Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
2022 ഡിസംബര് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും
ഗ്രിഗോറിയന്, ജൂലിയന് കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ഡിസംബര്. പത്ത് എന്നര്ത്ഥമുള്ള ലാറ്റിന് പദമായ ഡെസെം എന്നതില് നിന്നാണ് ഡിസംബര് എന്ന പേര് ലഭിച്ചത്. ഈ മാസത്തില്, നിരവധി സുപ്രധാന ദിവസങ്ങള് ആചരിക്കപ്പെടുന്നു.
Most
read:
വിനാശഫലം,
ജീവിതം
നശിക്കും;
ഈ
ആളുകളില്
നിന്ന്
ഒരിക്കലും
ഉപദേശം
സ്വീകരിക്കരുത്
ചിലത് ദേശീയ പ്രാധാന്യമുള്ളതും മറ്റുള്ളവ ആഗോള പ്രാധാന്യമുള്ളതുമാണ്. ലോക എയ്ഡ്സ് ദിനം, നാവികസേന ദിനം, ക്രിസ്മസ്, അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം മുതലായവ ഡിസംബറില് വരുന്ന ചില പ്രത്യേക ദിവസങ്ങളാണ്. ഈ ലേഖനത്തില്, 2022 ഡിസംബറിലെ പ്രധാനപ്പെട്ട ദിവസങ്ങള് ഏതൊക്കെയെന്ന് വായിച്ചറിയാം.

1 ഡിസംബര് - ലോക എയ്ഡ്സ് ദിനം
എച്ച്.ഐ.വി അണുബാധ മൂലമുണ്ടാകുന്ന എയ്ഡ്സിനെക്കുറിച്ച് അവബോധം വളര്ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്ഷവും ഡിസംബര് 1ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. ലോകാരോഗ്യ സംഘടന നടത്തുന്ന പതിനൊന്ന് ആരോഗ്യ സംബന്ധിയായ കാമ്പെയ്നുകളില് ഒന്നാണ് ലോക എയ്ഡ്സ് ദിനം.

2 ഡിസംബര് - അടിമത്ത നിരോധന ദിനം
മനുഷ്യക്കടത്തിനും മനുഷ്യനെ ചൂഷണം ചെയ്യുന്നതിനും എതിരെ അവബോധം വളര്ത്തുന്നതിനായി എല്ലാ വര്ഷവും ഡിസംബര് 2ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള് അടിമത്തം നിര്ത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. 1986-ല് യുഎന് ജനറല് അസംബ്ലിയാണ് ഇത് ആദ്യമായി ആചരിച്ചത്.
Most
read:ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്

4 ഡിസംബര് - നേവി ദിനം
എല്ലാ വര്ഷവും ഡിസംബര് 4ന് ഇന്ത്യയില് നേവി ദിനം ആചരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയില് നാവികസേന വഹിക്കുന്ന പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് ഈ ദിവസം ഓര്മ്മപ്പെടുത്തുന്നു. 1971ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തില് വീരമൃത്യു വരിച്ച നാവികസേനാംഗങ്ങളുടെ സ്മരണയ്ക്കായി കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

5 ഡിസംബര് - ലോക മണ്ണ് ദിനം
മണ്ണിന്റെ പ്രാധാന്യവും അതിന്റെ ഗുണമേന്മ നശിക്കുന്നത് തടയാന് എന്തുചെയ്യാനാകുമെന്നതിലേക്ക് ആളുകളുടെ ശ്രദ്ധ കൊണ്ടുവരുന്നതിനുമായി എല്ലാ വര്ഷവും ഡിസംബര് 5ന് ലോക മണ്ണ് ദിനമായി ആചരിക്കുന്നു.

7 ഡിസംബര് - സായുധ സേന പതാക ദിനം
ഇന്ത്യന് സായുധ സേനയുടെ പതാക ദിനം 1949 മുതല് വര്ഷം തോറും ഡിസംബര് 7 ന് ആചരിക്കുന്നു. ഇത് ഇന്ത്യന് സായുധ സേനയുടെ ക്ഷേമത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഫണ്ട് ശേഖരണത്തിനായും സമര്പ്പിക്കുന്നു.

9 ഡിസംബര് - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
അഴിമതിക്കെതിരെ പൊതുജനങ്ങളെ ബോധവല്ക്കരിക്കുന്നതിനായി, എല്ലാ വര്ഷവും ഡിസംബര് 9 ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നു. 2003 ഒക്ടോബര് 31 ന് അഴിമതിക്കെതിരായ ഐക്യരാഷ്ട്ര കണ്വെന്ഷന് പാസാക്കി. അതിനുശേഷം എല്ലാ വര്ഷവും ലോകം അന്താരാഷ്ട്ര വിരുദ്ധ ദിനം ആചരിക്കുന്നു.

