For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

|

ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതമാണ് ഹിന്ദുമതം. ഏറ്റവുമധികം ആളുകള്‍ വിശ്വസിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മതമാണ് ഇത്. അവരില്‍ ഭൂരിഭാഗവും ഇന്ത്യയിലും നേപ്പാളിലുമാണ്. ലോകജനസംഖ്യയുടെ പതിനാലു ശതമാനവും ഹിന്ദുക്കളാണ്. ബുദ്ധമതം ഉള്‍പ്പെടെ മറ്റ് പല മതങ്ങള്‍ക്കും പ്രചോദനം നല്‍കിയത് ഹിന്ദുമതമാണ്. യോഗ, പ്രാണായാമം, ജ്യോതിഷം, ഹസ്തരേഖ, ധ്യാനം, ആയുര്‍വേദം തുടങ്ങിയവയെല്ലാം ലോകത്തിന് സംഭാവന നല്‍കിയത് ഹിന്ദുമതമാണ്. ഈ ലേഖനത്തില്‍ ഹിന്ദുമതത്തെ സംബന്ധിച്ച് പലര്‍ക്കും അറിയാത്ത ചില സുപ്രധാന വസ്തുതകള്‍ നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാം.

Most read: തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനംMost read: തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

ഏറ്റവും വലിയ മൂന്നാമത്തെ മതം

ഏറ്റവും വലിയ മൂന്നാമത്തെ മതം

ക്രിസ്തുമതവും ഇസ്ലാം മതവും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതമാണ് ഹിന്ദുമതം, യഥാര്‍ത്ഥത്തില്‍ സനാതന ധര്‍മ്മം എന്ന് അറിയപ്പെടുന്നു. അതിന്റെ വേരുകള്‍ 10,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ബിസി 7000 മുതല്‍ ഹിന്ദു ഗ്രന്ഥങ്ങള്‍ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

108 എന്ന സംഖ്യ

108 എന്ന സംഖ്യ

ഹിന്ദുമതത്തിലെ ഏറ്റവും വിശുദ്ധമായ സംഖ്യ 108 ആണ്. വേദ സംസ്‌കാരത്തിലെ ഗണിതശാസ്ത്രജ്ഞര്‍ ഈ സംഖ്യയെ അസ്തിത്വത്തിന്റെ പൂര്‍ണ്ണതയായി കാണുന്നു, ഇത് സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്നു. ഇത് സൂര്യന്റെ ദൂരം (ഭൂമിയില്‍ നിന്ന്) / സൂര്യന്റെ വ്യാസം അല്ലെങ്കില്‍ ചന്ദ്രന്റെ ദൂരം (ഭൂമിയില്‍ നിന്ന്)/ ചന്ദ്രന്റെ വ്യാസം എന്നിവയുടെ അനുപാതമാണ്. പ്രാര്‍ത്ഥനാ മാലകളില്‍ മിക്കതും 108 മുത്തുകള്‍ ഉള്ളവയാണ്.

Most read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലംMost read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലം

ഹിന്ദുമതത്തിന് സ്ഥാപകനില്ല

ഹിന്ദുമതത്തിന് സ്ഥാപകനില്ല

മറ്റു മതങ്ങളെപ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വ്യക്തി രൂപപ്പെടുത്തിയെടുത്തതല്ല. ഹിന്ദു മതം വര്‍ഷങ്ങളായി പരിണമിച്ചുവെന്നും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു. സിന്ധു നദിയുടെ തീരത്ത് ജീവിച്ചിരുന്ന ആളുകള്‍ ആദ്യം പിന്തുടര്‍ന്ന ചില പ്രത്യേക വിശ്വാസങ്ങള്‍ മതത്തിന്റെ അടിസ്ഥാനതത്വങ്ങളായി മാറി. എന്നിരുന്നാലും ധാരാളം പ്രചാരകര്‍ ഹിന്ദുമതത്തിന് ഉണ്ടായിട്ടുണ്ട്.

അടിസ്ഥാന തത്വങ്ങള്‍

അടിസ്ഥാന തത്വങ്ങള്‍

ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിണമിച്ചത് ഇന്ത്യയിലാണ്. അതിന്റെ അടിസ്ഥാന തത്വങ്ങള്‍ വേദങ്ങളുടെ കൂട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, മഹാഭാരതം, രാമായണം എന്നിവയാണ് പ്രധാന ഹിന്ദുമത ഗ്രന്ഥങ്ങള്‍. മഹാഭാരതത്തിന്റെ ഉപഭാഗമായ ഗീതയും ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമാണ്.

Most read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരംMost read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരം

ഋഗ്വേദം

ഋഗ്വേദം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് ഋഗ്വേദം. സംസ്‌കൃതത്തില്‍ എഴുതിയ ഒരു പുരാതന ഗ്രന്ഥമാണ് ഇത്. ഹിന്ദു ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷ സംസ്‌കൃതമാണ്. ഈ ഭാഷയുടെ ചരിത്രം കുറഞ്ഞത് 3500 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.

