For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം ഒന്ന് ആഘോഷം പലത്; നവംബറിലെ പ്രധാന ആഘോഷങ്ങള്

|

ആഘോഷങ്ങളുടെ ഒരു മാസമാണ് മുന്നിലുള്ളത്. നവംബര്‍ മാസത്തില്‍ ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ തരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഫെസ്റ്റുകളും നടക്കുന്നു. നവംബറിന്റെ പ്രാധാന്യം ദീപാവലിയില്‍ മാത്രം ഒതുങ്ങുന്നില്ല, നിരവധി മറ്റ് ആഘോഷങ്ങള്‍ ഇനിയുമുണ്ട്. ഇന്ത്യയിലുടനീളം ശീതകാലത്തിന്റെ ആരംഭം കൂടിയാണ് നവംബര്‍. നവംബര്‍ മാസത്തില്‍ ഇന്ത്യയുടെ വിവധ ഇടങ്ങളില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളെക്കുറിച്ചറിയാന്‍ വായിക്കൂ.

Most read: സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

ഗംഗാ മഹോത്സവം

ഗംഗാ മഹോത്സവം

ഗംഗാ ദേവിയെ ആദരിക്കുന്നതിനായി വാരണാസിയിലെ ജനങ്ങള്‍ ഗംഗാ മഹോത്സവം ആഘോഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ നവംബറില്‍ നടക്കുന്ന ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ്. പ്രശസ്ത വ്യക്തികളുടെ സംഗീത വിരുന്നുകള്‍ ഗംഗാ മഹോത്സവകാലത്ത് സംഘടിപ്പിക്കുന്നു. കാര്‍ത്തിക പൂര്‍ണിമയില്‍ ദീപാവലി ആഘോഷിക്കുകയും വാരാണസിയിലെ ആരാധനാലയങ്ങളില്‍ കളിമണ്‍ വിളക്കുകള്‍, മെഴുകുതിരികള്‍, ലൈറ്റുകള്‍ എന്നിവയാല്‍ അലങ്കരിക്കുകയും ചെയ്യുന്നു.

ഹംപി ഉത്സവം

ഹംപി ഉത്സവം

എല്ലാ വര്‍ഷവും നവംബര്‍ ആദ്യവാരം കര്‍ണാടകയില്‍ ആഘോഷിക്കുന്നതാണ് വിജയ് ഉത്സവ് എന്നും അറിയപ്പെടുന്ന ഹംപി ഉത്സവം. ഇതിന് സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മേളയിലെ പാവ ഷോകള്‍, നാടകം, നൃത്തം, പരമ്പരാഗത സംഗീതം, ആചാരങ്ങള്‍ എന്നിവ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

റാന്‍ ഫെസ്റ്റിവല്‍

റാന്‍ ഫെസ്റ്റിവല്‍

ഗുജറാത്തുകാരുടെ ആഘോഷമാണ് റാന്‍ ഫെസ്റ്റിവല്‍. ഈ വര്‍ഷം ഒക്ടോബര്‍ 28 ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 23 വരെ തുടരും. മേളയില്‍ സംഗീതം, നൃത്തം, സാഹസിക വിനോദങ്ങള്‍, കരകൗശല വസ്തു പ്രദര്‍ശനം, ഭക്ഷണ സ്റ്റാളുകള്‍, പ്രാദേശിക ഉല്ലാസയാത്രകള്‍ എന്നിവ ഉള്‍പ്പെടുന്നു. മരുഭൂമിയില്‍ വര്‍ണ്ണാഭമായ കൂടാരങ്ങള്‍ സ്ഥാപിച്ചാണ് രാത്രി ഉത്സവം ആഘോഷിക്കുന്നത്. ആഘോഷത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് പൂര്‍ണ്ണചന്ദ്ര രാത്രികള്‍.

അന്താരാഷ്ട്ര യോഗ, സംഗീതമേള

അന്താരാഷ്ട്ര യോഗ, സംഗീതമേള

ദേശീയ യോഗാ തലസ്ഥാനമായ റിഷികേശിലാണ് ഇത് ആഘോഷിക്കുന്നത്. 2008 മുതല്‍ ഈ ദിനം ആഘോഷിച്ചുവരുന്നു. ലോകമെമ്പാടുമുള്ള യോഗാ വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് ആകര്‍ഷണം. നവംബര്‍ മാസത്തില്‍ നടക്കുന്ന ഈ മേളയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍, അധ്യാപകര്‍, നിരവധി തത്ത്വചിന്തകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ പങ്കെടുക്കുന്നു. വിവിധ സംഗീത പരിപാടികളും അരങ്ങേറും.

