Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
2022 സെപ്റ്റംബര് മാസത്തിലെ പ്രധാന ദിവസങ്ങള്
ജൂലിയന്, ഗ്രിഗോറിയന് കലണ്ടറുകള് പ്രകാരം വര്ഷത്തിലെ ഒമ്പതാമത്തെ മാസമാണ് സെപ്റ്റംബര്. അദ്ധ്യാപക ദിനം, ഹിന്ദി ദിനം, എഞ്ചിനീയര് ദിനം തുടങ്ങിയ ചില പ്രശസ്തമായ ദേശീയ ദിനങ്ങള് സെപ്തംബറില് വരുന്നുണ്ട്. കൂടാതെ, അന്തര്ദേശീയ ദിനങ്ങളും ഈ മാസത്തില് ആഘോഷിക്കുന്നു. 2022 സെപ്റ്റംബര് മാസത്തില് വരുന്ന പ്രധാനപ്പെട്ട ദേശീയ അന്തര്ദേശീയ ദിനങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.
Most
read:
September
2022
Vrat
And
Festivals:
2022
സെപ്റ്റംബര്
മാസത്തിലെ
ഉത്സവങ്ങളും
വ്രത
ദിനങ്ങളും

പോഷകാഹാര വാരം (17 സെപ്റ്റംബര്)
ദേശീയ പോഷകാഹാര വാരം എല്ലാ വര്ഷവും സെപ്റ്റംബര് 1 മുതല് 7 വരെ ആഘോഷിക്കുന്നു. നല്ല പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ബോധവല്ക്കരണം നടത്തുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം.

ലോക നാളികേര ദിനം - സെപ്റ്റംബര് 2
2009 മുതല് എല്ലാ വര്ഷവും സെപ്തംബര് 2 ന് ലോക നാളികേര ദിനം ആചരിക്കുന്നു. തേങ്ങയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ലോകമെമ്പാടും അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ഉദ്ദേശം.
Most
read:ഈ
പൂക്കള്
സമര്പ്പിച്ച്
ആരാധനയെങ്കില്
ദൈവപ്രീതി
വളരെ
പെട്ടെന്ന്

അധ്യാപക ദിനം - സെപ്റ്റംബര് 5
1962 മുതല്, ഭാരതരത്ന അവാര്ഡ് ജേതാവ് ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനത്തില് എല്ലാ വര്ഷവും ഇന്ത്യ ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും രണ്ടാമത്തെയും വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര ചാരിറ്റി ദിനം - സെപ്റ്റംബര് 5
മദര് തെരേസയുടെ ചരമവാര്ഷികമായ സെപ്റ്റംബര് 5 ന് എല്ലാ വര്ഷവും അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായി ആഘോഷിക്കുന്നു. 2012 ഡിസംബര് 17ന് യുഎന് ജനറല് അസംബ്ലി ഈ ദിനം പ്രഖ്യാപിച്ചത് മുതല് മദര് തെരേസയുടെ സ്മരണയ്ക്കായി ഇത് ആഘോഷിക്കുന്നു.

ലോക സാക്ഷരതാ ദിനം - സെപ്റ്റംബര് 8
എല്ലാ വര്ഷവും സെപ്റ്റംബര് 8 ന് ലോക സാക്ഷരതാ ദിനം ആചരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തില് സാക്ഷരതയുടെ അവബോധവും പ്രാധാന്യവും പ്രചരിപ്പിക്കുന്നതിനായി 1966 ല് യുനെസ്കോ ആണ് ലോക സാക്ഷരതാ ദിനം പ്രഖ്യാപിച്ചത്. യുനെസ്കോ റിപ്പോര്ട്ട് പ്രകാരം 2060ഓടെ ഇന്ത്യ സാര്വത്രിക സാക്ഷരത കൈവരിക്കും.
Most
read:ഓണത്തിന്
പൂക്കളമിടുന്നതിന്
ഒരുപാട്
അര്ത്ഥങ്ങള്;
ഇതറിയുമോ
നിങ്ങള്ക്ക്?

ലോക ആത്മഹത്യാ പ്രതിരോധ ദിനം - സെപ്റ്റംബര് 10
ഇന്റര്നാഷണല് അസോസിയേഷന് ഫോര് സൂയിസൈഡ് പ്രിവന്ഷന് എല്ലാ വര്ഷവും സെപ്റ്റംബര് 10 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു. ആത്മഹത്യ തടയാന് കഴിയുമെന്ന അവബോധം ലോകമെമ്പാടുമുള്ള ആളുകളില് പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ലോക പ്രഥമശുശ്രൂഷ ദിനം - സെപ്റ്റംബര് 10
എല്ലാ വര്ഷവും സെപ്തംബര് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പ്രഥമശുശ്രൂഷ ദിനം ആചരിക്കുന്നത്. ഈ വര്ഷം 2021 സെപ്റ്റംബര് 10നാണ് ഇത് ആചരിക്കുന്നത്. ഇന്റര്നാഷണല് ഫെഡറേഷന് ഓഫ് റെഡ് ക്രോസ് ആന്ഡ് റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇതിന് മുന്കൈ എടുക്കുന്നത്. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം പ്രഥമശുശ്രൂഷ പരിശീലനത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഹിന്ദി ദിവസ് - 14 സെപ്റ്റംബര്
ഇന്ത്യയില് എല്ലാ വര്ഷവും സെപ്റ്റംബര് 14 നാണ് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. ഈ ദിവസമാണ് 1949-ല് ഭരണഘടനാ സമ്മേളനം ദേവനാഗരിയില് എഴുതിയ ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല് സംസാരിക്കുന്ന ഭാഷകളിലൊന്നാണ് ഹിന്ദി. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന 40% ആളുകളുടെ ആദ്യ ഭാഷയാണിത്.

