Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
Lord Krishna Quotes: ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്കുകള് കേട്ടാല് നിങ്ങളുടെ ജീവിതം തന്നെ മാറും
മഹാവിഷ്ണുവിന്റെ അവതാരമായി മഥുരയില് ദേവകിക്കും വാസുദേവനും ശ്രീകൃഷ്ണന് ജനിച്ച ദിവസമാണ് കൃഷ്ണ ജന്മാഷ്ടമിയായി നാം ആഘോഷിക്കുന്നത്. ഇന്ത്യയില് ഹിന്ദുമത വിശ്വാസികള് ഈ ഉത്സവം വളരെ ആവേശത്തോടെയും ഭക്തിയോടെയും ആഘോഷിക്കുന്നു. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായാണ് ശ്രീകൃഷ്ണനെ കണക്കാക്കുന്നത്. ഈ വര്ഷം 2024 ഓഗസ്റ്റ് 26ന് ശ്രീകൃഷ്ണന്റെ 5248 -ാം ജന്മദിനം ആഘോഷിക്കും.
ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആളുകള് ഉപവസിക്കുകയും ഭാഗവത പുരാണമനുസരിച്ച് കൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നൃത്തനാടകങ്ങള് അവതരിപ്പിക്കുകയും അര്ദ്ധരാത്രി മുഴുവന് ഭക്തിഗാനങ്ങള് ആലപിക്കുച്ച് കഴിച്ചുകൂട്ടുകയും ചെയ്യുന്നു. ഘോഷയാത്രകളും ക്ഷേത്രങ്ങളില് പ്രത്യേക പൂജകളും നടത്തുന്നു. സ്നേഹത്തിന്റെയും അനുകമ്പയുടെയും ദൈവമായി ശ്രീകൃഷ്ണനെ കണക്കാക്കുന്നു. മഹാഭാരത യുദ്ധഭൂമിയില് അര്ജ്ജുനന് തന്റെ അറിവുകള് പങ്കുവെച്ച് ഗീതോപദേശം നല്കിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വാക്കുകള് ഭഗവത്ഗീതയില് പ്രതിപാദിച്ചിട്ടുണ്ട്. ഈ വാക്കുകള് നമ്മുടെ ദൈനംദിന ജീവിതത്തില് പ്രാവര്ത്തികമാക്കിയാല് ജീവിതം തന്നെ മാറുമെന്ന് ഉറപ്പാണ്. കൃഷ്ണ ജന്മാഷ്ടമി വേളയില് ശ്രീകൃഷ്ണന്റെ അത്തരം ചില വചനങ്ങള് നിങ്ങള്ക്ക് ഇവിടെ വായിച്ചറിയാം. ഇവ നിങ്ങളുടെ സൂഹൃത്തുക്കള്ക്കോ ബന്ധുക്കള്ക്കോ സന്ദേശമായും കൈമാറാവുന്നതാണ്.

ശ്രീകൃഷ്ണ വചനങ്ങള്
നിങ്ങള്ക്ക് പ്രവര്ത്തിക്കാനുള്ള അവകാശമുണ്ട്, പക്ഷേ ഒരിക്കലും പ്രവൃത്തിയുടെ ഫലം ലഭിക്കാനുള്ള അവകാശമില്ല. പ്രതിഫലത്തിനുവേണ്ടി നിങ്ങള് ഒരിക്കലും പ്രവര്ത്തനത്തില് ഏര്പ്പെടരുത്, അല്ലെങ്കില് നിഷ്ക്രിയത്വത്തിനായി നിങ്ങള് ആഗ്രഹിക്കരുത്.' - ഭഗവദ്ഗീത

ശ്രീകൃഷ്ണ വചനങ്ങള്
'നിങ്ങള് ചെയ്യേണ്ടതെല്ലാം ചെയ്യുക, എന്നാല് അത്യാഗ്രഹത്തോടെയല്ല, അഹംഭാവത്തോടെയല്ല, കാമത്തോടെയല്ല, അസൂയയോടെയല്ല, മറിച്ച് സ്നേഹം, അനുകമ്പ, എളിമ, ഭക്തി എന്നിവയോടെ.' - ഭഗവദ്ഗീത.

ശ്രീകൃഷ്ണ വചനങ്ങള്
'തന്റെ മനസ്സ് കീഴടക്കിയ ഒരാള്ക്ക്, അതാണ് അവരുടെ മികച്ച സുഹൃത്ത്. എന്നാല് അതില് പരാജയപ്പെട്ട ഒരാള്ക്ക്, മനസ്സാണ് ഏറ്റവും വലിയ ശത്രു.' - ഭഗവദ്ഗീത.

ശ്രീകൃഷ്ണ വചനങ്ങള്
'സ്വയം നാശത്തിനും നരകത്തിനും മൂന്ന് കവാടങ്ങളുണ്ട്: കാമം, കോപം, അത്യാഗ്രഹം.' ഭഗവദ്ഗീത.

ശ്രീകൃഷ്ണ വചനങ്ങള്
'സൃഷ്ടി എന്നത് ഇതിനകം നിലവിലുള്ള രൂപത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ്.' - ഭഗവദ് ഗീത.

ശ്രീകൃഷ്ണ വചനങ്ങള്
'മനസ്സിനെ നിയന്ത്രിക്കാത്തവര്ക്ക് അത് ശത്രുവിനെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്.' - ഭഗവദ് ഗീത.

ശ്രീകൃഷ്ണ വചനങ്ങള്
'എല്ലാ തരത്തിലുമുള്ള കൊലയാളികള്ക്കിടയിലും, സമയമാണ് അന്തിമമായ കൊലയാളി, കാരണം അത് എല്ലാത്തിനെയും കൊല്ലുന്നു'

ശ്രീകൃഷ്ണ വചനങ്ങള്
'നിങ്ങളുടെ ലക്ഷ്യം നേടാന് കഴിയുന്നില്ലെങ്കില് തന്ത്രം മാറ്റുക, ലക്ഷ്യമല്ല!'

ശ്രീകൃഷ്ണ വചനങ്ങള്
ബന്ധങ്ങളില്ലാത്ത ഒരാള്ക്ക് മറ്റുള്ളവരെ സ്നേഹിക്കാന് കഴിയും, കാരണം അവന്റെ സ്നേഹം ശുദ്ധവും ദൈവികവുമാണ്



Click it and Unblock the Notifications