കാര്‍ത്തിക പൂര്‍ണിമ

കാര്‍ത്തിക പൂര്‍ണിമ

ഇന്ത്യയില്‍, പ്രത്യേകിച്ച് ഗംഗാ തീരത്തും ഒഡീഷയിലും നടത്തുന്ന നവംബറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് കാര്‍ത്തിക പൂര്‍ണിമ ഉത്സവം. കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി ദിനത്തില്‍ ഇത് ആഘോഷിക്കുന്നു. ഈ പുണ്യദിനത്തില്‍ ദേവീദേവന്മാര്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് ഗംഗയില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആളുകള്‍ ഈ ദിനത്തില്‍ പ്രാര്‍ത്ഥനയും പൂജയും ഗംഗാ സ്‌നാനവും നടത്തി ആഘോഷിക്കുന്നു.

വാംഗല ഉത്സവം

വാംഗല ഉത്സവം

മേഘാലയയിലെയും ആസാമിലെയും ഗാരോ മേഖലയില്‍ നടക്കുന്ന ആഘോഷമാണിത്. നവംബറിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നായ വാംഗല, വടക്കുകിഴക്കന്‍ മേഘലയിലെ വിളവെടുപ്പ് ഉത്സവമാണ്. അത് ശീതകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു. നവംബര്‍ 13ന് ഈ ദിവസത്തില്‍ പ്രദേശവാസികള്‍ നല്ല വസ്ത്രം ധരിച്ച് പരമ്പരാഗത നൃത്തം ചെയ്തും പാട്ടുകള്‍ പാടിയും സൂര്യദേവനോട് പ്രാര്‍ത്ഥിക്കുന്നു. 100 ഡ്രമ്മുകളുടെ ഉത്സവം എന്നും വാംഗല ഉത്സവം അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ആകര്‍ഷണം കൂടിയാണ് ഈ ഉത്സവം.

Most read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

ദീപാവലി

ദീപാവലി

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. നവംബറില്‍ നടക്കുന്ന ഈ ആഘോഷം സംബന്ധിച്ച് പല കഥകളുണ്ട്. പതിനാലു വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കി ശ്രീരാമന്‍ ജന്മസ്ഥലമായ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. അതൊരു അമാവാസി ദിനമായതിനാല്‍ ചന്ദ്രപ്രകാശം ഇല്ലാതിരുന്നതിനാല്‍, ശ്രീരാമന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനായി രാജ്യത്തിലെ ആളുകള്‍ വിളക്കുകള്‍ കത്തിച്ചു കാത്തിരുന്നു. എന്നാല്‍, ഗുജറാത്തില്‍ അവര്‍ക്കിത് പുതുവത്സരമാണ്. ലക്ഷ്മീ പൂജയാണ് അവിടത്തെ പ്രധാന ചടങ്ങ്. ബംഗാളില്‍ കാളീപൂജയുമായി ബന്ധപ്പെട്ടാണ് ദീപാവലി ആഘോഷം നടക്കാറ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സൂചകമായാണ് ദീപാവലി ആഘോഷിക്കാറുള്ളതെന്നും കരുതുന്നു.

ലക്ഷ്മീ പൂജ

ലക്ഷ്മീ പൂജ

ഈ ദിവസം, ഭക്തര്‍ സമ്പത്തിന്റെ ദേവിയായ ലക്ഷീ ദേവിയെ സ്വാഗതം ചെയ്യുന്നതിനായി ലക്ഷ്മീ പൂജ നടത്തുന്നു. സമ്പന്നവും സമൃദ്ധവുമായ ജീവിതത്തിനായി ആളുകള്‍ ദേവിയോട് പ്രാര്‍ത്ഥിക്കുന്നു. നവംബര്‍ 14ന് ആഘോഷനാളില്‍ ദേവീ ക്ഷേത്രങ്ങളിലും മറ്റുമായി ഈ ദിനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നു.

