For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ഗണിത ദിനം 2021: ശ്രീനിവാസ രാമാനുജന്‍ അറിയണം ഈ മഹാപ്രതിഭയെ

|

ഇന്ന് ദേശീയ ഗണിത ദിനം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. 1887-ല്‍ ജനിച്ച മഹാഗണിതജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതവും ജന്മദിനവും ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 22-ന് ദേശീയ ഗണിത ദിനം ആചരിക്കുന്നു. 2021-ലെ ദേശീയ ഗണിതശാസ്ത്ര ദിനത്തില്‍, നമ്മുടെ ഈ മഹാപ്രതിഭയെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാവുന്നതാണ്. ഇന്ത്യന്‍ ഗണിതശാസ്ത്രത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ഈ മഹാപ്രതിഭയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ശ്രീനിവാസ രാമാനുജനും അദ്ദേഹത്തെ ലോകം കണ്ട മിടുക്കരായ ഗണിതശാസ്ത്രജ്ഞരില്‍ ഒരാളാക്കുന്ന രസകരമായ ചില വസ്തുതകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

National Mathematics Day 2021

1887-ല്‍ ജനിച്ച ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും സ്മരിച്ചുകൊണ്ട് ഇന്ത്യ എല്ലാ വര്‍ഷവും ഡിസംബര്‍ 22-ന് ദേശീയ ഗണിത ദിനമായി ആചരിക്കുന്നു. ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മദിനമാണ് ഈ ദിനത്തില്‍ ആഘോഷിക്കപ്പെടുന്നത്. 2021 ലെ ദേശീയ ഗണിത ദിനം നമുക്ക് ശ്രീനിവാസ രാമാനുജന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അടുത്തറിയുന്നതിനും അവസരമൊരുക്കുന്നു. ശുദ്ധ ഗണിതത്തില്‍ കൃത്യമായ പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, ഗണിതശാസ്ത്രരംഗത്ത് അദ്ദേഹം നല്‍കിയ ഗണ്യമായ സംഭാവനകള്‍ ഇപ്പോഴും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ലോകത്തിലെ വിദഗ്ധര്‍ക്ക് പോലും പരിഹരിക്കാന്‍ പല ഗണിത ശാസ്ത്ര പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു ശ്രീനിവാസ രാമാനുജന്‍. അന്ന് പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 2021 ലെ ദേശീയ ഗണിത ദിനത്തില്‍, ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ കുറിച്ചും ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റുന്ന രസകരമായ ചില വസ്തുതകളെക്കുറിച്ചും കൂടുതല്‍ വായിക്കുക.വസ്തുതകള്‍ ഇതെല്ലാം
എല്ലാ വര്‍ഷവും ഡിസംബര്‍ 22 ന് ഇന്ത്യ ദേശീയ ഗണിത ദിനം ആഘോഷിക്കുന്നു. പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഈ ദിവസം. 2012-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആ മഹാനെ ആദരിക്കുന്നതിനായി തീയതി ദേശീയ ഗണിതശാസ്ത്ര ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗണിതശാസ്ത്ര ദിന പ്രസംഗത്തിലും ഉപന്യാസത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന രാമാനുജന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള ചില വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഇതാ.

National Mathematics Day 2021

ജനനം

1887 ഡിസംബര്‍ 22-ന് തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒരു തമിഴ് ബ്രാഹ്മണ അയ്യങ്കാര്‍ കുടുംബത്തിലാണ് ശ്രീനിവാസ രാമാനുജന്‍ ജനിച്ചത്. രാമാനുജന്‍ 1903-ല്‍ കുംഭകോണത്തെ ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചു. കോളേജില്‍, ഗണിതേതര വിഷയങ്ങളോടുള്ള അശ്രദ്ധ കാരണം പലപ്പോഴും പല പരീക്ഷകളിലും പരാജയപ്പെട്ടു. പിന്നീട് പഠനത്തിന് ശേഷം 1912-ല്‍ രാമാനുജന്‍ മദ്രാസ് പോര്‍ട്ട് ട്രസ്റ്റില്‍ ഗുമസ്തനായി ജോലി തുടങ്ങി. ഗണിതശാസ്ത്രജ്ഞന്‍ കൂടിയായ ഒരു സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത് ഈ സ്ഥലത്താണ്. സഹപ്രവര്‍ത്തകന്‍ രാമാനുജനെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ജി.എച്ച് ഹാര്‍ഡിക്ക് പരിചയപ്പെടുത്തി.

