോഷ്യല് മീഡിയയില് അച്ഛനമ്മമാരോടൊപ്പം ഉള്ള ചിത്രം പോസറ്റ് ചെയ്യുകയും സമ്മാനങ്ങള് നല്കുകയും കുറിപ്പ് എഴുതുകയും ചെയ്യുക.
Happy
Parents
Day
2022:
ദേശീയ
രക്ഷാ
കര്തൃ
ദിനം;
ആശംസകളും
സന്ദേശങ്ങളും
അറിയാം