For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരദ ജയന്തി ഇന്ന്; വ്രതമെടുത്താല്‍ ശുഭഫലം

|

ഹിന്ദു പുരാണത്തിലെ മിക്ക കഥകളിലും നമുക്ക് കാണാന്‍ കഴിയുന്ന കഥാപാത്രമാണ് നരദന്‍. പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്‌മാവിന്റെയും അറിവിന്റെ ദേവതയായ സരസ്വതിയുടെയും മകനാണ് നാരദന്‍. 'ദൈവത്തിന്റെ ദൂതന്‍' എന്നു വിശേഷണമുള്ള നാരദ മഹര്‍ഷി ബ്രഹ്‌മാണ്ഡം മുഴുവന്‍ സഞ്ചരിച്ച് സന്ദേശങ്ങള്‍ എത്തിക്കുന്നു. ദേവലോകം, ഭൂമി, പാതാളം എന്നുവേണ്ട സര്‍വ്വ ഇടങ്ങളിലും അദ്ദേഹം സഞ്ചരിക്കുന്നു. വിഷ്ണുവിന്റെ കടുത്ത ഭക്തനായ നാരദ മുനിക്കായി ഹിന്ദു വിശ്വാസികള്‍ സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് നാരദ ജയന്തി. ഹിന്ദു കലണ്ടര്‍ പ്രകാരം വൈശാഖ മാസത്തിലെ കൃഷ്ണ പ്രതിപാദ ദിവസമാണ് നാരദ ജയന്തി വരുന്നത്. ഈ വര്‍ഷം, രാജ്യത്തുടനീളം മെയ് 27ന് വ്യാഴാഴ്ച നാരദ ജയന്തി ആഘോഷിക്കും. നാരദ ജയന്തിയെപ്പറ്റിയും ഈ ദിവസത്തെ പൂജാകര്‍മ്മങ്ങളെയും വ്രതാനുഷ്ഠാനത്തെയും കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയാം.

Narada Jayanti 2021 Date, Puja Vidhi, History and Significance in malayalam

നാരദ ജയന്തി 2021

ശുഭ മുഹൂര്‍ത്തം ആരംഭിക്കുന്നത്: മെയ് 26 വൈകുന്നേരം 4:43
ശുഭ മുഹൂര്‍ത്തം അവസാനിക്കുന്നത്: മെയ് 27 ഉച്ചക്ക് 1:02
പൂജാ സമയം: മെയ് 27 രാവിലെ 11:50 മുതല്‍ 12:50 വരെ, ഉച്ചക്ക് 2:42 മുതല്‍ 4:07 വരെ, വൈകിട്ട് 4:09 മുതല്‍ അടുത്ത ദിവസം രാവിലെ 4:57 വരെ.

നാരദ ജയന്തി പൂജാവിധി

* സൂര്യോദയത്തിനു മുമ്പായി അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
* പുതിയ, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക
* പൂക്കള്‍, തുളസി ഇലകള്‍, ചന്ദനം, ധൂപവര്‍ഗ്ഗങ്ങള്‍ മുതലായ പൂജ സാമഗ്രികള്‍ ഒരുക്കുക
* ചന്ദനം കുങ്കുമം എന്നിവ ഉപയോഗിച്ച് തിലകം തൊടുക, പൂക്കളും തുളസി ഇലകളും അര്‍പ്പിക്കുക
* നാരദന്‍ വിഷ്ണു ഭക്തനായിരുന്നതിനാല്‍ വിഷ്ണുവിനെ ആരാധിക്കുക
* വിഷ്ണു സഹസ്രനാമം ചൊല്ലുക
* മഹാവിഷ്ണു ആരതി നടത്തി നിങ്ങളുടെ പൂജ അവസാനിപ്പിക്കുക

Most read: സര്‍വ്വസൗഭാഗ്യത്തിന് ചൊല്ലാന്‍ ഗണപതി മന്ത്രങ്ങള്‍Most read: സര്‍വ്വസൗഭാഗ്യത്തിന് ചൊല്ലാന്‍ ഗണപതി മന്ത്രങ്ങള്‍

നാരദ ജയന്തി വ്രതാനുഷ്ഠാനങ്ങള്‍

ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ഈ ആചാരങ്ങള്‍ പാലിക്കണം:
* വ്രതമെടുക്കുന്ന ദിവസം പാല്‍ ഉല്‍പന്നങ്ങളും പഴങ്ങളും കഴിക്കാം
* ധാന്യങ്ങളോ പയറുവര്‍ഗങ്ങളോ കഴിക്കരുത്
* വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ രാത്രി ഉറങ്ങരുത്. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ വിഷ്ണു മന്ത്രങ്ങള്‍ ചൊല്ലണം
* മോശം വാക്കുകള്‍ ഉപയോഗിക്കരുത്
* സവാള, വെളുത്തുള്ളി, മാംസം, മദ്യം എന്നിവ കഴിക്കരുത്
* നാരദ ജയന്തിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഫലം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാല്‍ ഭക്തര്‍ ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും വസ്ത്രം, ഭക്ഷണം, പണം തുടങ്ങിയവ ദാനം ചെയ്യണം.

English summary

Narada Jayanti 2021 Date, Puja Vidhi, History and Significance in malayalam

Narada Jayanti marks the birth anniversary of Devrishi Narada Muni. Read on date, puja vidhi, history and significance of Narada Jayanti.
X
Desktop Bottom Promotion