For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതു ചരിത്രം രചിച്ച് പി വി സിന്ധു; ഇന്ത്യക്ക് വെങ്കല മെഡല്‍

|

ടോക്യോ ഒളിംമ്പികിസില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ പുതു ചരിത്രം രചിച്ച് പിവി സിന്ധു. വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആണ് സിന്ധു വെങ്കല മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്. ചൈനയുടെ ഹി ബിങ് ജിയാവോയെ തോല്‍പ്പിച്ചാണ് വെങ്കല നേട്ടം സിന്ധു കൈക്കലാക്കിയിരിക്കുന്നത്. 2016-ല്‍ നടന്ന റിയോ ഒളിംമ്പിക്‌സില്‍ ഇവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

 Facts About PV Sindhu

ഇന്ത്യയുടെ മെഡല്‍ നേട്ടത്തിലേക്ക് രണ്ടാമത്തെ മെഡലാണ് സിന്ധുവിലൂടെ ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെ വെള്ളി മെഡലും ഇപ്പോള്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കല മെഡലും ആണ് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്. പിവി സിന്ധുവിന്റെ നേട്ടങ്ങള്‍ നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

ബാഡ്മിന്റണില്‍ പുതു ചരിത്രം രചിച്ചിരിക്കുകയാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി വി സിന്ധു. റിയോ ഒളിംമ്പിക്‌സിലും ടോകിയോ ഒളിംമ്പിക്‌സിലും മെഡല്‍ കരസ്ഥമാക്കി ഇന്ത്യക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പിവി സിന്ധു. രാജ്യാന്തര തലത്തില്‍ നിരവധി നേട്ടങ്ങള്‍ സിന്ധുവിന്റേതായി ഉണ്ട്. ബാ്ഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് പിവി സിന്ധു..

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദായിരുന്നു ഇവരുടെ ആരാധാന കഥാപാത്രം. ചെറുപ്പത്തില്‍ തന്നെ സ്‌പോര്‍ട്‌സിനെ അഗാധമായി ഇഷ്ടപ്പെട്ട സിന്ധു ഗോപീചന്ദിന്റെ അക്കാദമിയില്‍ ചേരുന്നതിനു മുമ്പ് തന്നെ മെഹബൂബ് അലിയുടെ കീഴില്‍ പരിശീലനം ആരംഭിച്ചിരുന്നു. സിന്ധു 2012-ല്‍ തന്റെ 17-ആം വയസ്സില്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ ചൈനയുടെ ലി സുവേരുയിയെ തോല്‍പ്പിക്കുകയും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം സിംഗിള്‍സ് ആദ്യ 20 റാങ്കിംഗില്‍ ഇടം നേടി.

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

2013 -ല്‍, ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷട്ട്ലര്‍ ആയിരുന്നു പിവി സിന്ധു. 2017, 2018 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് വെള്ളി മെഡലുകളും സിന്ധു തന്റെ അക്കൗണ്ടിലാക്കി 2013 -ല്‍ മലേഷ്യയില്‍ തന്റെ ആദ്യ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് കിരീടവും സ്വന്തമാക്കി.

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

2016 റിയോ ഒളിമ്പിക്‌സില്‍, സിന്ധു വനിതാ സിംഗിള്‍സില്‍ ഫൈനലില്‍ പ്രവേശിച്ചു, അവിടെ സ്‌പെയിനിന്റെ കരോലിന മരിനുമായുള്ള അടുത്ത മത്സരത്തിന് ശേഷം റണ്ണേഴ്‌സ്-അപ്പ് നേടി. വനിതാ ബാഡ്മിന്റണില്‍ വ്യക്തിഗത ഒളിമ്പിക് വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഇവര്‍. ഈ വര്‍ഷം വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

2019 ല്‍, സിന്ധു ചരിത്രം സൃഷ്ടിച്ചു. 2019 ഓഗസ്റ്റ് 25 ന് സ്വിറ്റ്‌സര്‍ലണ്ടിലെ ബാസിലില്‍ നടന്ന ബാഡ്മിന്റണ്‍ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു ലോക ചാമ്പ്യന്‍ ആയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയെങ്കിലും ഇവര്‍ പരാജയപ്പെടുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ വെള്ളി, സ്വര്‍ണ്ണ മെഡലുകളും മിക്്‌സഡ് ടീം ഇനത്തില്‍ ഒരു സ്വര്‍ണ്ണവും സിന്ധു കരസ്ഥമാക്കി. 2014 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ ജേതാവായിരുന്നു സിന്ധു.

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

2013-ല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി വി സിന്ധു. ഇത് തന്നെയായിരുന്നു ഇവരുടെ കരിയറിലെ മികച്ച നേട്ടവും. 2017 ഏപ്രില്‍ 2ന് സിന്ധു കരിയറിലെ മികച്ച റാങ്കിംഗ് ആയ ലോക രണ്ടാം നമ്പര്‍ താരമായി സിന്ധു മാറി. എന്നാല്‍ ഇപ്പോള്‍ സിന്ധു അഞ്ചാം സ്ഥാനത്താണ്. പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണ് സിന്ധു ഈ നേട്ടങ്ങള്‍ എല്ലാം വാരിക്കൂട്ടിയത്.

ഇന്ത്യയുടെ ഒളിംമ്പിക് മെഡല്‍ പ്രതീക്ഷ; ആരാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ഇന്ത്യയുടെ ഒളിംമ്പിക് മെഡല്‍ പ്രതീക്ഷ; ആരാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

Mirabai Chanu: ടോക്യോ ഒളിംമ്പിക്‌സ് : ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനുMirabai Chanu: ടോക്യോ ഒളിംമ്പിക്‌സ് : ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

പുതു ചരിത്രം രചിച്ച് പി വി സിന്ധു

സിന്ധുവിന് 2013-ല്‍ അര്‍ജുന അവാര്‍ഡ്, 2015-ല്‍ പത്മശ്രീ, 2016-ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, 2020-ല്‍ പത്മശ്രീ എന്നിവ ലഭിച്ചു. 2020 മാര്‍ച്ചില്‍, സിന്ധുവിനെ ബിബിസി ഇന്ത്യന്‍ കായിക വനിതയായി തിരഞ്ഞെടുത്തു.

English summary

Interesting Facts About PV Sindhu Who Won Bronze Medal To Create History For India At Tokyo Olympics

Here are the Interesting Facts About PV Sindhu who won bronze medal to create history for India at Tokyo Olympics in Malayalam. Read on.
X
Desktop Bottom Promotion