For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ല

|

മിക്ക ആളുകളും അവരുടെ വീട്ടില്‍ അലങ്കാരത്തിനായി വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നത് കാണാം. ഈ ശില്‍പങ്ങള്‍ ലോഹമോ, ഗ്ലാസോ ആകാം അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുക്കളോ ആയിരിക്കാം. എന്നാല്‍, വാസ്തു ശാസ്ത്രത്തില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിന് വളരെ പ്രത്യേകമായ പ്രാധാന്യം പറഞ്ഞിട്ടുണ്ട്. അതറിയാതെ, വീട് അലങ്കരിക്കാനുള്ള ശ്രമത്തില്‍ പലരും വാസ്തു വൈകല്യങ്ങള്‍ സൃഷ്ടിക്കുന്ന ചില വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നു. ഇത് വീട്ടിലുള്ളവര്‍ക്ക് അശാന്തിയും ദുഖവുമായിരിക്കും നല്‍കുക.

Most read: ഡിസംബര്‍ 31 മുതല്‍ ഗജകേസരി രാജയോഗം; പുതുവര്‍ഷത്തില്‍ ഈ 3 രാശിക്ക് ജീവിതം മാറുംMost read: ഡിസംബര്‍ 31 മുതല്‍ ഗജകേസരി രാജയോഗം; പുതുവര്‍ഷത്തില്‍ ഈ 3 രാശിക്ക് ജീവിതം മാറും

എന്നാല്‍, വാസ്തുവില്‍ നല്ലതായി പറയുന്ന ചില വിഗ്രഹങ്ങളും പ്രതിമകളുമുണ്ട്. അത്തരത്തിലുള്ള ചില വിഗ്രഹങ്ങളെക്കുറിച്ചാണ് ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. വീട്ടില്‍ ഭാഗ്യം ആകര്‍ഷിക്കാനായി നിങ്ങള്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒന്ന് സൂക്ഷിക്കാം. വാസ്തുശാസ്ത്രം പ്രകാരം വീട്ടില്‍ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്ന അത്തരം ചില പ്രതിമകള്‍ ഇതാ.

ആനയുടെ പ്രതിമ

ആനയുടെ പ്രതിമ

പുരാതന കാലം മുതല്‍ ആനകളെ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. ഗജലക്ഷ്മിയുടെ വാഹനമായതിനാല്‍ ആനയെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൃഷ്ടിയായി കണക്കാക്കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു ആനയുടെ പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. വീട്ടില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ഒരു ആനയുടെ പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍ അത് ഏറ്റവും ശുഭകരമായിരിക്കും. അതേസമയം, വെള്ളിയില്‍ തീര്‍ത്ത ആനയുടെ വിഗ്രഹം കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നത് രാഹുവിന്റെ ദോഷകരമായ ഫലങ്ങള്‍ നിങ്ങളില്‍ നിന്ന് നീക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്ക് പ്രതിമ സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അനുയോജ്യമായ സ്ഥലത്ത് ഒരു ചിത്രം വയ്ക്കുന്നതും ഗുണം ചെയ്യും.

അരയന്നം

അരയന്നം

ഹംസത്തെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. നിങ്ങളുടെ സ്വീകരണമുറിയില്‍ ഒരു ജോഡി അരയന്നത്തിന്റെ പ്രതിമ സ്ഥാപിക്കുക. ഇതോടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും വീട്ടില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം ഉണ്ടാകുകയും ചെയ്യും. ഒരു ജോടി അരയന്നങ്ങളുടെ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുന്നതിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധവും സ്‌നേഹവും വര്‍ദ്ധിക്കുകയും ചെയ്യും.

Most read:ഭാഗ്യവും സമ്പത്തും ആകര്‍ഷിക്കാന്‍ പഞ്ചസാര ഉപയോഗിച്ച് ചെയ്യൂ ഈ ജ്യോതിഷ പ്രതിവിധിMost read:ഭാഗ്യവും സമ്പത്തും ആകര്‍ഷിക്കാന്‍ പഞ്ചസാര ഉപയോഗിച്ച് ചെയ്യൂ ഈ ജ്യോതിഷ പ്രതിവിധി

ആമയുടെ പ്രതിമ

ആമയുടെ പ്രതിമ

വീട്ടില്‍ ഒരു ആമ ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമാണ്. ചില ആളുകള്‍ അവരുടെ അക്വേറിയങ്ങളില്‍ ആമകള്‍ ഇടുന്നു. പുരാണ വിശ്വാസങ്ങള്‍ പ്രകാരം, ആമയെ മഹാവിഷ്ണുവിന്റെ അവതാര രൂപമായി കണക്കാക്കുന്നു. അതിനാല്‍ ആളുകള്‍ ഇത് അവരുടെ വീട്ടില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു ആമയെ ജീവനോടെ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, വീട്ടില്‍ വടക്ക് ദിശയില്‍ ഒരു ആമയുടെ പ്രതിമ സ്ഥാപിക്കാം. അതിന്റെ ഫലവും ഒരുപോലെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതേസമയം, പ്രധാന വാതിലിന് അഭിമുഖമായി ഒരു ലോഹത്തില്‍ തീര്‍ത്ത ആമയും നിങ്ങള്‍ക്ക് സൂക്ഷിക്കാം. നിങ്ങള്‍ പണം സൂക്ഷിക്കുന്ന മുറിയില്‍ ഒരു ചെറിയ വെള്ളിയില്‍ തീര്‍ത്ത ആമയുടെ പ്രതിമ സൂക്ഷിക്കുന്നതും നല്ലതാണ്.

