Just In
Don't Miss
- Movies
ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ ചിത്രം; ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്
- Sports
IPL 2021: എതിരാളികളേക്കാള്‍ ഒരടി മുന്നില്‍ അവനുണ്ടാവും, ഡല്‍ഹിയില്‍ ഭയപ്പെടേണ്ടത് ആ താരത്തെയെന്ന് ഓജ
- Automobiles
ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി
- Finance
13 ആഗോള ഉപഭോക്തൃ ബാങ്കിംഗ് വിപണികളിൽ നിന്ന് പുറത്തേക്ക്: പ്രഖ്യാപനവുമായി സിറ്റിഗ്രൂപ്പ്
- News
കൊവിഡ്;രാജ്യത്തെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചു
- Travel
അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും
ഇന്ത്യയിലെ വാസ്തുവിദ്യക്ക് തുല്യമാണ് ചൈനീസ് രീതിയായ ഫെങ് ഷുയി. ഒരു വ്യക്തിക്ക് ഭാഗ്യം വരുത്താനായി ഇത്തരം വിദ്യകള്‍ പ്രയോഗിക്കുന്നു. വാസ്തുവും ഫെങ്ഷുയിയും ഒരേ തത്വം പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പരിതസ്ഥിതിയിലെ ഊര്‍ജ്ജം മെച്ചപ്പെടുത്തി അവിടെ വസിക്കുന്ന വ്യക്തിക്ക് പോസ്റ്റീവ് എനര്‍ജി നല്കി ജീവിതത്തില്‍ വിജയങ്ങള്‍ക്ക് അവസരം നല്കുന്നു.
Most read: വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗം
ചൈനീസ് ഫെങ്ഷൂയി വിദ്യപ്രകാരം ഒരു വീട്ടില്‍ ഭാഗ്യം നിറക്കാനായി നിരവധി വസ്തുക്കള്‍ പ്രതിപാദിക്കുന്നു. അത്തരത്തില്‍ ഒന്നാണ് മണി ഫ്രോഗ്. മൂന്ന് കാലുകളുള്ള തവള അല്ലെങ്കില്‍ മണി ടോഡ് എന്നും അറിയപ്പെടുന്നതാണ് ഫെങ് ഷൂയി മണി ഫ്രോഗ്. സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്ന മൂന്ന് കാലുകളുള്ള ഒരു ജീവിയാണ് ഇത്. ഫെങ്ഷൂയി പറയുന്നതനുസരിച്ച്, ഈ ഭാഗ്യ തവളയ്ക്ക് ദുരാത്മാക്കളെ അകറ്റാനുള്ള അസാധാരണമായ ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ ഒരു മണി ഫ്രോഗ് സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം ആകര്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ വസ്തു വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

എന്താണ് മണി ഫ്രോഗ്
ഒരു മണി ഫ്രോഗ് നിങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയും. എന്നാല്‍ ഈ ആത്മീയ ചിഹ്നത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നിങ്ങള്‍ ചില പൊതുവായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചൈനീസ് നാടോടിക്കഥകളില്‍ നിന്നാണ് മണി ഫ്രോഗിന്റെ പ്രശസ്തി വര്‍ധിച്ചത്.

എങ്ങനെ ഭാഗ്യം നല്കുന്നു
നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇത് സൂക്ഷിച്ചാല്‍ അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്‍ണനാണയം കടിച്ചുപിടിച്ച മൂന്ന്് കാലുകളുള്ള തവളയായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്. അല്ലെങ്കില്‍ പണത്തിനു നടുവില്‍ ഇരിക്കുന്ന ഒരു തവള. കൂടാതെ, തവളകളെ വെള്ളത്തിന് ചുറ്റും കാണപ്പെടുന്നു. ഫെങ് ഷൂയിയില്‍ വെള്ളം സമ്പത്തിന്റെ പ്രതീകമാണ്. ഐതിഹ്യങ്ങളും കൂട്ടായ്മകളും ഒരുമിച്ച് തവളയെ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ഒരു പ്രതീകമാക്കി മാറ്റി.
Most read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

മണി ഫ്രോഗ് സ്ഥാപിക്കാന്‍
മണി ഫ്രോഗ് സ്ഥാപിക്കാനുള്ള ശരിയായ സ്ഥലം വീടിന്റെ പ്രവേശന കവാടത്തിനടുത്താണ്. ഒരു ഓഫീസാണെങ്കില്‍, അത് സമ്പത്തിന്റെ മൂലയില്‍, അതായത് തെക്കുകിഴക്ക് ഭാഗത്ത് സൂക്ഷിക്കുക. മണി ഫ്രോഗ് എല്ലായ്പ്പോഴും അകത്തേക്കാണ് അഭിമുഖീകരിക്കുന്നതെന്ന് ഉറപ്പാക്കുക. ഇത് ഒരിക്കലും തറയിലോ വിന്‍ഡോയുടെ കീഴിലോ സൂക്ഷിക്കരുത്.