ഹിന്ദുമതത്തിന്റെ അര്‍ത്ഥം

ഹിന്ദുമതത്തിന്റെ അര്‍ത്ഥം

ഹിന്ദുമതം എന്ന വാക്ക് സിന്ധു നദിയുടെയും സിന്ധു നദീതട സംസ്‌കാരത്തിന്റെയും പേരില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. ഇത് സിന്ധു എന്നും അറിയപ്പെടുന്നു. സിന്ധു നദിക്കരയില്‍ ജീവിച്ചിരുന്ന ആളുകളുടെ ജീവിതരീതി ഹിന്ദുമതത്തിന്റെ അടിസ്ഥാന സംസ്‌കാരമായി മാറി.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

പ്രകൃതിയെ ആരാധിക്കുന്നു

പ്രകൃതിയെ ആരാധിക്കുന്നു

ദൈവത്തിന്റെ മറ്റൊരു രൂപമാണ് പ്രകൃതി എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. പ്രകൃതി പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് അവര്‍ ധാരാളം മൃഗങ്ങളെയും സസ്യങ്ങളെയും സൂര്യനെയും ചന്ദ്രനെയുമൊക്കെ ആരാധിക്കുന്നത്.

ത്രിമൂര്‍ത്തികള്‍

ത്രിമൂര്‍ത്തികള്‍

ദൈവങ്ങള്‍ പരമമായ ആത്മാവിനെ, പ്രധാനമായും മൂന്ന് ദൈവങ്ങളാല്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് ഹിന്ദുമതത്തില്‍ വിശ്വസിക്കപ്പെടുന്നു. ഇവയെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനുമാണ് അവര്‍. സ്രഷ്ടാവ്, സംരക്ഷകന്‍, സംഹാരകന്‍ എന്നിങ്ങനെ അവരെ കണക്കാക്കുന്നു. ഈ ദൈവങ്ങളുടെ മറ്റ് രൂപങ്ങള്‍ ദിവ്യ അവതാരങ്ങളായി ആരാധിക്കപ്പെടുന്നു. ദൈവങ്ങള്‍ക്ക് പല രൂപങ്ങള്‍ സ്വീകരിക്കാനാരുമെന്ന് ഹിന്ദു വിശ്വാസം പറയുന്നു. പ്രപഞ്ചത്തിലെ ഓരോ ജീവികളിലും ബ്രാഹ്‌മണന്റെ ഒരു ഭാഗം ജീവിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരംMost read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരം

യുഗങ്ങള്‍

യുഗങ്ങള്‍

ഹിന്ദുമത ഗ്രന്ഥങ്ങള്‍ മനുഷ്യരാശിയെ നാല് യുഗങ്ങളായി വിഭജിച്ചതായി പരാമര്‍ശിക്കുന്നു. സത്യയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണ് ഈ നാല് യുഗങ്ങള്‍. നമ്മള്‍ ജീവിക്കുന്ന കാലഘട്ടം കലിയുഗമാണ്. ഇരുണ്ട കാലം എന്നും ഇത് അറിയപ്പെടുന്നു. ഇത് മാനവികതയുടെ അവസാന ഘട്ടമാണെന്നും അതിനുശേഷം മനുഷ്യര്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ യുഗങ്ങള്‍ ധര്‍മ്മം (നീതി), അധര്‍മ്മം (പാപം) എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. സത്യയുഗത്തില്‍ ധര്‍മ്മം ആയിരുന്നു കൂടുതല്‍. എന്നാല്‍ കലിയുഗത്തില്‍ ഇത് അധര്‍മ്മവും.

മതപരിവര്‍ത്തന ആശയമില്ല

മതപരിവര്‍ത്തന ആശയമില്ല

ഹിന്ദുമതത്തിന് മതപരിവര്‍ത്തന ആശയം ഇല്ല. വിശ്വാസത്തെ പിന്തുടരുന്ന എല്ലാ ആളുകളും ഒന്നുകില്‍ അത് സ്വമേധയാ സ്വീകരിക്കുകയോ അല്ലെങ്കില്‍ ജന്മം കൊണ്ട് സ്വന്തമാക്കുകയോ ചെയ്യുന്നു. ഹിന്ദുമതം പല രാജ്യങ്ങളിലും വ്യാപിച്ചു. പ്രത്യേകിച്ച് നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍.

