Just In
Don't Miss
- Automobiles
100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ
- News
ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെളുത്തുള്ളി ഒറ്റമൂലി; ചെവിയും പോയി ദുർഗന്ധവും
ഒറ്റമൂലികൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവർ. എന്നാൽ ഇത്തരത്തിലുള്ള ഒറ്റമൂലികൾ വിശ്വാസ്യയോഗ്യമാണോ അല്ലയോ എന്ന് തിരിച്ചറിഞ്ഞ് വേണം പരീക്ഷിക്കുന്നതിന്. അല്ലെങ്കിൽ നഷ്ടമാവുന്നത് നമ്മുടെ ആരോഗ്യമാണ് എന്ന ചിന്ത ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരത്തിൽ മുറിവൈദ്യം പരീക്ഷിച്ച് അവസാനം ഉള്ള ചെവിയുടെ ആരോഗ്യം നശിപ്പിക്കേണ്ടി വന്ന അവസ്ഥയാണ് ഈ യുവാവിന് ഉണ്ടായിരിക്കുന്നത്.
വേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന് കേള്‍ക്കുമ്പോൾ തന്നെ അത് മുഴുവൻ ശ്രദ്ധിക്കാതെ ഒറ്റമൂലി പരീക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് പലരും. എന്നാൽ അതിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ചും അറിയേണ്ട കാര്യത്തെക്കുറിച്ചും പൂർണമായും മനസ്സിലാക്കിയ ശേഷം മാത്രമേ മറ്റ് പല പരീക്ഷണങ്ങൾക്കും നമ്മുടെ ശരീരം വിട്ടു കൊടുക്കാൻ പാടുകയുള്ളൂ.
ചെവിയിലെ വേദനയാണ് ഈ യുവാവിനെ പ്രതിസന്ധിയിൽ ആക്കിയത്. കുറേ നാളായി ഇയാളെ വളരെയധികം അലോസരപ്പെടുത്തുന്ന ഒന്നാണ് ചെവിവേദന. തനിയേ മാറും എന്ന് വിചാരിച്ച് കുറേ നാൾ ഇതേ വേദനയുമായി കൊണ്ട് നടന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാൽ പിന്നീട് വേദന അധികമായപ്പോഴാണ് ഇത്തരം ഒറ്റമൂലികൾ പരീക്ഷിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ അതിന് തിരഞ്ഞെടുത്ത വഴിയാണ് ബുദ്ധിമോശമായി പോയത്. ഡോക്ടറെ കാണിച്ചപ്പോഴും വേദന മാറാതെ തന്നെ നിന്നു എന്നതാണ് ഇത്തരം ഒറ്റമൂലികൾ പരീക്ഷിക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.
വേദന അധികമാവുക മാത്രമല്ല ചെയ്തത് ഇത് വലിയ അണുബാധയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ചെവിക്കുള്ളിൽ വെളുത്തുള്ളി ചതച്ച് വെച്ചത്. അണുബാധ അകറ്റുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു അറ്റകൈ ഒറ്റമൂലിക്ക് ഇയാൾ തയ്യാറായത്. എന്നാൽ സംഭവിച്ചത് അല്‍പം വെല്ലുവിളി ഉയർത്തിയ പ്രശ്നങ്ങൾ തന്നെയാണ്. വെളുത്തുള്ളി ചതച്ചത് വെക്കുന്നത് അണുബാധക്കും ചെവി വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് എവിടെയോ വായിച്ചത് അനുസരിച്ചാണ് ഇത്തരം ഒരു ഒറ്റമൂലിക്ക് ഇയാൾ തയ്യാറായത്.
എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. വെളുത്തുള്ളി വെച്ചത് കൊണ്ട് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും സംഭവിച്ചില്ലെന്ന് മാത്രമല്ല ഇത് വേദന വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് വെച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വേദന വർദ്ധിക്കുകയും ദുർഗന്ധം വരുകയും ചെയ്തു. പിന്നീട് സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇയാൾ വീണ്ടും ഡോക്ടറെ കാണുന്നതിന് വേണ്ടി എത്തിയത്.
ഡോക്ടർ ചെവിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ ചെവിയില്‍ വലിയ ഒരു കുരു കണ്ടെത്തുകയും അത് അങ്ങേയറ്റം മോശമായ അവസ്ഥയിലേക്ക് ആവുകയും ചെയ്തിരുന്നു. എന്നാൽ ചെവിക്കുള്ളിൽ ആരോടും ചോദിക്കാതെയും ഡോക്ടറെ കാണാതേയും വെളുത്തുള്ളി വെച്ചതാണ് ഈ പ്രശ്നം കൂടുതൽ വഷളാവാൻ കാരണമായത്. ഇനിയെങ്കിലും ഒറ്റമൂലികൾ പരീക്ഷിക്കുന്നവർ അതിൻറെ വിശ്വാസ്യത കൂടി തിരിച്ചറിഞ്ഞ ശേഷം പ്രയോഗിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും കേട്ട പാതി കേൾക്കാത്ത പാതി ഇതിന് നിൽക്കരുത്. അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.