തത്തയുടെ പ്രതിമ

തത്തയുടെ പ്രതിമ

വാസ്തു ശാസ്ത്രത്തില്‍, തത്തയെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അത് വീട്ടില്‍ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടികളുടെ മുറിയില്‍ ഒരു തത്തയുടെ പ്രതിമയോ ചിത്രമോ വയ്ക്കുകയാണെങ്കില്‍, അവരുടെ ഏകാഗ്രത വര്‍ദ്ധിക്കുകയും പഠനത്തില്‍ നിലവാരം പുലര്‍ത്താനുമാകും. ഫെങ് ഷൂയി പ്രകാരം തത്ത ഭൂമി, തീ, ജലം, മരം, ലോഹം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഒരു തത്തയെ വീട്ടില്‍ സൂക്ഷിക്കുകയോ ഒരു തത്തയുടെ വിഗ്രഹം സ്ഥാപിക്കുകയോ ചെയ്യുന്നത് വീട്ടിലെ അന്തരീക്ഷത്തെ സന്തോഷത്തോടെ നിലനിര്‍ത്തുകയും സമ്പത്തും പ്രതാപവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയംMost read:എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയം

മത്സ്യത്തിന്റെ പ്രതിമ

മത്സ്യത്തിന്റെ പ്രതിമ

മിക്ക ആളുകള്‍ക്കും അവരുടെ വീട്ടില്‍ അക്വേറിയം വയ്ക്കാനും അതില്‍ വര്‍ണ്ണാഭമായ മത്സ്യങ്ങളെ വളര്‍ത്താനും ഇഷ്ടമാണ്. വാസ്തുവിലും ഫെങ് ഷൂയിയിലും മത്സ്യത്തെ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ ഒരു അക്വേറിയം സാധ്യമല്ലെങ്കില്‍, നിങ്ങള്‍ക്ക് പിച്ചള അല്ലെങ്കില്‍ വെള്ളിയില്‍ തീര്‍ത്ത ഒരു മത്സ്യത്തിന്റെ വിഗ്രഹവും വീട്ടില്‍ സൂക്ഷിക്കാം. ശുഭ ഫലങ്ങള്‍ക്കായി ഇത് വീടിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ സൂക്ഷിക്കുക.

പശുവിന്റെ പ്രതിമ

പശുവിന്റെ പ്രതിമ

ഹിന്ദുമത വിശ്വാസപ്രകാരം, പശുവിനെ പരിപാലിക്കുന്നത് ഓരോ വ്യക്തിയുടെയും കടമയായി കണക്കാക്കപ്പെടുന്നു. സാധാരണയായി ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ പശുവിനെ പരിപാലിക്കുന്നു. എന്നാല്‍ എല്ലായിടത്തും ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ പലര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് നിങ്ങളുടെ വീട്ടില്‍ ഒരു പശുവിന്റെ പ്രതിമ സൂക്ഷിക്കണമെന്ന് പറയുന്നത്. പശുവിന്റെ വിഗ്രഹം പിച്ചളയോ വെളുത്ത കല്ലോ ആകട്ടെ, അത് ഏറ്റവും ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ഒരു പശു വിഗ്രഹം സൂക്ഷിക്കുന്നത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അവരുടെ ബുദ്ധി വളര്‍ത്തുകയും ചെയ്യുന്നു.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യവും സമ്പത്തും കൂടെക്കൂട്ടാം; ഈ ഫെങ് ഷൂയി ഭാഗ്യവസ്തുക്കള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യവും സമ്പത്തും കൂടെക്കൂട്ടാം; ഈ ഫെങ് ഷൂയി ഭാഗ്യവസ്തുക്കള്‍

ഒട്ടകത്തിന്റെ പ്രതിമ

ഒട്ടകത്തിന്റെ പ്രതിമ

വാസ്തുവിലും ഫെങ് ഷൂയിയിലും പുരോഗതിയുടെ അടയാളമായി ഒട്ടകത്തെ കണക്കാക്കുന്നു. ഒട്ടക വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭസൂചകമാണെന്ന് പറയുന്നു. നിങ്ങള്‍ക്ക് ഡ്രോയിംഗ് റൂമിലോ സ്വീകരണമുറിയിലോ ഒരു ഒട്ടകത്തിന്റെ പ്രതിമ സ്ഥാപിക്കാം. ഇത് നിങ്ങള്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ വെച്ചാല്‍ നന്നായിരിക്കും. ഇതിലൂടെ നിങ്ങളുടെ കരിയറിലും ബിസിനസ്സിലും വിജയം കൈവരിക്കാന്‍ സാധിക്കും.

English summary

Lucky Statue You Can Place In Your Home According to Vastu in Malayalam

Here we are telling you about some idols, out of which putting any one in the house is considered very auspicious in Vastu. Take a look.
Story first published: Saturday, December 10, 2022, 14:29 [IST]
X
Desktop Bottom Promotion