Just In
- 3 min ago
കുംഭം രാശിയിലെ ശനി ചന്ദ്രസംയോഗം: വിഷയോഗത്തില് വീണുപോവും മൂന്ന് രാശിക്കാര്‍
- 1 hr ago
ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ ആര്‍ക്കും നേടാം കരുത്തുറ്റ മസിലും ആരുംകൊതിക്കുന്ന ആകാരഭംഗിയും
- 2 hrs ago
ഓരോ പെണ്‍കുഞ്ഞും ലോകത്തിന്റെ അഭിമാനം; ഇന്ന് ദേശീയ ബാലികാ ദിനം
- 2 hrs ago
ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയും
Don't Miss
- Sports
IND vs NZ: രാഹുലും സഞ്ജുവും ഇഷാനുമുണ്ട്, പക്ഷെ... ധോണിയെക്കുറിച്ച് ദ്രാവിഡ് പറയുന്നു
- Movies
ക്ലാസ്സ്മേറ്റ്സിലെ വേഷം വന്നത് അങ്ങനെ! 17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ യഥാർത്ഥ പേര് അറിയില്ല: രാധിക
- News
'മദ്യപാനികള്‍ക്ക് കോളടിച്ചു'; 17 പുതുപുത്തന്‍ ബ്രാന്‍ഡുകള്‍ എത്തുന്നു, പ്രീമിയം മുതല്‍ വില കുറഞ്ഞതും
- Technology
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
- Finance
ക്ഷമ നൽകിയ സമ്മാനം അരക്കോടി; മാസം 2,100 രൂപ നിക്ഷേപിച്ചാൽ അരക്കോടി രൂപ നേടാം; വഴിയിങ്ങനെ
- Automobiles
ക്ഷമ വേണം,സമയമെടുക്കും; ഇലക്ട്രിക് വിപണിയിൽ കണ്ണ് നട്ട് സിട്രൺ
- Travel
കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം
2022 നവംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍
ഗ്രിഗോറിയന്‍ കലണ്ടറിലെ പതിനൊന്നാമത്തെ മാസമാണ് നവംബര്‍. നവംബര്‍ മാസത്തില്‍ ദേശീയമായും അന്തര്‍ദേശീയമായും ആചരിക്കുന്ന നിരവധി സുപ്രധാന ദിനങ്ങളുണ്ട്. ഈ ദിവസങ്ങളില്‍ ചിലത് പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെ അനുസ്മരിക്കുന്നു, മറ്റുള്ളവ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നു. 2022 നവംബറിലെ പ്രധാനപ്പെട്ട ദിവസങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് ഇതാ. മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടും. 2022 നവംബര്‍ മാസത്തിലെ ദേശീയ അന്തര്‍ദേശീയ ദിനങ്ങളെക്കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.
Most
read:
വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

ലോക വെജിറ്റേറിയന്‍ ദിനം - നവംബര്‍ 1
ഈ ദിനം യു.കെ വീഗന്‍ സൊസൈറ്റിയുടെ 50ാം വാര്‍ഷികത്തെ അനുസ്മരിക്കുന്നു. മാംസത്തെയും പാലുല്‍പ്പന്നങ്ങളെയും വളരെയധികം ആശ്രയിക്കുന്ന ലോകത്ത് സസ്യാഹാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനാണ് ലോക വെജിറ്റേറിയന്‍ ദിനം ആചരിക്കുന്നത്. 2021 നവംബര്‍ 1 നാണ് ലോക വീഗന്‍ ദിനം ആദ്യമായി ആചരിച്ചത്.

കേരളപ്പിറവി - നവംബര്‍ 1
നവംബര്‍ 1ന് മലയാളികള്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിച്ചേര്‍ന്ന കേരളം ഒന്നായത് മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ്. 1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്‍
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്‍

ദേശീയ കാന്‍സര്‍ അവബോധ ദിനം - നവംബര്‍ 7
കാന്‍സര്‍ എന്ന് മാരക രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 7 ന് ഇന്ത്യ ദേശീയ കാന്‍സര്‍ അവബോധ ദിനം ആഘോഷിക്കുന്നു. 2014 സെപ്റ്റംബറില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ഈ ദിനം പ്രഖ്യാപിച്ചത്. റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തോടെ കാന്‍സര്‍ ചികിത്സയ്ക്ക് സംഭാവന നല്കിയ നോബല്‍ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ജന്മദിനമാണ് ഇത്.

ശിശുദിനം - നവംബര്‍ 14
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്രീയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം ആഘോഷിക്കുന്നത്.

ലോക പ്രമേഹ ദിനം - നവംബര്‍ 14
മനുഷ്യജീവിതത്തില്‍ പ്രമേഹ രോഗത്തിന്റെ സ്വാധീനം, തടയുന്നതിനുള്ള നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ആഗോള ബോധവല്‍ക്കരണ കാമ്പയിന് ആണിത്. പ്രമേഹത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി നവംബര്‍ 14 ലോക ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.
Most
read;വിശ്വാസങ്ങള്‍
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്‍

ദേശീയ അപസ്മാര ദിനം - നവംബര്‍ 17
അപസ്മാരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഇന്ത്യയൊട്ടാകെ നവംബര്‍ 17ന് ദേശീയ അപസ്മാര ദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര പുരുഷ ദിനം- നവംബര്‍ 19
പുരുഷന്മാരുടെ നേട്ടങ്ങളും സമൂഹത്തിന് അവര്‍ നല്കുന്ന സംഭാവനകളും തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 19ന് അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള പുരുഷന്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് ഈ ദിവസത്തിന്റെ ആശയം.
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്‍
എക്കാലവും
ആരോഗ്യവും
സമ്പത്തും

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം
ലോകത്ത് സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 25ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയാണ് ഈ ദിനം ആചരിക്കുന്നതിന്റെ ആവശ്യകത മുന്നോട്ടുവച്ചത്.

ഭരണഘടനാ ദിനം - നവംബര്‍ 26
നവംബറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് ഇത്. നവംബര്‍ 26 ന് ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നു. 1949 നവംബര്‍ 26ന് അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്നു.