For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരൻറെ ജന്മ നക്ഷത്രത്തിൽ വിവാഹം നടത്തരുത്, അറിയണം

|

വിവാഹത്തിന്‍റെ കാര്യത്തിൽ മുഹൂർത്തത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും. വിവാഹ മുഹൂർത്തം നോക്കിയാണ് മുന്നോട്ടുള്ള ജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാവുന്നത് എന്നാണ് പറയുന്നത്. എന്നാൽ വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ വിവാഹ ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോവുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

<strong>Most read: ഭദ്രകാളിപ്പത്ത്; എത്ര വലിയ ദുരിതത്തിനും അറുതി</strong>Most read: ഭദ്രകാളിപ്പത്ത്; എത്ര വലിയ ദുരിതത്തിനും അറുതി

വിവാഹത്തിന് മുഹൂർത്തം കുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഏതൊക്കെ മുഹൂർത്തങ്ങള്‍ എടുക്കണം ഏതൊക്കെ മുഹൂർത്തങ്ങൾ എടുക്കരുത് എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാവണം വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കേണ്ടത്. കൂടുതൽ വായിക്കാൻ....

 ഉത്തമ മുഹൂർത്തങ്ങൾ

ഉത്തമ മുഹൂർത്തങ്ങൾ

വിവാഹത്തിന് മുഹൂർത്തം കുറിക്കുമ്പോൾ കറുത്ത കറുത്ത പക്ഷത്തിലെ അഷ്ടമി നല്ലതാണ്. രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉത്രട്ടാതി, രേവതി എന്നീ നാളുകൾ വിവാഹത്തിന് അനുയോജ്യമായതാണ്. വിവാഹത്തിന് എടുക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

വിവാഹത്തിന് ഒരു കാരണവശാലും മേടം പാശി എടുക്കാൻ പാടുള്ളതല്ല. മാത്രമല്ല മുഹൂർത്ത രാശിയിൽ ചന്ദ്രൻ പാടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. മുഹൂർത്ത രാശിയുടെ ഏഴിൽ ഒരു ഗ്രഹവും പാടില്ല രാഹുവും ഒഴിവാക്കേണ്ടതാണ്. കൂടാതെ കർക്കിടകം, കന്നി, കുംഭം രാശിയിൽ വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കാന്‍ പാടില്ല.

വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ

വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ

മീനമാസം പതിനാറ് മുതൽ ബാക്കിയുള്ള ദിവസങ്ങളിലും വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ പാടില്ല. കൂടാതെ ധനുമാസത്തിലും വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ പാടില്ല. മുഹൂർത്ത ദിവസം അന്നത്തെ നക്ഷത്രത്തിൽ ഒരു ഗ്രഹവും നിൽക്കാന്‍ പാടില്ല.

വരന്‍ ജനിച്ച നക്ഷത്രം

വരന്‍ ജനിച്ച നക്ഷത്രം

വരന്‍ ജനിച്ച നക്ഷത്രം പാടില്ല, വധുവിന്റെ നക്ഷത്രത്തില്‍ വിവാഹം നടത്തുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ വരൻ ജനിച്ച നക്ഷത്രത്തില്‍ വിവാഹം നടത്താന്‍ പാടുള്ളതല്ല. കൂടാതെ അർദ്ധാത്രി പലരും വിവാഹത്തിന് സമയം കണ്ടെത്താറുണ്ട്. ഇതും പാടില്ല. ജന്മരാശിയുടെ ഏഴിൽ ഏതെങ്കിലും ഗ്രഹം നിൽക്കുന്നുവെങ്കിൽ ആ മുഹൂർത്തവും പാടില്ല.

വരൻ ജനിച്ച നക്ഷത്രത്തിൽ വിവാഹം വേണ്ട, ശരിയല്ല

മൂഹൂര്‍ത്തരാശിയുടെ ഏഴിൽ ഒരു ഗ്രഹവും പാടില്ല എന്നതും മുഹൂർത്ത രാശിയുടെ അഷ്ടമത്തിൽ ചൊവ്വയും പാടില്ല.രാഹുകാലത്തും വിവാഹത്തിന മുഹൂർത്തം കുറിക്കാന്‍ പാടില്ല. മുഹൂർത്ത രാശിയിൽ ചന്ദ്രനും പാടില്ല എന്നതാണ് വിവാഹമുഹൂര്‍ത്തം കുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

English summary

how to set Marriage Dates and Muhurtham

Here in this article we explain how to set Marriage Dates and Muhurtham. Read on.
X
Desktop Bottom Promotion