വീട്ടിലും ഓഫീസിലും
ഒരു മണി ഫ്രോഗിനെ നിങ്ങളുടെ വീടിന്റെ ഊര്‍ജ്ജമേറിയ കേന്ദ്രത്തില്‍ വേണം സ്ഥാപിക്കാന്‍. ക്ലാസിക്കല്‍ ഫെങ് ഷൂയിയില്‍, ഇത് നിങ്ങളുടെ വാസസ്ഥലത്തിന്റെ തെക്കുകിഴക്കേ മൂലയാണ്. വീട്ടില്‍ ഒരു മണി ഫ്രോഗ് സ്ഥാപിക്കുന്നതിനുപുറമെ, നിങ്ങള്‍ക്ക് ഓഫീസ് ഡെസ്കിലോ സാമ്പത്തിക ഇടപാട് നടത്തുന്ന പേപ്പറുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തിനടുത്തോ അല്ലെങ്കില്‍ മുന്‍വാതിലില്‍ നിന്ന് ഒരു ഡയഗോണലായോ ഇത് സ്ഥാപിക്കാം. ഈ സാഹചര്യത്തില്‍, വീടിനകത്തേക്ക് വാതിലിലൂടെ നോക്കുന്ന തവളയെ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങള്‍ക്ക് സമ്പത്ത് നല്കുന്ന വഴിയാണ്.
Most read: സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

എത്ര എണ്ണം വേണം
വീട്ടില്‍ നിങ്ങള്‍ക്ക് സൂക്ഷിക്കാവുന്ന മണി ഫ്രോഗുകള്ക്കും കണക്കുണ്ട്. പ്രത്യേകിച്ചും മൂന്ന്, ആറ്, അല്ലെങ്കില്‍ ഒമ്പത് ഗ്രൂപ്പുകള്‍ ഉള്ള മണി ഫ്രോഗ് കൂടുതല്‍ സമ്പത്ത് കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഒന്‍പതില്‍ കവിയരുത്. അവ ക്രമീകരിച്ച് വ്യത്യസ്ത ദിശകളെ അഭിമുഖീകരിച്ച് സ്ഥാപിക്കുക.

ഒഴിവാക്കാനുള്ള സ്ഥലങ്ങള്‍
എല്ലായ്പ്പോഴും ഒരു ഫെങ് ഷൂയി മണി ഫ്രോഗിനെ നല്ല രീതിയില്‍ സ്ഥാപിക്കുക. ഇതിനു ചുറ്റുമുള്ള സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. ഒരിക്കലും മണി ഫ്രോഗിനെ തറയില്‍ വയ്ക്കരുത്. പകരം, കാബിനറ്റ് പോലുള്ള ഉയര്‍ന്ന ഉപരിതലം തിരഞ്ഞെടുക്കുക. മണി ഫ്രോഗിനെ വളരെയധികം ഉയരത്തില്‍ വയ്ക്കരുത്. കാരണം ഇത് പണം നിറയ്ക്കുന്നതിനു പകരം പണം പുറത്താക്കാന്‍ ഇടയാക്കും.
Most read: ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

ഇവിടെ വേണ്ട
മണി ഫ്രോഗ് ഒരിക്കലും ഒരു മുറിയുടെ നടുവിലോ ജാലകത്തിനടിയിലോ ഇടനാഴിയിലോ ഉയര്‍ന്ന ഇടങ്ങളിലോ ആയിരിക്കരുത്. കൂടാതെ, ഒരു കിടപ്പുമുറിയിലോ അടുക്കളയിലോ ബാത്ത്റൂമിലോ ഒരു മണി ഫ്രോഗിനെ സ്ഥാപിക്കരുത്. കാരണം ഈ ഇടങ്ങളില്‍ സ്ഥാപിച്ചാല്‍ അത് ഭാഗ്യം നശിപ്പിക്കും.