For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം മകന്റെ കുഞ്ഞിന് പ്രസവിച്ച് അമ്മ, കാരണം ഇത്

|

മകന്റെ കുഞ്ഞിനെ അമ്മ പ്രസവിക്കുകയോ, കേൾക്കുമ്പോൾ തന്നെ അല്‍പം മുഷിച്ചിൽ തോന്നുന്നുണ്ടാവും പലർക്കും. എന്നാല്ഡ സ്വന്തം മകന്റെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ടെക്സസിലെ ഈ അമ്മൂമ്മ. കുഞ്ഞ് തന്നെ അമ്മൂമ്മ എന്ന് വിളിക്കുമോ അതോ അമ്മ എന്ന് വിളിക്കുമോ എന്നത് ഇന്നും ഇവർക്കറിയില്ല. ഇതിലെല്ലാം അതിശയം തന്റെ മരുമകളുടെ സമ്മതത്തോടെയാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം നൽകാൻ ഈ അമ്മ തയ്യാറായത് എന്നതാണ്.

<strong>Most read: ഈ 6 രാശിക്കാരായ സ്ത്രീകൾ പടികയറിയാൽ ഐശ്വര്യം</strong>Most read: ഈ 6 രാശിക്കാരായ സ്ത്രീകൾ പടികയറിയാൽ ഐശ്വര്യം

ടെക്സസിലെ പാറ്റി എന്ന സ്ത്രീക്കാണ് തന്റെ മകന്‍റെ കുഞ്ഞിന് ജന്മം നൽകുന്നതിനുള്ള ഭാഗ്യമുണ്ടായത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇത്തരത്തിലുള്ള സംഭവം. മകൻ കേഡിക്കും ഭാര്യയായ ക്ലെയ്ക്കും നിരവധി വർഷങ്ങളായി വന്ധ്യതാ ചികിത്സക്ക് വിധേയരാണ്. തങ്ങൾക്ക് കുഞ്ഞുണ്ടാവില്ലെന്ന ഉറച്ച് വിശ്വാസത്തിന് പുറത്താണ് അമ്മയോട് ഇത്തരം ഒരു സാഹസത്തിന് മുതിരണമെന്ന് ഇരുവരും അഭ്യർത്ഥിച്ചത്. കൂടുതൽ വായിക്കാന്‍...

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

പാറ്റിയുടെ മകനും മരുമകളും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ വിവാഹ ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാത്തതിൽ ഇവർ അതീവ ദു:ഖിതരായിരുന്നു. പതിനേഴാം വയസ്സിൽ ക്ലെയ്ക്കിന്റെ ഗർഭപാത്രം ഭാഗികമായി നീക്കം ചെയ്തിരുന്നു. ഇതോടെ ഇരുവരും വാടക ഗർഭപാത്രത്തിനായി പലരേയും സമീപിച്ചു.

അണ്ഡോൽപാദനം നടക്കാത്തത്

അണ്ഡോൽപാദനം നടക്കാത്തത്

പലപ്പോഴും അണ്ഡോൽപാദനം ക്ലെയ്ക്കില്‍ നടക്കാത്തതും പല വിധത്തിലുള്ള പ്രതിസന്ധികൾ ഇവരുടെ കുഞ്ഞെന്ന സ്വപ്നത്തിന് വിഘാതമായി നിന്നു. ഇതോടെയാണ് മകന്റെ കുഞ്ഞെന്ന ആഗ്രഹത്തിന് തന്റെ ഗർഭപാത്രം തരാമെന്ന് അമ്മ പറഞ്ഞത്. ഇതോടെ മരുമകളും മകനും ഇത് അംഗീകരിക്കുകയായിരുന്നു.

വലിയ കാര്യം

വലിയ കാര്യം

ഒരിക്കലും ഒരു അമ്മയും തയ്യാറാവാത്ത ഒരു കാര്യത്തിനാണ് പാറ്റി മുതിർന്നത്. ഇതിനെത്തുടർന്ന് ഡോക്ടര്‍മാരും ഇത്തരം ഒരു കാര്യത്തിന് സമ്മതം അറിയുക്കുകയായിരുന്നു. തുടർന്ന് ക്ലെക്കിന്റെ അണ്ഡവും മകന്റെ ബീജവും ചേർത്ത് പാറ്റിയുടെ ഗർഭാപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടും നടത്തിയ ശ്രമത്തിലൂടെ എല്ലാം വിജയത്തിൽ എത്തുകയായിരുന്നു.

 പ്രായത്തിന്റെ പ്രശ്നങ്ങൾ

പ്രായത്തിന്റെ പ്രശ്നങ്ങൾ

പ്രായത്തിന്റെ പ്രശ്നങ്ങൾ പാറ്റിയുടെ ഗർഭകാലത്തെ അൽപം പ്രതികൂലമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം വളരെ ധൈര്യ പൂർവ്വം തന്നെ എല്ലാവരും നേരിട്ടു. ഒടുവിൽ സിസേറിയനിലൂടെ പാറ്റി ഒരു ആൺകുഞ്ഞിന് ജന്മം നല്‍കി. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇവർക്ക് ഉണ്ടായിട്ടുമില്ല. മാത്രമല്ല കുഞ്ഞും ആരോഗ്യത്തോടെ തന്നെയാണ് ഇരിക്കുന്നത്.

ഫോട്ടോഷൂട്ടും

ഫോട്ടോഷൂട്ടും

തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നതിന് വേണ്ടി നല്ലൊരു കിടിലൻ ഫോട്ടോഷൂട്ടും ഇവർ ചെയ്തു. നിറവയറുമായി നിൽക്കുന്ന അമ്മക്കൊപ്പം മകനും മരുമകളും സന്തോഷത്തോടെയാണ് നിൽക്കുന്നതും. എന്തൊക്കെ ത്യാഗം സഹിച്ചും ഒരു കുഞ്ഞിന് വേണ്ടി ഇവർ കാത്തിരുന്നു എന്നത് തന്നെയാണ് ഇവരെ പ്രത്യേകതയുള്ളവരാക്കുന്നതും.

Read more about: insync പ്രസവം
English summary

Mother-in-Law Becomes Surrogate for Her Own Grandson

Mother-in-Law Becomes Surrogate for Her Own Grandson, take a look.
Story first published: Thursday, August 1, 2019, 18:31 [IST]
X
Desktop Bottom Promotion