For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാം; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

|

സമൂഹത്തിന്റെ ഭാവിക്കായി പെണ്‍കുട്ടികള്‍ നല്‍കുന്ന പങ്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 11ന് പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. 2022 വര്‍ഷത്തില്‍ ഈ ആഘോഷത്തിന്റെ പത്താം വാര്‍ഷികമാണ്. യുണൈറ്റഡ് നേഷന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഈ വര്‍ഷം എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പറയുന്നു.

Most read: ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായിMost read: ഇഷ്ടഭക്ഷണം നിവേദ്യം, 75 വര്‍ഷമായി സസ്യാഹാരി; തടാക ക്ഷേത്രത്തിലെ 'അത്ഭുത' മുതല ഓര്‍മ്മയായി

പെണ്‍കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാരുകളെയും പൊതുജനങ്ങളെയും കൂടുതല്‍ പങ്കാളികളാക്കാന്‍ ഈ ദിനം ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അന്താരാഷ്ട്ര ബാലികാ ദിനം 2022 സന്ദേശം

അന്താരാഷ്ട്ര ബാലികാ ദിനം 2022 സന്ദേശം

' ഇപ്പോള്‍ നമ്മുടെ സമയം-നമ്മുടെ അവകാശങ്ങള്‍, നമ്മുടെ ഭാവി' ( Our Time Is Now - Our Rights, Our Future.) എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനാചരണത്തിന്റെ തീം. പെണ്‍കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതില്‍, അവരുടെ മുന്നില്‍ വരുന്ന നിരവധി വെല്ലുവിളികളിലാണ് ഈ സന്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ ആരോഗ്യം, മാനസിക പീഡനങ്ങള്‍, സമൂഹത്തിലെ വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി പോരാടുന്നു. ഇതില്‍നിന്നെല്ലാം അവരെ കരകയറ്റേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര ബാലികാ ദിനം ചരിത്രം

അന്താരാഷ്ട്ര ബാലികാ ദിനം ചരിത്രം

1995ലെ ബീജിംഗ് ഡിക്ലറേഷനും പ്ലാറ്റ്ഫോം ഫോര്‍ ആക്ഷന്‍, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതി നിര്‍ദ്ദേശിച്ചു. 2011-ല്‍ ഐക്യരാഷ്ട്ര പൊതുസഭ ഇതില്‍ പ്രമേയം പാസാക്കുകയും ഒക്ടോബര്‍ 11 പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടികളെ ആദരിക്കുന്നതിനുള്ള ദിനമായിരുന്നു അത്. എല്ലാ വര്‍ഷവും, ആ വര്‍ഷത്തിലെ ഏറ്റവും പ്രചാരമുള്ള വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഒരു പുതിയ സന്ദേശത്തോടെ ഈ ദിവസം ആചരിക്കപ്പെടുന്നു. 2012ലാണ് ആദ്യമായി ബാലികാ ദിനം ആചരിച്ചത്. ആ വര്‍ഷം, ശൈശവ വിവാഹങ്ങള്‍ അവസാനിപ്പിക്കുക എന്ന വിഷയത്തില്‍ ബാലികാ ദിനം ശ്രദ്ധ കേന്ദ്രീകരിച്ചു.

Most read:മനസിനെ നിയന്ത്രിക്കാം, ജീവിതം സുന്ദരമാക്കാം; ഇന്ന് ലോക മാനസിക ആരോഗ്യ ദിനംMost read:മനസിനെ നിയന്ത്രിക്കാം, ജീവിതം സുന്ദരമാക്കാം; ഇന്ന് ലോക മാനസിക ആരോഗ്യ ദിനം

അന്താരാഷ്ട്ര ബാലികാ ദിനം പ്രാധാന്യം

അന്താരാഷ്ട്ര ബാലികാ ദിനം പ്രാധാന്യം

ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരേ പോരാടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. മാറ്റത്തിന്റെ ശബ്ദമായി മാറാനും അവരെ ശാക്തീകരിക്കാനും അന്താരാഷ്ട്ര ബാലികാ ദിനം ആഹ്വാനം ചെയ്യുന്നു. ആഴത്തില്‍ വേരൂന്നിയ ലിംഗവിവേചനങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. അത് അവരുടെ സ്വാതന്ത്ര്യത്തെത്തന്നെ നശിപ്പിക്കുന്ന വിധത്തില്‍ വളര്‍ന്നുവരുന്നു. പെണ്‍കുട്ടികള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ച് മുന്‍നിരയിലേക്ക് വരുന്ന ഓരോ ഘട്ടത്തിലും പല വെല്ലുവിളികളും അവര്‍ നേരിടേണ്ടിവരുന്നു. ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. ശാക്തീകരിക്കപ്പെട്ട പെണ്‍കുട്ടികളാണ് മഹത്തായ പുരോഗമന സമൂഹത്തിന്റെ ഭാവി.

പോരാട്ടത്തിന്റെ ദിനം

പോരാട്ടത്തിന്റെ ദിനം

ലോകം പുരോഗതി കൈവരിച്ചശേഷവും പെണ്‍കുട്ടികള്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. സാംസ്‌കാരിക തടസ്സങ്ങള്‍, വിദ്യാഭ്യാസമില്ലായ്മ, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങി പലതും ഇന്നത്തെ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ക്കൊപ്പം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ അവരെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമുള്ള അവസരമായി ലോക ബാലികാ ദിനം ലക്ഷ്യമിടുന്നു.

Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

English summary

International Day of Girl Child 2022 Date, History, Theme And Significance in Malayalam

International day of girl child is observed every year on October 11 globally. Read on to know about the history, theme and significance of the day.
Story first published: Tuesday, October 11, 2022, 11:59 [IST]
X
Desktop Bottom Promotion