For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മ പ്രൈഡ് 2019; അഭിമാനത്തോടെ മുന്നിലേക്ക് ഇവര്‍

|

ഭിന്നലിംഗക്കാർ എന്ന് കേൾക്കുമ്പോൾ അല്ലെങ്കിൽ അവരെ കാണുമ്പോൾ സമൂഹത്തിൽ തഴയപ്പെടുന്നവർ അല്ലെങ്കിൽഎന്നും പിന്നിലേക്ക് നിൽക്കാൻ നിർബന്ധിതരാവുന്നവർ ആണ് ഇവരെന്ന ധാരണയാണ് പലരുടേയും മനസ്സിലേക്ക് വരുന്നത്.എന്നാൽ ഒരിക്കലും സമൂഹത്തിൽ തഴയപ്പെടേണ്ടവരല്ലെന്നും എന്നും എവിടേയും അംഗീകരിക്കപ്പെടേണ്ടവർ ആണെന്നും നമ്മളെ ഓരോ നിമിഷവും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇവർ. ഈ വർഷം അതായത് 2019 നവംബർ 24 ന്ബെംഗളൂരു അതിന്റെ പന്ത്രണ്ടാമത്തെ നമ്മ പ്രൈഡ് മാർച്ചിന് സാക്ഷ്യം വഹിക്കും.

കർണാടകയിലെഎൽജിബിടിക്യുഐഎ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ,ഭിന്നലിംഗക്കാർ) എന്നിവരുടെ ഒരു വലിയകൂട്ടായ്മയുടെ ഫലം കുടിയാണ് ഈ പന്ത്രണ്ട് വർഷത്തേയും ഇവരുടെ പ്രവർത്തനങ്ങൾ. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് ആളുകൾ എത്തിച്ചേരുന്നത്.

Namma Pride 2019: The Pride March Of Celebration And Acceptance

Image source: facebook

ഈ ഈവനന്‍റിനെ 'The walk of tribute and remembrance' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവരുടെ സ്നേഹത്തിലേക്ക് നമുക്കും അണിചേരാവുന്നതാണ്. അതിനായി നമ്മളും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി ആർക്ക് വേണമെങ്കിലും ഇവരുടെ പ്രൈഡ് മാർച്ചിൽ പങ്കെടുക്കാവുന്നതാണ്. ഭിന്നലിംഗക്കാർക്കും സമൂഹത്തിൽ തുല്യത വേണമെന്ന ആവശ്യം തന്നെയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

ഒരിക്കലും തഴയപ്പെടേണ്ടവരല്ല, മുന്നോട്ട് വന്ന് സമൂഹത്തിൽ ഒരുപോലെ എല്ലാവർക്കും ഒപ്പം നിന്ന് പ്രവർത്തിക്കേണ്ടവരാണ് ഭിന്നലിംഗക്കാരും എന്നതാണ് സത്യം. 2008 മാർച്ചിലാണ് പ്രൈഡ് മാർച്ചിന് തുടക്കം കുറിക്കുന്നത്.

സെക്സ് വർക്കേഴ്സിന്റെ കൂട്ടായ്മയും, സെക്ഷ്വൽ ആന്‍റ് സെക്ഷ്വാലിറ്റി മൈനൊരിറ്റീസിന്റെ കൂട്ടായ്മയും ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സമൂഹത്തില്‍ അവര്‍ക്ക് തുല്യമായ അംഗീകാരം ലഭിക്കണം എന്നുള്ളത് തന്നെയാണ് ഇവരുടെ ആവശ്യവും.അതിന് വേണ്ടി പോരാടുന്നതിനുറച്ച് നില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ് എല്‍ജിബിടിക്യൂഐഎ. സ്ത്രീക്കും പുരുഷനും സമൂഹം നല്‍കുന്ന അതേ പ്രാതിനിധ്യം തന്നെ തങ്ങളുടെ സമൂഹത്തിനും വേണം എന്നതും നിയമം അനുശാസിക്കുന്ന എല്ലാ അവകാശവും ലഭിക്കണം എന്നുള്ളതുമാണ് കാലങ്ങളായി ഇവര്‍ക്കുള്ള ആവശ്യവും.

