Just In
Don't Miss
- News
പിസി ജോര്ജിനെ ഔട്ടാക്കി കോണ്ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില് ബിഗ് ബോസിനുള്ളില് വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര് കുംഭമേള ഏപ്രിലില്, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സൈക്കിളിലെത്തി കുട്ടിയെ തട്ടിയെടുക്കുന്ന കുരങ്ങന്
സൈക്കിളിലെത്തി കുഞ്ഞിനെ തട്ടിയെടുക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. മോട്ടോര് സൈക്കിളില് പാഞ്ഞെത്തി കുഞ്ഞിനെ തട്ടിയെടുക്കുന്ന ദൃശ്യം ഇന്ന് സോഷ്യല് മീഡിയയില് ഷെയര് ചെയ്ത് പോയിക്കൊണ്ടിരിക്കുകയാണ്. മോട്ടോര് സൈക്കിളില് എത്തി കുഞ്ഞ് ഇരിക്കുന്ന ബെഞ്ചിന് അരികിലേക്ക് നീങ്ങി കുട്ടിയെ തട്ടിയെടുക്കുന്നതിനാണ് കുരങ്ങന് നോക്കിയത്. ഇന്ന് ട്വിറ്ററില് വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യം എവിടെ നിന്നുള്ളതാണ് എന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
രോഗം ബാധിച്ച കുഞ്ഞുമായി അമ്മപ്പൂച്ച ആശുപത്രിയില്
മിനിമോട്ടോറില് പ്രവര്ത്തിക്കുന്ന മോട്ടോര് സൈക്കിളിലാണ് കുരങ്ങന് എത്തിയത്. സൈക്കിളില് നിന്ന് ഇറങ്ങിയ ശേഷം ബൈക്കില് നിന്നിറങ്ങി കുഞ്ഞിനെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്നതിനാണ് കുരങ്ങന് ശ്രമിച്ചത്. കുരങ്ങന് പിടിച്ച് വലിച്ചപ്പോള് കുഞ്ഞ് താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില് കാണാവുന്നതാണ്. കുരങ്ങന് കൈ പിടിച്ച് വലിച്ചപ്പോള് പിന്നാലെയെത്തി അതിന്റെ കൈ പിടിച്ച് നിലത്തുകൂടെ ഇഴക്കുകയാണ് കുരങ്ങന് ചെയ്തത്. നിമിഷങ്ങള്ക്കുള്ളില് തന്നെ കുഞ്ഞ് താഴേ വീഴുകയും മുതിര്ന്ന ഒരാള് കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി പുറകേ എത്തുകയും ചെയ്തു.
ആദ്യം വലിച്ചപ്പോള് നിലത്ത് വീണ കുഞ്ഞിനെ വീണ്ടും വീണ്ടും പിടിച്ച് വലിക്കുകയാണ് കുരങ്ങന് ചെയ്തത്. അടുത്തുള്ളവര് ബഹളം വെച്ചെങ്കിലും കുഞ്ഞിന്റെ പിടിവിടുന്നതിന് കുരങ്ങന് തയ്യാറായില്ല. നിമിഷങ്ങള്ക്കുള്ളില് തന്നെ കുഞ്ഞിനെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്നതിന് വേണ്ടിയാണ് കുരങ്ങന് ശ്രമിച്ചത്. വീഡിയോ മുഴുവന് നമ്മള് അതിശയത്തോടെയാണ് കണ്ട് തീര്ക്കുക എന്ന കാര്യത്തില് സംശയം വേണ്ട. കുറച്ച് നാളുകള്ക്ക് മുന്പാണ് ഈ ദൃശ്യം വൈറലായത്. എന്നാല് ഇപ്പോഴും ഇത് ഷെയര് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സത്യം. നാല് മില്ല്യണില് അധികം കാഴ്ചക്കാരാണ് ഈ വീഡിയോ ഷെയര് ചെയ്തിട്ടുള്ളത്.
Can’t remember the last time I saw a monkey ride-up on a motorcycle and try to steal a toddler. It’s been ages...pic.twitter.com/PBRntxBnxw
— Rex Chapman🏇🏼 (@RexChapman) May 4, 2020