For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 IVF ആര്‍ത്തവവിരാമം;ഗര്‍ഭധാരണം 14വര്‍ഷത്തിന് ശേഷം

|

വിവാഹം കഴിഞ്ഞ് ഗര്‍ഭധാരണം പ്രസവം കുഞ്ഞ് എന്നുള്ള ആഗ്രഹങ്ങള്‍ സ്ത്രീകളില്‍ സഹജമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും നമ്മുടെ ആഗ്രഹങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയില്‍ തന്നെയായിരിക്കും പല ദമ്പതിമാരും. വിവാഹം കഴിഞ്ഞ് നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫിയോന എന്ന യുവത് അമ്മയായത്.

കോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണംകോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണം

ഇത് വളരെയധികം സങ്കീര്‍ണമായ ഒരു പ്രോസസ് ആയിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നീണ്ട പതിനാല് വര്‍ഷത്തോളം വന്ധ്യതാ ചികിത്സയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ഇവര്‍. തന്റെ 48-ാം വയസ്സിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അതുകൊണ്ട് തന്നെ കുഞ്ഞെന്ന പ്രതീക്ഷയുമായി മുന്നോട്ട് പോവുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇവ കൈവിടാതെ മുന്നോട്ട് പോവുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.

ആര്‍ത്തവ വിരാമവും ഗര്‍ഭധാരണവും

ആര്‍ത്തവ വിരാമവും ഗര്‍ഭധാരണവും

ഇവര്‍ക്ക് പ്രായം 48 വയസ്സാണ്. വിവാഹം കഴിഞ്ഞ് നീണ്ട 14 വര്‍ഷത്തെ ചികിത്സയായിരുന്നു ഇവര്‍ക്ക് കുഞ്ഞുണ്ടാവുന്നതിന് വേണ്ടി നടത്തിയത്. എന്നാല്‍ ഒരു കുഞ്ഞിനായി അഞ്ചില്‍ കൂടുതല്‍ തവണയാണ് ഇവര്‍ ഐവിഎഫ് ചികിത്സ നടത്തിയത്. പതിനാല് വര്‍ഷത്തോളം ഗര്‍ഭധാരണത്തിന് വേണ്ടി ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു.

എക്ടോപിക് സര്‍ജറി

എക്ടോപിക് സര്‍ജറി

ഇവര്‍ ഈ പ്രായത്തിനുള്ളില്‍ എക്ടോപിക് സര്‍ജറിക്കും വിധേയമായിട്ടുണ്ടായിരുന്നു. ഒരു കുഞ്ഞിനായി അത്രയേറെ ആഗ്രഹിച്ചിരുന്നവരായിരുന്നു ഇവര്‍. സ്‌കോട്‌ലന്റ് സ്വദേശിയാണ് ഇവര്‍. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് തന്നെ ഇവരില്‍ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 2004-ലാണ് ഇവര്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നത്. എന്നാല്‍ എത്രയൊക്കെ പരിശ്രമിച്ചിട്ടും ഇവരുടെ ാഗ്രഹം സഫലമായില്ല.

ഐവിഎഫ് ചികിത്സ

ഐവിഎഫ് ചികിത്സ

വര്‍ഷങ്ങള്‍ കടന്നു പോയതിന് ശേഷമാണ് ഇവര്‍ വന്ധ്യതാ ചികിത്സക്ക് വിധേയരായത്. നീണ്ട ചികിത്സകളായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നതും. പിന്നീടാണ് ഐവിഎഫ് എന്ന ചികിത്സാ രീതി ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഏകദേശം 47 ലക്ഷത്തിലധികം രൂപ വന്ധ്യതാ ചികിത്സക്കും മറ്റുമായി ചിലവഴിച്ചിരുന്നു. അതിന് വേണ്ടി പല വിധത്തിലുള്ള ആരോഗ്യമാനസിക മാറ്റങ്ങളും ഇവര്‍ വരുത്തു.

ശരീരഭാരം കുറച്ചു

ശരീരഭാരം കുറച്ചു

ഗര്‍ഭധാരണത്തിന് വേണ്ടി ഇവര്‍ ഡയറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ശരീരഭാരം കുറക്കുകയും തെയ്തു. എന്നാല്‍ ഇതൊക്കെ ചെയ്തിട്ടും ഗര്‍ഭധാരണം നടന്നില്ല എന്നുള്ളത് തന്നെയായിരുന്നു ഇവരെ ബാധിച്ചതും. വര്‍ഷങ്ങള്‍ കഴിയേ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തുടങ്ങിയിരുന്നു. എങ്കിലും ചികിത്സ തുടരുകയായിരുന്നു എന്നുള്ളതായിരുന്നു ഇവരുടെ ഉദ്ദേശ്യം.

അഞ്ചാമത്തെ ഐവിഎഫ്

അഞ്ചാമത്തെ ഐവിഎഫ്

അഞ്ചാമത്തെ ഐവിഎഫ് ചികിത്സ ഇതോടെ വിജയമായിത്തീര്‍ന്നു. 2019 മെയ് മാസത്തിലാണ് ഇവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇത് ശരിക്കും ഒരു അത്ഭുതമാണ് എന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും ഈ മാലാഖക്കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഇവര്‍ക്ക് ആശ്വാസം പകരുന്നതും. പ്രതീക്ഷയാണ് തങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ഈ അമ്മ പറയുന്നത്.

English summary

Miracle First Baby At 48 After Trying For 14 Years

Menopausal woman gives birth to her first child at 48 after struggling to conceive for 14 years. Take a look.
Story first published: Saturday, April 25, 2020, 18:43 [IST]
X
Desktop Bottom Promotion