കാളി പൂജ

കാളി പൂജ

ഈ ദിവസം, രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഭക്തര്‍ മാതൃദേവിയുടെ അവതാരങ്ങളിലൊന്നായ കാളിദേവിയെ ആരാധിക്കുന്നു. പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ത്രിപുര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ ആഘോഷമുള്ളത്. നവംബര്‍ 14ന് ആഘോഷ ദിനത്തില്‍, ഇവിടങ്ങളിലെ വീഥികളില്‍ പന്തലുകള്‍ സ്ഥാപിക്കുകയും ദേവിയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും പജകള്‍ നടത്തുകയും ചെയ്യുന്നു.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

പുഷ്‌കര്‍ ഒട്ടക മേള

പുഷ്‌കര്‍ ഒട്ടക മേള

രാജസ്ഥാനില്‍ നടക്കുന്ന ആഘോഷമാണ് പുഷ്‌കര്‍ ഒട്ടക മേള. വാണിജ്യ ആവശ്യങ്ങള്‍ക്കായി 30,000 ത്തോളം ഒട്ടകങ്ങളെ പുഷ്‌കര്‍ ഒട്ടക മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഒട്ടക മല്‍സരവും ഒട്ടക പരേഡും മേളയില്‍ ഉള്‍പ്പെടുന്നു. എല്ലാ വര്‍ഷവും ഈ ഉത്സവം കാണാനും ആസ്വദിക്കാനുമായി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. ഈ വര്‍ഷം നവംബര്‍ 4 മുതല്‍ 12 വരെയാണ് പുഷ്‌കര്‍ ഒട്ടക മേള നടക്കുന്നത്.

ഗുരു നാനാക്ക് ജയന്തി

ഗുരു നാനാക്ക് ജയന്തി

സിഖുകാരുടെ ആദ്യത്തെ ഗുരുവായ ഗുരു നാനാക്കിന്റെ ജന്മദിനം ഗുരു നാനാക് ജയന്തിയായി ആഘോഷിക്കുന്നു. ഈ വര്‍ഷം നവംബര്‍ 12 നാണ് ആഘോഷം. ഈ അവസരത്തില്‍, പഞ്ചാബിലെ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും വിശുദ്ധ ഗ്രന്ഥത്തെ പൂജിക്കുകയും ചെയ്യുന്നു. നിരവധി സംഗീതജ്ഞരും ഈ ആഘോഷത്തിന്റെ ഭാഗമാകുന്നു. സിഖ് സമുദായത്തില്‍ പെട്ടവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ദിനം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഇന്ത്യന്‍ സര്‍ഫ് ഫെസ്റ്റിവല്‍

ഇന്ത്യന്‍ സര്‍ഫ് ഫെസ്റ്റിവല്‍

ഒഡീഷയിലാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സര്‍ഫിംഗ് ഇവന്റുകളില്‍ ഏറ്റവും വലുതാണ് ഇത്. ഈ വര്‍ഷം നവംബര്‍ 12 മുതല്‍ 14 വരെയാണ് ആഘോഷം. സര്‍ഫിംഗ് പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അവസരവും മേളയിലുണ്ട്. ലോകമെമ്പാടുമുള്ള സര്‍ഫറുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാറുണ്ട്.

മറ്റ് പ്രധാന ദിനങ്ങള്‍

മറ്റ് പ്രധാന ദിനങ്ങള്‍

നവംബര്‍ 4, 2020 - വക്രതുണ്ഡ സങ്കഷ്ടി ചതുര്‍ത്ഥി

നവംബര്‍ 11, 2020 - രാമ ഏകാദശി

നവംബര്‍ 14, 2020 - ശിശുദിനം

നവംബര്‍ 15, 2020 - ഗോവര്‍ദ്ധന പൂജ

നവംബര്‍ 16, 2020 - വൃശ്ചിക സംക്രാന്തി

നവംബര്‍ 26, 2020 - തുളസി വിവാഹ്

നവംബര്‍ 30, 2020 - കാര്‍ത്തിക പൂര്‍ണിമ

English summary

List Of Indian Festivals In The Month Of November

The season of festivals in India has begun. Here is a complete list of festivals in the month of November 2020. Take a look.
Story first published: Thursday, October 29, 2020, 10:56 [IST]
X