For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗഭാഗ്യം ഒഴുകിവരും, വീട്ടില്‍ ഐശ്വര്യം; വാസ്തുപ്രകാരം കൃഷ്ണവിഗ്രഹം വയ്‌ക്കേണ്ടത് ഇങ്ങനെ

|

ഭൂമിയില്‍ തിന്‍മയെ ചെറുത്ത് ധര്‍മ്മത്തെ പുനസ്ഥാപിക്കാനായി ദ്വാപര്യുഗത്തില്‍ പിറയവിടെയുത്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണന്‍. ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാനവികതയെ പഠിപ്പിച്ച അദ്ദേഹം സമ്പത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു. അതിനാല്‍ത്തന്നെ, ലോകമെമ്പാടും ശ്രീകൃഷ്ണനായി വിവിധ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവ്യശക്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: നിങ്ങള്‍ക്കറിയാമോ, ശ്രീകൃഷ്ണനെ കുറിച്ചുള്ള ഈ വസ്തുതകള്‍ ?Most read: നിങ്ങള്‍ക്കറിയാമോ, ശ്രീകൃഷ്ണനെ കുറിച്ചുള്ള ഈ വസ്തുതകള്‍ ?

വീടുകളില്‍ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കുന്നതും നിങ്ങള്‍ക്ക് നേട്ടം നല്‍കും. പലരും വലുതോ ചെറുതോ ആയ ശ്രീകൃഷ്ണ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുന്നു. ശ്രീകൃഷ്ണ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. എന്നാല്‍, വീട്ടില്‍ കൃഷ്ണ വിഗ്രഹം സൂക്ഷിക്കുമ്പോള്‍ വാസ്തുപ്രകാരം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ശരിയായ ദിശയിലും പരിതസ്ഥിതിയിലും വേണം വയ്ക്കാന്‍. വീട്ടില്‍ ശ്രീകൃഷ്ണ മൂര്‍ത്തിയുടെ വിഗ്രഹം തെറ്റായ സ്ഥാനത്താണെങ്കില്‍ നിര്‍ഭാഗ്യം നിങ്ങളെ വിട്ടൊഴിയില്ല. വീട്ടില്‍ ശ്രീകൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഈ വാസ്തു നിയമങ്ങള്‍ പാലിക്കുക.

കൃഷ്ണ വിഗ്രഹം വയ്ക്കുമ്പോള്‍

കൃഷ്ണ വിഗ്രഹം വയ്ക്കുമ്പോള്‍

വീട്ടില്‍ കൃഷ്ണ വിഗ്രഹം വയ്ക്കുമ്പോള്‍ അത് വടക്കുകിഴക്കന്‍ ദിശയിയില്‍ സ്ഥാപിക്കുക. വിഗ്രഹത്തിന്റെ മുഖം കിഴക്കുനിന്ന് പടിഞ്ഞാറോട്ടോ കിഴക്കുനിന്ന് പടിഞ്ഞാറോട്ടോ ആണെന്ന് ഉറപ്പുവരുത്തുക. എന്നിരുന്നാലും, വിഗ്രഹം വയ്ക്കുന്നതിന് അടുത്തുള്ള മുറികളും നിങ്ങള്‍ പരിഗണിക്കണം. കൃഷ്ണവിഗ്രഹം ഒരിക്കലും ഒരു കുളിമുറിയുടെയോ കിടപ്പുമുറിയുടെയോ ചുവരിനോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യരുത്.