Most read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചനMost read:ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണെങ്കിലും ഇവയെല്ലാം സമ്പത്ത് വരുന്നതിന്റെ സൂചന

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

ഹിന്ദു ക്ഷേത്രങ്ങള്‍ വാസ്തുവിദ്യാ വിസ്മയങ്ങള്‍ മാത്രമല്ല, അവ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ കൂടിയാണ്. തെളിയിക്കപ്പെട്ട വലിയ ശാസ്ത്രീയ പ്രാധാന്യങ്ങളും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ഉണ്ട്. ലോഹങ്ങളുടെയും നിര്‍മ്മാണ പാറ്റേണുകളുടെയും ഉപയോഗം പോസിറ്റീവ് എനര്‍ജി കൈമാറുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു

ഹിന്ദു വിശ്വാസത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലും കാണാവുന്ന ഒരു ധാര്‍മ്മിക തത്വമാണ് അഹിംസ. ഇത് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം 'ഉപദ്രവിക്കരുത്' എന്നാണ്. അതുകൊണ്ടാണ് പല ഹിന്ദുക്കളും സസ്യാഹാരം കഴിക്കുന്നത്. കാരണം നിങ്ങള്‍ മനപ്പൂര്‍വ്വം മാംസം കഴിച്ചാല്‍ അത് മൃഗങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. പശുക്കളെ വിശുദ്ധ മൃഗമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോമാംസം, ബീഫ് എന്നിവ കഴിക്കുന്നത് പലയിടങ്ങളിലും നിരോധിച്ചിട്ടുണ്ട്.

Most read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂMost read:ജോലി ലഭിക്കണോ? ഈ ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കൂ

കര്‍മ്മത്തില്‍ വിശ്വസിക്കുന്നു

കര്‍മ്മത്തില്‍ വിശ്വസിക്കുന്നു

ജീവിതത്തില്‍ നല്ലത് ചെയ്യുന്ന ഒരാള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തിലെ എല്ലാ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങള്‍ക്ക്, അതിനനുസരിച്ച് കര്‍മ്മം ലഭിക്കും. അങ്ങനെ ജീവിതാവസാനം നിങ്ങള്‍ക്ക് നല്ല കര്‍മ്മമുണ്ടെങ്കില്‍, നിങ്ങളുടെ അടുത്ത ജീവിതം മികച്ചതായിരിക്കുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.

നാല് ജീവിത ലക്ഷ്യങ്ങള്‍

നാല് ജീവിത ലക്ഷ്യങ്ങള്‍

ഹിന്ദു വിശ്വാസപ്രകാരം നാല് ജീവിത ലക്ഷ്യങ്ങളുണ്ട്. ധര്‍മ്മം (നീതി), അര്‍ത്ഥം (പണത്തിന്റെ മാര്‍ഗ്ഗം), കാമ (ശരിയായ ആഗ്രഹം), മോക്ഷം (മോക്ഷം) എന്നിവയാണ് അവ. ഹിന്ദുമതത്തിന് തികച്ചും വ്യത്യസ്തമായ ലക്ഷ്യങ്ങളുണ്ട്, ആത്യന്തിക ലക്ഷ്യം എന്തെന്നാല്‍ ബ്രഹ്‌മവുമായി ഒന്നാകുകയും പുനര്‍ജന്മ ചക്രത്തില്‍ നിന്ന് മോചനം നേടുക എന്നതുമാണ്.

ഓം - പ്രപഞ്ചത്തിന്റെ ശബ്ദം

ഓം - പ്രപഞ്ചത്തിന്റെ ശബ്ദം

ഓം എന്നത് ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ അക്ഷരമോ ചിഹ്നമോ മന്ത്രമോ ആയി കണക്കാക്കുന്നു. ഇത് പലപ്പോഴും ഒരു മന്ത്രത്തിനു മുന്‍പിലോ സ്വതന്ത്രമായോ ജപിക്കുന്നു. ഇത് പ്രപഞ്ചത്തിന്റെ ശബ്ദമോ ബ്രഹ്‌മത്തിന്റെ ശബ്ദമോ ആണെന്ന് കരുതപ്പെടുന്നു. ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയിലും ഇത് ഉപയോഗിക്കുന്നു. യോഗ പരിശീലിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ പതിവായി കേള്‍ക്കുന്ന ഒരു ആത്മീയ ശബ്ദമാണിത്. ധ്യാനത്തിലും ഇത് ഉപയോഗിക്കുന്നു.

Most read:പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്Most read:പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം നിങ്ങള്‍ ആരാകും? ഗരുഡപുരാണം പറയുന്നത് ഇത്

യോഗ

യോഗ

ഹിന്ദുമതത്തിന്റെ സുപ്രധാന ഭാഗമാണ് യോഗ. യോഗയുടെ യഥാര്‍ത്ഥ അര്‍ത്ഥം 'ദൈവവുമായുള്ള കൂടിച്ചേരല്‍' എന്നാണ്. 5000 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണിത്. വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും, മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ശാസ്ത്രത്തിന്റെ ഏറ്റവും ഉപരിതല സ്പര്‍ശികളായ ഘടകങ്ങള്‍ മാത്രമാണ് യോഗ എന്നതാണ് വാസ്തവം. ഹിന്ദുമതത്തിന്റെ സംഭാവനയായ യോഗ ഇന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വ്യായാമ മുറയാണ്.

English summary

Interesting Facts About Hinduism in Malayalam

Hinduism is one of the oldest and the most followed religion in the world. Read on some interesting facts about hinduism that you may not know.
Story first published: Tuesday, September 14, 2021, 17:02 [IST]
X
Desktop Bottom Promotion