10 ഡിസംബര് - മനുഷ്യാവകാശ ദിനം
മനുഷ്യാവകാശങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും അവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായി എല്ലാ വര്ഷവും ഡിസംബര് 10 ന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. സര്ക്കാര്, സര്ക്കാരിതര സംഘടനകള് ഈ ദിനാഘോഷത്തില് വിവിധ പരിപാടികള് സംഘടിപ്പിക്കുന്നു.

11 ഡിസംബര് - അന്താരാഷ്ട്ര പര്വത ദിനം
സുസ്ഥിരമായ രീതിയില് പര്വതങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര പൊതുസഭ ഡിസംബര് 11 പര്വത ദിനമായി ആചരിക്കുന്നു. പര്വത പരിസരങ്ങളില് വസിക്കുന്ന ആളുകളെ കുറിച്ചും അവരുടെ പൈതൃകം സംരക്ഷിക്കാന് പര്വതങ്ങള് എങ്ങനെ വികസിപ്പിക്കണം എന്നതിനെക്കുറിച്ചും അവബോധം വളര്ത്താനും ഈ ദിനം ലക്ഷ്യമിടുന്നു.
Most
read:ലക്ഷ്മീദേവി
കുടികൊള്ളും,
ഈ
വസ്തുക്കള്
വീട്ടില്
വയ്ക്കൂ;
സമ്പത്തും
ഐശ്വര്യവും
ഫലം

14 ഡിസംബര് - ദേശീയ ഊര്ജ സംരക്ഷണ ദിനം
ഊര്ജ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര് 14 ദേശീയ ഊര്ജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ബ്യൂറോ ഓഫ് എനര്ജി എഫിഷ്യന്സിയാണ് ഇതിന് മുന്കൈ എടുക്കുന്നത്. ഈ ദിനാചരണത്തിന്റെ ഭാഗമായി ഊര്ജ്ജ സംരക്ഷണത്തിനുള്ള അവാര്ഡുകളും നല്കപ്പെടുന്നു.

18 ഡിസംബര് - ന്യൂനപക്ഷ അവകാശ ദിനം
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനുമായി, ഇന്ത്യയില് എല്ലാ വര്ഷവും ഡിസംബര് 18 ന് ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നു.
Most
read:ഈ
സ്വപ്നങ്ങള്
കണ്ടാല്
ആരോടും
പറയരുത്;
സാമ്പത്തിക
നഷ്ടം
ഫലം

22 ഡിസംബര് - ദേശീയ ഗണിത ദിനം
ഇന്ത്യയിലെ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരില് ഒരാളായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്. 2012 മുതല് എല്ലാ വര്ഷവും ഡിസംബര് 22ന് ഈ ദിവസം ആചരിച്ചുവരുന്നു.

23 ഡിസംബര് - കിസാന് ദിവസ്
ദേശീയ കര്ഷക ദിനം അല്ലെങ്കില് കിസാന് ദിവസ് എല്ലാ വര്ഷവും ഡിസംബര് 23 ന് ആഘോഷിക്കുന്നു, ഇത് കര്ഷക നേതാവും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായ ചൗധരി ചരണ് സിങ്ങിന്റെ ജന്മദിനമാണ്.
Most
read:ഉറക്കത്തില്
പരമശിവനെ
സ്വപ്നം
കണ്ടാല്
അതിനര്ത്ഥം
ഇതാണ്

25 ഡിസംബര് - ക്രിസ്മസ്
യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ക്രിസ്ത്യാനികളുടെ ഒരു പ്രധാന ഉത്സവമാണ് ക്രിസ്മസ്. എല്ലാ വര്ഷവും ഡിസംബര് 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള് ക്രിസ്മസ് ആഘോഷിക്കുന്നു.

31 ഡിസംബര് - പുതുവത്സര രാവ്
എല്ലാ വര്ഷവും ഡിസംബര് 31 സായാഹ്നം പുതുവത്സര രാവ് ആയി ആഘോഷിക്കുന്നു. ഇത് ഒരു വര്ഷത്തിന്റെ അവസാന ദിനമാണ്. പാര്ട്ടികളും ഭക്ഷണവും പടക്കങ്ങളുമായി ആളുകള് പുതുവത്സരാഘോഷം ആരംഭിക്കുന്നു.