വിഗ്രഹം വയ്‌ക്കേണ്ട ദിശ

വിഗ്രഹം വയ്‌ക്കേണ്ട ദിശ

മുകളില്‍ സൂചിപ്പിച്ചതുപോലെ വിഗ്രഹം വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ സ്ഥാപിക്കുന്നതാണ് ഏറ്റവും ഫലപ്രദം. കിഴക്ക് നിന്ന് പടിഞ്ഞാറോ, അല്ലെങ്കില്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടോ അഭിമുഖീകരിക്കുന്നതും നല്ലതാണ്. പക്ഷേ ഒരിക്കലും വടക്ക് നിന്ന് തെക്കോട്ട് വിഗ്രഹം വയ്ക്കരുത്. ഇത് ഫെങ് ഷൂയി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ ദിശകളും സ്ഥാനനിര്‍ണ്ണയവും കൃഷ്ണ പ്രതിമയോടുള്ള ആദരവാണ് കാണിക്കുന്നത്. ഇത് വീട്ടില്‍ ആരോഗ്യകരവും പോസിറ്റീവുമായ ഊര്‍ജ്ജ പ്രവാഹം ഒരുക്കുന്നു.

Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍Most read:ഭാഗ്യവും സമ്പത്തും എക്കാലവും; 12 രാശികള്‍ക്കും ഭാഗ്യം നല്‍കും രത്‌നങ്ങള്‍

വിഗ്രഹത്തിന്റെ ഉയരം

വിഗ്രഹത്തിന്റെ ഉയരം

വിഗ്രഹം വയ്ക്കുന്ന ദിശ മാത്രമല്ല കണക്കിലെടുക്കേണ്ടത്, ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു വലിയ പ്രതിമയാണ് വയ്ക്കുന്നതെങ്കില്‍, തറയുടെ സ്ഥാനവും പ്രതിമയും സീലിംഗും തമ്മിലുള്ള ദൂരവും നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നിങ്ങളുടെ കണ്ണിന് സമമായി വേണം വയ്ക്കാന്‍. കണ്ണ് മുകളിലേക്കോ താഴേക്കോ നീക്കാതെ പ്രതിമ നോക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.

പ്രകാശത്തിന്റെ ദിശ

പ്രകാശത്തിന്റെ ദിശ

അതുപോലെ, വിഗ്രഹത്തിന് ശരിയായ വെളിച്ചവും ആവശ്യമാണ്. പ്രധാന പ്രകാശ സ്രോതസ്സ് തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് പ്രതിമയില്‍ പതിക്കണം. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, ക്ഷേത്രങ്ങളില്‍ എണ്ണ വിളക്കുകളും ഈ ദിശകളില്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. പ്രകാശത്തിന്റെ ദിശ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവിയും നല്ല ഊര്‍ജ്ജവും ആകര്‍ഷിക്കും. ഇത് സമൃദ്ധിയും സന്തോഷവും നല്‍കും.

Most read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജMost read:സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജ

പ്രതിമയുടെ തരം

പ്രതിമയുടെ തരം

ബുദ്ധ പ്രതിമ പോലെതന്നെ, ശ്രീകൃഷ്ണന്റെ പ്രതിമയും നിങ്ങളുടെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ ഒരു കുട്ടിയുണ്ടെങ്കില്‍ ഉണ്ണിക്കണ്ണന്റെ പ്രതിമ വീട്ടില്‍ കൊണ്ടുവരിക. എന്നാല്‍ നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം വേണമെങ്കില്‍, ഒരു പശുക്കുട്ടിയുമൊത്തുള്ള കൃഷ്ണപ്രതിമ വീട്ടില്‍ കൊണ്ടുവരിക. ശ്രീകൃഷ്ണനൊപ്പം നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കേണ്ട ചില വസ്തുക്കളുമുണ്ട്. അവ അഇതാണ്:

 പുല്ലാങ്കുഴല്‍

പുല്ലാങ്കുഴല്‍

കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പുല്ലാങ്കുഴല്‍. ഭഗവാന്‍ കൃഷ്ണന് പ്രിയപ്പെട്ട പുല്ലാങ്കുഴല്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളെ ഒന്നിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ വീട്ടില്‍ ഐക്യവും സമാധാനവും കൈവരുന്നു.