എഞ്ചിനീയര് ദിനം - സെപ്റ്റംബര് 15
എല്ലാ വര്ഷവും സെപ്റ്റംബര് 15നാണ് എഞ്ചിനീയര് ദിനം ആഘോഷിക്കുന്നത്. എഞ്ചിനീയറിംഗ് രംഗത്തെ അതികായനും ഭാരതരത്ന അവാര്ഡ് ജേതാവുമായ സര് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാര്ഷികത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വര്ഷവും ഈ ദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില് എഞ്ചിനീയര്മാരുടെ സംഭാവനകള് അംഗീകരിക്കുന്നതിനായി 1968 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.

അന്താരാഷ്ട്ര ജനാധിപത്യ ദിനം - സെപ്റ്റംബര് 15
എല്ലാ വര്ഷവും സെപ്റ്റംബര് 15 ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കുന്നു. 2007ല് യുഎന് ജനറല് അസംബ്ലി പാസാക്കിയ പ്രമേയത്തിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് സര്ക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
Most
read:നിര്ഭാഗ്യത്തെപ്പോലും
ഭാഗ്യമാക്കി
മാറ്റാം;
ഗരുഡപുരാണം
പറയുന്ന
ഈ
രഹസ്യങ്ങള്
ശീലിക്കൂ

ലോക ഓസോണ് ദിനം - സെപ്റ്റംബര് 16
ലോക ഓസോണ് ദിനം എല്ലാ വര്ഷവും സെപ്റ്റംബര് 16ന് ആചരിക്കുന്നു. സൂര്യന്റെ അള്ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഓസോണ് പാളി ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു. ഓസോണ് പാളിയുടെ ശോഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില് പ്രചരിപ്പിക്കുകയും അത് സംരക്ഷിക്കുന്നതിനുള്ള സാധ്യമായ വഴികള് തേടുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

അല്ഷിമേഴ്സ് ദിനം - സെപ്റ്റംബര് 21
ലോകമെമ്പാടും എല്ലാ വര്ഷവും സെപ്റ്റംബര് 21ന് ലോക അല്ഷിമേഴ്സ് ദിനം ആചരിക്കുന്നു. അല്ഷിമേഴ്സുമായി ബന്ധപ്പെട്ട ഡിമെന്ഷ്യയെ ചുറ്റിപ്പറ്റിയുള്ള അവബോധം വളര്ത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അല്ഷിമേഴ്സിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി 2012ലാണ് ഈ കാമ്പയിന് ആരംഭിച്ചത്.

അന്താരാഷ്ട്ര സമാധാന ദിനം - സെപ്റ്റംബര് 21
എല്ലാ വര്ഷവും സെപ്റ്റംബര് 21 ന് അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നു. 24 മണിക്കൂര് അഹിംസയും വെടിനിര്ത്തലും ആചരിച്ചുകൊണ്ട് സമാധാനത്തിന്റെ ആശയങ്ങള് ശക്തിപ്പെടുത്തുന്നതിനാണ് യുഎന് അസംബ്ലി ഈ ദിവസം പ്രഖ്യാപിച്ചത്.
Most
read:2022ലെ
അവസാന
ശനൈശ്ചര്യ
അമാവാസി;
ഈ
രാശിക്കാര്ക്ക്
ശനിദേവന്റെ
പ്രത്യേക
അനുഗ്രഹം

ലോക റോസ് ദിനം (കാന്സര് രോഗികളുടെ ക്ഷേമം) - സെപ്റ്റംബര് 22
ലോക റോസ് ദിനം എല്ലാ വര്ഷവും സെപ്റ്റംബര് 22ന് ആഘോഷിക്കുന്നു. അപൂര്വമായ രക്താര്ബുദം കണ്ടെത്തിയ 12 വയസ്സുകാരി മെലിന്ഡ റോസിനോടുള്ള ബഹുമാനാര്ത്ഥം എല്ലാ വര്ഷവും ഈ ദിനം ആചരിക്കുന്നു. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം, കാന്സര് ബാധിച്ച ആളുകളെ സന്തോഷിപ്പിക്കുകയും ഈ മാരകമായ രോഗത്തിനെതിരായ പോരാട്ടത്തില് അവര് ഒറ്റയ്ക്കല്ലെന്ന് അവരെ ഓര്മ്മിപ്പിക്കുകയും ചെയ്യുക എന്നതാണ്.

അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം - സെപ്റ്റംബര് 23
യുഎന് ജനറല് അസംബ്ലി സെപ്തംബര് 23ന് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി പ്രഖ്യാപിച്ചു. എല്ലാ ആംഗ്യഭാഷ ഉപയോക്താക്കളുടെയും ഭാഷാപരമായ ഐഡന്റിറ്റിയും സാംസ്കാരിക വൈവിധ്യവും പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.
Most
read;ശുക്രനും
സൂര്യനും
ഒരേ
രാശിയില്;
ഓഗസ്റ്റ്
31ന്
ശേഷം
ഈ
4
രാശിക്ക്
ഭാഗ്യകാലം

ലോക ഫാര്മസിസ്റ്റ് ദിനം - സെപ്റ്റംബര് 25
ലോക ഫാര്മസിസ്റ്റ് ദിനം എല്ലാ വര്ഷവും സെപ്റ്റംബര് 25 ന് ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ഫാര്മസിസ്റ്റുകളുടെ പ്രവര്ത്തനത്തെ അഭിനന്ദിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ബധിരരുടെ ദിനം - സെപ്റ്റംബര് 25
അന്താരാഷ്ട്ര ബധിര വാരത്തിന്റെ അവസാന ദിവസമാണ് ലോക ബധിര ദിനം ആചരിക്കുന്നത്, ഈ വര്ഷം ഇത് സെപ്റ്റംബര് 25ന് ആചരിക്കുന്നു. ബധിരരുടെ അന്തര്ദേശീയ വാരമായി എല്ലാ വര്ഷവും സെപ്തംബര് മാസത്തിലെ അവസാന ആഴ്ച ആഘോഷിക്കുന്നു. ബധിരരുടെ നേട്ടങ്ങളിലേക്കും വെല്ലുവിളികളിലേക്കും പൊതുജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ ആകര്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോക ഗര്ഭനിരോധന ദിനം - സെപ്റ്റംബര് 26
എല്ലാ വര്ഷവും സെപ്റ്റംബര് 26ന് ലോക ഗര്ഭനിരോധന ദിനം ആചരിക്കുന്നു. ഗര്ഭനിരോധന മാര്ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക, യുവാക്കളെ അവരുടെ ലൈംഗിക, പ്രത്യുല്പാദന ആരോഗ്യം എന്നിവയെക്കുറിച്ച് അറിവുകള് വളര്ത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
Most
read:അറിയുമോ,
വള
ഇടുന്നതിനു
പിന്നിലെ
ഈ
ജ്യോതിഷ
കാരണം?

ലോക പരിസ്ഥിതി ആരോഗ്യ ദിനം - സെപ്റ്റംബര് 26
എല്ലാ വര്ഷവും സെപ്റ്റംബര് 26 ന് ലോക പരിസ്ഥിതി ആരോഗ്യ ദിനം ആഘോഷിക്കുന്നു. 2011ല്, ഇന്റര്നാഷണല് ഫെഡറേഷന് ഓഫ് എന്വയോണ്മെന്റ് ഹെല്ത്ത് ആണ് എല്ലാ വര്ഷവും സെപ്റ്റംബര് 26ന് ലോക പരിസ്ഥിതി ആരോഗ്യ ദിനം ആഘോഷിക്കാന് പ്രഖ്യാപിച്ചത്.

ലോക ടൂറിസം ദിനം - സെപ്റ്റംബര് 27
എല്ലാ വര്ഷവും സെപ്റ്റംബര് 27ന് ലോക ടൂറിസം ദിനം ആചരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തെ സമന്വയിപ്പിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും ടൂറിസം മേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ടൂറിസം ദിനം ആചരിക്കുന്നത്.
Most
read:ഇത്തരം
ആളുകളെ
ശത്രുക്കളാക്കരുത്,
ജീവനും
സ്വത്തിനും
നഷ്ടം;
ചാണക്യനീതി

റാബിസ് ദിനം - സെപ്റ്റംബര് 28
എല്ലാ വര്ഷവും സെപ്തംബര് 28 ന്, പേവിഷ നിയന്ത്രണത്തിനുള്ള ഗ്ലോബല് അലയന്സ് ലോക റാബിസ് ദിനം ആചരിക്കുന്നു. ഈ വര്ഷത്തെ ലോക പേവിഷബാധ ദിനത്തിന്റെ തീം പേവിഷബാധയെക്കുറിച്ചുള്ള വസ്തുതകളില് ശ്രദ്ധ കേന്ദ്രീകരിക്കുകയും മിഥ്യകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്.

ലോക ഹൃദയദിനം - സെപ്റ്റംബര് 29
എല്ലാ വര്ഷവും സെപ്റ്റംബര് 29 ന് ലോക ഹൃദയദിനമായി ആചരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ബോധവല്ക്കരണം നടത്താനാണ് ഈ ദിനം ആചരിക്കുന്നത്.
Most
read:ആര്ക്കും
സമ്പന്നനാകാം,
വിജയം
നേടാം;
രാവിലെ
എഴുന്നേറ്റയുടന്
ഈ
മന്ത്രം
ചൊല്ലൂ