For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൃഷ്ടിദോഷമകറ്റാന്‍ ഉപ്പും കടുകും മുളകും ഉഴിഞ്ഞിടുന്നതിന് പിന്നില്‍

|

ദൃഷ്ടി ദോഷം എന്നത് പലരും കേട്ടിട്ടുണ്ട്, എന്നാല്‍ ദൃഷ്ടിദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാന്‍ ആദ്യം വരുന്നതാണ് പലപ്പോഴും ഉപ്പും മുളകും ഉഴിഞ്ഞിടുക എന്നത്. പണ്ടുള്ള അമ്മമാരില്‍ പലരും ഈ മാര്‍ഗ്ഗം പരീക്ഷിച്ചിട്ടുമുണ്ടായിരിക്കാം. എന്നാല്‍ എന്താണ് ദൃഷ്ടി ദോഷം, എന്തൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍ എന്നാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത്. നമുക്ക് ചുറ്റും നമ്മുടെ കാര്യങ്ങളില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കുന്നതാണ് ഇതിന്റെ അടിസ്ഥാനം. നമുക്ക് ചുറ്റും ഉണ്ടാവുന്ന പ്രതികൂല ഊര്‍ജ്ജത്തിന്റെ രൂപത്തെയാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത്.

How To Get Rid Of An Evil Eye

ഈ ഊര്‍ജ്ജം പലപ്പോഴും ഒരു വ്യക്തിയുടെ പെരുമാറ്റം, ചിന്ത, ആശയങ്ങള്‍, പ്രവൃത്തികള്‍ എന്നിവയേയും ബാധിക്കുന്നു. ഇതിന്റെ ഫലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഇവര്‍ നേരിടേണ്ടി വരുന്നു എന്നതാണ്. എന്നാല്‍ ദൃഷ്ടി ദോഷത്തെ അകറ്റാന്‍ ഉപ്പ് ഉപയോഗിക്കാം എന്നാണ് പറയുന്നത്. ഒരാള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് വേണ്ടി ഉപ്പ് പല വിധത്തതില്‍ സഹായിക്കുന്നു. ദൃഷ്ടിദോഷം ബാധിച്ച ഒരു വ്യക്തിക്ക് എപ്പോഴും തലവേദന, ഉത്കണ്ഠകള്‍, വിട്ടുമാറാത്ത രോഗം ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുന്നതിനും നമുക്ക് ഉപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

എന്തുകൊണ്ട് ഉപ്പ്?

എന്തുകൊണ്ട് ഉപ്പ്?

എന്തുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപ്പ് ഉപയോഗിക്കുന്നു എ്‌ന് നോക്കാം. ജ്യോതിഷപ്രകാരം ഉപ്പിന് വളരെയധികം പ്രാധാന്യം ഉണ്ട്, കാരണം ഉപ്പ് എന്നത് ചന്ദ്രനോടും ശുക്രനോടും ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഉപ്പ് സൂക്ഷിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. നമ്മളില്‍ പലരും ഉപ്പ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. കാരണം ഇത്തരത്തില്‍ ഉപ്പ് സൂക്ഷിക്കുമ്പോള്‍ അത് പലപ്പോഴും ചന്ദ്രന്റെയും ശനിയുടെയും അപകടകരമായ സംയോജനത്തിന് കാരണമാകുന്നു. ഇത് നിങ്ങളില്‍ രോഗങ്ങളും ദുരിതങ്ങളും വര്‍ദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് പാത്രത്തിലും ഉപ്പ് സൂക്ഷിക്കാന്‍ പാടില്ല. ഏറ്റവും മികച്ചത് സെറാമിക് അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളാണ് എന്നതാണ്.

ദൃഷ്ടി ദോഷത്തിന്

ദൃഷ്ടി ദോഷത്തിന്

ദൃഷ്ടിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെയാണ് ഉപ്പ് ഉപയോഗിക്കേണ്ടത് എന്ന്‌നോക്കാം. ദൃഷ്ടി ദോഷം ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വ്യക്തിയെ മുന്നില്‍ ഇരുത്തി ഒരു കൈയ്യില്‍ അല്‍പം കടുകും ഉപ്പും ഒരു മുളകും എടുത്ത് ആ വ്യക്തിയെ പൂര്‍ണമായും മൂന്ന് തവണ ഉഴിഞ്ഞ് അത് അടുപ്പില്‍ ഇടുകയോ കത്തിക്കുകയോ ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