പശുക്കിടാവിന്റെ പ്രതിമ

പശുക്കിടാവിന്റെ പ്രതിമ

ഹിന്ദു പുരാണമനുസരിച്ച് പശുവിന്റെ പ്രതിമ വളരെ പ്രത്യേകത നിറഞ്ഞതാണ്. കാരണം, ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ ദൈവങ്ങളെയും പ്രതിനിധീകരിക്കുന്ന മൃഗമാണ് പശു. പശു ഉത്പാദിപ്പിക്കുന്ന വെണ്ണ, പാല്‍, മറ്റെല്ലാ പാല്‍ ഉല്‍പന്നങ്ങളും ശ്രീകൃഷ്ണന് ഇഷ്ടപ്പെട്ട വിഭവങ്ങളായിരുന്നു. അതിനാല്‍, സന്തോഷത്തിനും സമാധാനത്തിനുമായി വീട്ടില്‍ ഒരു പശുവിന്റെ പ്രതിമ സൂക്ഷിക്കുക.

Most read:മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെMost read:മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെ

മയില്‍പ്പീലി

മയില്‍പ്പീലി

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ് മയില്‍പ്പീലി. ഭഗവാന്‍ കൃഷ്ണന്റെ സൗന്ദര്യത്തിനും വ്യക്തിത്വത്തിനും പേരുകേട്ടതാണിത്. അദ്ദേഹം ഇത് തലയില്‍ ചൂടിയിരുന്നു. നിങ്ങളുടെ വീടിന്റെ പൂജാമുറിയില്‍ മയില്‍പീലികള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

താമര

താമര

താമരപ്പൂവുകള്‍ വളരെ പവിത്രമായ ഒന്നായി കണക്കാക്കപ്പെടുന്നു. ചെളി നിറഞ്ഞ വെള്ളത്തില്‍ വളരുന്ന താമര, അതിന്റെ സുഗന്ധവും മനോഹാരിതയും കൊണ്ട് ജീവിതത്തിലെ പോരാട്ടത്തെ ചിത്രീകരിക്കുന്നു. ഒരു വ്യക്തിക്ക് ജീവിതത്തില്‍ സ്ഥിരത കൈവരുത്താനായി എല്ലാ ദിവസവും നിങ്ങളുടെ വീടിന്റെ പൂജാമുറിയില്‍ ഒരു താമര വയ്ക്കുക. എല്ലാ ദിവസവും ഇത് മാറ്റിസ്ഥാപിക്കാനും മറക്കരുത്.

Most read:സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

വെണ്ണ

വെണ്ണ

മറ്റുള്ള ആരാധനാ മൂര്‍ത്തികളെപ്പോലെയല്ല, ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്നതിനായി പ്രസാദം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ശ്രീകൃഷ്ണന് കല്‍ക്കണ്ടവും വെണ്ണയും ചേര്‍ത്ത് ഒരു പ്രസാദം തയാറാക്കിവയ്ക്കാം. നിങ്ങളുടെ പൂജാമുറിയില്‍ വായു കടക്കാത്ത പാത്രത്തില്‍ ഇത്തരത്തില്‍ കുറച്ച് മിശ്രിതം സൂക്ഷിക്കുന്നത് നല്ലതാണ്.

വൈജയന്തി മാല

വൈജയന്തി മാല

ശ്രീകൃഷ്ണന്‍ കഴുത്തില്‍ ധരിച്ചിരുന്നതാണ് വൈജയന്തി മാല. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, പൂജാമുറിയില്‍ ഒരു വൈജയന്തി മാലയും കൃഷ്ണ വിഗ്രഹത്തോടൊപ്പം സൂക്ഷിക്കുക.

Most read:ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെMost read:ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെ

English summary

Krishna Janmashtami 2023: Vastu Tips For Placing Lord Krishna Statue At Home in Malayalam

Krishna Janmashtami 2021: Want to bring home the Lord Krishna statue? Here are the Vastu Tips For Placing Lord Krishna Statue At Home in Malayalam.
X
Desktop Bottom Promotion