നമ്മ പ്രൈഡ് 2018

Namma Pride 2019: The Pride March Of Celebration And Acceptance

Image source : facebook

2018-ല്‍ പ്രൈഡ് മാർച്ചിന് തുടക്കം കുറിച്ചത് ബംഗ്ളൂർ കെംപഗൗഡ മജസ്റ്റിക് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ്. ആയിരത്തിലധികം ആളുകളാണ് ഈ പ്രൈഡ് മൊമന്റിന്റെ ഭാഗമായത്. ഏകദേശം മൂന്ന് കിലോമീറ്ററോളം താണ്ടി ടൗണ്‍ ഹാളിലാണ് പ്രകടനം അവസാനിച്ചത്. മഴവില്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിവിധ പ്രതിഞ്ജകളോടെയാണ് പ്രൈഡ് മാര്‍ച്ച് ആരംഭിച്ചത് തന്നെ. അതിന് ശേഷം വിവിധ തരത്തിലുള്ള കലാപരിപാടികളും അരങ്ങേറിയിരുന്നു. സന്തോഷം വരുന്നത് പലപ്പോഴും പല നിറങ്ങളില്‍ നിന്നുമാണ് എന്ന് നമ്മളെ മനസ്സിലാക്കി തരുന്നതായിരുന്നു 'നമ്മ പ്രൈഡ് മാര്‍ച്ച് 2018.' സുപ്രീം കോടതി വിധി വന്നതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രൈഡ് മാര്‍ച്ച് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. സ്വവർഗ്ഗ രതി ഒരു ക്രിമിനൽ കുറ്റമായി കണ്ടുവന്നിരുന്ന കാലമായിരുന്നു അതു വരെ ഉണ്ടായിരുന്നത്. എന്നാൽ സദാചാരത്തിന്‍റെ പേരിലും സ്വവർഗ്ഗ ലൈംഗികതയുടെ പേരിലും എന്നും മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടി സുപ്രീം കോടതിയാണ് ഈ അന്തിമ വിധി പുറപ്പെടുവിച്ചത്.

സമൂഹത്തില്‍ അവര്‍ക്ക് തുല്യമായ അംഗീകാരം ലഭിക്കണം എന്നുള്ളത് തന്നെയാണ് ഇവരുടെ ആവശ്യവും.അതിന് വേണ്ടി പോരാടുന്നതിനുറച്ച് നില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ് എല്‍ജിബിടിക്യൂഐഎ. സ്ത്രീക്കും പുരുഷനും സമൂഹം നല്‍കുന്ന അതേ പ്രാതിനിധ്യം തന്നെ തങ്ങളുടെ സമൂഹത്തിനും വേണം എന്നതും നിയമം അനുശാസിക്കുന്ന എല്ലാ അവകാശവും ലഭിക്കണം എന്നുള്ളതുമാണ് കാലങ്ങളായി ഇവര്‍ക്കുള്ള ആവശ്യവും.

Most read: ആണു‌ടലിൽ നിന്ന്പെണ്ണിലേക്കെത്തുംമുൻപ് വേദനകളിങ്ങനെMost read: ആണു‌ടലിൽ നിന്ന്പെണ്ണിലേക്കെത്തുംമുൻപ് വേദനകളിങ്ങനെ

ചരിത്രം ഇങ്ങനെ

1970 ജൂണ്‍ 27 ന് അമേരിക്കയിലാണ് ഇത്തരം ഒരു ആശയം പിറവി കൊണ്ടത്. അന്ന് വാഷിംഗ്ടണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് അവസാനിച്ചത് യു എസിലെ വാട്ടര്‍ ടവറിനടുത്തായിരുന്നു. 1969 ജൂണ്‍ അവസാന ശനിയാഴ്ച നടന്ന സ്റ്റോണ്‍വാള്‍ കലാപത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റോണ്‍വാള്‍ ലഹളയില്‍ നടന്ന പോലീസ് റെയ്ഡിനെതിരെ എല്‍ജിബിടിക്യു സമൂഹം നടത്തിയ പ്രതിഷേധമായിരുന്നു സ്റ്റോണ്‍വാള്‍ കലാപം. കൂടുതലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഭവനരഹിതരുമായ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് വേണ്ടിയായിരുന്നു ഈ പ്രതിഷേധം അന്നും ഉണ്ടായിരുന്നത്.

Read more about: insync pulse
English summary

Namma Pride 2019: The Pride March Of Celebration And Acceptance

Started in 2008, the Namma Pride March is not just an ordinary march. It is a pride march where people from LGBTQIA+ community come together to celebrate and accept their legal rights, social and self-acceptance.
X
Desktop Bottom Promotion