ഇത് കൂടാതെ ഉപ്പ് ഉപയോഗിച്ച് മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കാവുന്നതാണ്. കണ്ണ് ദോഷം ഉള്ള വ്യക്തി ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടേയും നമ്മുടെ ദോഷഫലത്തെ ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇതല്ലാതെ ഉപ്പ് ഒരു കൈയ്യില്‍ വെച്ച് ആ കൈ ചുരുട്ടി ഈ ഉപ്പ് കൊണ്ട് ദൃഷ്ടിദോഷമുള്ള വ്യക്തിക്ക് വേണ്ടി ദൈഹമാസകലം ഉഴിഞ്ഞ് ആ ഉപ്പ് ഒഴുകുന്ന വെള്ളത്തില്‍ കളഞ്ഞാല്‍ ദൃഷ്ടി ദോഷം ഇല്ലാതാവും എന്നാണ് പറയുന്നത്. ഇത് കുട്ടികളിലെ ദൃഷ്ടിദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ദൃഷ്ടിദോഷമുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ടത്

ദൃഷ്ടിദോഷമുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ടത്

ദൃഷ്ടിദോഷമുള്ളപ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണത്തിലും ശ്രദ്ധിക്കേണ്ടതാണ്. ദോഷത്തെ ഉഴിഞ്ഞ് കളയുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കേണ്ട മുളകിന്റെ കാര്യത്തിലും ശ്രദ്ധ വേണം. നിങ്ങളെ ബാധിച്ചിരിക്കുന്ന ദുരിതത്തിന്റേയും ദോഷത്തിന്റേയും അടിസ്ഥാനത്തിലാണ് മുളകിന്റെ എണ്ണം എടുക്കേണ്ടത്. ശരീരഭാരം, കൈകാലുകളുടെ മരവിപ്പ്, ഛര്‍ദ്ദി എന്നിവയാണ് അസ്വസ്ഥത എങ്കില്‍ ഇവര്‍ മൂന്ന് മുളകാണ് ദൃഷ്ടിദോഷത്തെ പ്രതിരോധിക്കാന്‍ എടുക്കേണ്ടത്. നിങ്ങളില്‍ പെട്ടെന്നുള്ള അസ്വസ്ഥത, അല്ലെങ്കില്‍ വിയര്‍പ്പ്, നെഗറ്റീവ് ചിന്തകള്‍ എന്നിവയുണ്ടെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് 5 മുളകെടുക്കണം എന്നതാണ്. എന്നാല്‍ ബോധക്ഷയം, മോശം ചിന്തകള്‍ എന്നിവരാണെങ്കില്‍ ഇവര്‍ 9 മുളക് എടുക്കണം. എപ്പോഴും ഒറ്റ അക്കങ്ങളില്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

ദൃഷ്ടിദോഷത്തെ തിരിച്ചറിയാം

ദൃഷ്ടിദോഷത്തെ തിരിച്ചറിയാം

എങ്ങനെ നിങ്ങളില്‍ ദൃഷ്ടിദോഷമുണ്ടെന്ന് തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ ദൃഷ്ടി ദോഷമകറ്റുന്നതിന് വേണ്ടി ഉപ്പും കടുകും മുളകും തീയിലിട്ട് കത്തിക്കുമ്പോള്‍ ദൃഷ്ടിദോഷമേറ്റ വ്യക്തിക്ക് ചുമയോ അല്ലെങ്കില്‍ ശരീര ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ ഇത് മനസ്സിലാക്കാം. ചുമയുണ്ടെങ്കില്‍ ഇവരില്‍ നിന്ന് ദോഷം അകന്നുപോയി എന്ന് നമുക്ക് ഉറപ്പിക്കാം. എന്നാല്‍ നിങ്ങളില്‍ ചുമയില്ലാത്ത അവസ്ഥയാണെങ്കില്‍ ഇവരില്‍ നിന്ന് ദൃഷ്ടിദോഷം അകന്നുപോയിട്ടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

കുഞ്ഞിനും അമ്മക്കും ആയുരാരോഗ്യസൗഖ്യത്തിന് വാസ്തു ഇപ്രകാരംകുഞ്ഞിനും അമ്മക്കും ആയുരാരോഗ്യസൗഖ്യത്തിന് വാസ്തു ഇപ്രകാരം

most read:കുഞ്ഞിനെ സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം ഇതെല്ലാമാണ്

English summary

How To Get Rid Of An Evil Eye Using Salt And Mustard Seed In Malayalam

Here in this article we are discussing about how to get rid of an evil eye using salt and mustard seed in malayalam. Take a look.
Story first published: Saturday, July 2, 2022, 15:24 [IST]
X
Desktop Bottom Promotion