കോളേജ് ജീവിതം

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാമാനുജന്‍ ട്രിനിറ്റി കോളേജില്‍ ചേര്‍ന്നു. 1916-ല്‍ അദ്ദേഹം ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്സി) ബിരുദം നേടി. 1917-ല്‍ അദ്ദേഹം ലണ്ടന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം, എലിപ്റ്റിക് ഫംഗ്ഷനുകളെയും സംഖ്യകളുടെ സിദ്ധാന്തത്തെയും കുറിച്ചുള്ള ഗവേഷണത്തിന് അദ്ദേഹം പ്രശസ്തമായ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം, ഒക്ടോബറില്‍, ട്രിനിറ്റി കോളേജില്‍ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ഇദ്ദേഹം.

ഇന്ത്യയിലേക്ക് തിരിച്ച് വരവ്

1919-ല്‍ രാമാനുജന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഒരു വര്‍ഷത്തിനുശേഷം, 32-ാം വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു. ക്ഷയരോഗമായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രത്തെ ആസ്പദമാക്കി 2015-ല്‍ പുറത്തിറങ്ങിയ ചിത്രം 'ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി'. ഗണിതശാസ്ത്രജ്ഞന്റെ ജീവിതവും പ്രശസ്തമായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള യാത്രയും വിവരിക്കുന്നുണ്ട്. രാമാനുജന്റെ ഗണിതശാസ്ത്ര പ്രതിഭ അദ്ദേഹം സ്വന്തം സിദ്ധാന്തങ്ങള്‍ കണ്ടെത്തുകയും സ്വതന്ത്രമായി 3900 ഫലങ്ങള്‍ സമാഹരിക്കുകയും ചെയ്തു.

ജീവചരിത്രം

രാമാനുജന്റെ ജീവചരിത്രമായ റോബര്‍ട്ട് ക്‌നൈഗലിന്റെ 'ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി'യില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ജി.എച്ച്. ഹാര്‍ഡി ഒരിക്കല്‍ രാമാനുജനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോയിരുന്നു. '1729' എന്ന നമ്പരിലുള്ള ഒരു ടാക്‌സിയിലാണ് താന്‍ വന്നതെന്ന് മിസ്റ്റര്‍ ഹാര്‍ഡി അവനോട് പറഞ്ഞു, അത് ഒരു സാധാരണ നമ്പറാണെന്ന് തോന്നുന്നു. അല്ലെന്നും രാമാനുജന്‍ പറഞ്ഞു. 1729, പിന്നീട് ഹാര്‍ഡി-രാമാനുജന്‍ നമ്പര്‍ എന്ന് വിളിക്കപ്പെട്ടു, രണ്ട് വ്യത്യസ്ത ക്യൂബുകളുടെ ആകെത്തുകയായി രണ്ട് വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യയാണ്, അദ്ദേഹം പറഞ്ഞു. ഇതിലൂടെയാണ് ഇന്നും അദ്ദേഹത്തെ എല്ലാവരും ഓര്‍ക്കുന്നതും.

അവസാന കാലം

മരണത്തോട് മല്ലടിക്കുമ്പോഴും പുതിയ ഗണിത രഹസ്യങ്ങള്‍ രാമാനുജന്‍ അന്വേഷിച്ച് കൊണ്ടിരുന്നു. മരണ ശയ്യയില്‍ കിടന്ന് പോലും പല വിധത്തിലുള്ള പ്രബന്ധങ്ങളും ഇദ്ദേഹം ഹാര്‍ഡിക്ക് അയച്ച് കൊടുത്തതിരുന്നു. രാമാനുജന്റെ മരണശേഷം പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്രയുമാണ് ലോകം കണ്ട ആ മഹാന്റെ ജീവിതത്തില്‍ സംഭവിച്ചത്. ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള ഗണിത പ്രതിസന്ധികളേയും വളരെ എളുപ്പത്തില്‍ തന്നെ ഇദ്ദേഹം പരിഹരിച്ചിരുന്നു. ഈ ഗണിത ശാസ്ത്ര ദിനത്തില്‍ നമുക്ക് ഇദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാം.

വിളക്കില്‍ നിന്ന് എണ്ണ താഴേക്ക് വീഴുന്നോ; കണ്ടക ശനിദോഷമെന്ന് സൂചനവിളക്കില്‍ നിന്ന് എണ്ണ താഴേക്ക് വീഴുന്നോ; കണ്ടക ശനിദോഷമെന്ന് സൂചന

image courtesy : wikipedia

English summary

National Mathematics Day 2021 : Interesting Facts about About Srinivasa Ramanujan In Malayalam

On National Mathematics Day 2021, read more about the Indian Mathematician Srinivasa Ramanujan and some of the interesting facts. Take a look.
X
Desktop Bottom Promotion