For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് വീട്ടിലിരുന്ന് ആഘോഷിക്കാം പുതുവര്‍ഷം

|

ലോകം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം നാം ഓരോ ആഘോഷങ്ങള്‍ ആഘോഷിക്കേണ്ടതും. അല്ലെങ്കില്‍ പിന്നീടുള്ള നമ്മുടെ ജീവിതത്തെ അത് വളരെയധികം ബാധിക്കും എന്നുള്ളത് തന്നെയാണ് സത്യം. 2020-ന്റെ അവസാനത്തില്‍ സാമൂഹിക അകലം പാലിക്കുക, ഫേസ്മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുറച്ച് കാലം കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതുവര്‍ഷം അടുത്ത് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ലോകം മുഴുവന്‍ ആഘോഷത്തിന് വേണ്ടി ഒത്തു ചേരുന്ന സമയമാണ്. എന്നാല്‍ COVID-19 വ്യാപനത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് വ്യക്തികള്‍ അവരുടെ ഒത്തുചേരലുകള്‍ കുറക്കണം എന്നുള്ളത് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

How to Celebrate New Year Eve at Home in Malayalam

എന്നാല്‍ പുതുവര്‍ഷം നമുക്ക് വീട്ടിലിരുന്ന് തന്നെ ആഘോഷിക്കാവുന്നതാണ്. 2020 അവസാനിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം നില്‍ക്കേ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ആഘോഷം സംഘടിപ്പിക്കാവുന്നതാണ്. എങ്ങനെ വീട്ടിലിരുന്ന് നിങ്ങള്‍ക്ക് സുരക്ഷിതരായി പുതുവര്‍ഷം ആഘോഷിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇഷ്ടമുള്ള വസ്ത്രം ധരിക്കുക

How to Celebrate New Year Eve at Home in Malayalam

നിങ്ങള്‍ പാര്‍ട്ടിക്ക് പോവുമ്പോഴോ മറ്റോ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ തന്നെ ശ്രമിക്കൂ. നിങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വസ്ത്രം തന്നെ ധരിക്കാവുന്നതാണ്. അല്‍പം ഫോട്ടോ സെഷനും മറ്റും ഉണ്ടെങ്കില്‍ സംഗതി ഒന്നു കൂടി കളറാവും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച്‌നിങ്ങള്‍ക്ക് പുതുവര്‍ഷം ആഘോഷിക്കാവുന്നതാണ്.

കോക്ടെയ്ല്‍ ഉണ്ടാക്കുക

How to Celebrate New Year Eve at Home in Malayalam

നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കോക്ക്‌ടെയ്ല്‍ ഉണ്ടാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇത് ചെയ്യുന്നതിലൂടെ അല്‍പം ആനന്ദവും സന്തോഷവും ലഭിക്കും. അടുത്തുള്ളവരേയും കൂട്ടുകാരേയും വിളിച്ച് സുരക്ഷിതമായ രീതിയില്‍ നിങ്ങള്‍ക്ക് പുതുവര്‍ഷം വീട്ടില്‍ ആഘോഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു വീഡിയോ കോള്‍ ആരംഭിക്കാവുന്നതാണ്. സൂം കോളുകളും Google മീറ്റും ഈ വര്‍ഷത്തെ അവധിക്കാല ആഘോഷങ്ങളുടെ പ്രധാന ഭാഗമായി മാറി, മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം പുതുവര്‍ഷത്തില്‍ വിളിക്കുന്നത് എന്തുകൊണ്ടും സന്തോഷം നല്‍കുന്ന ഒന്നാണ്.

വീട്ടില്‍ തന്നെ പാകം ചെയ്യുക

How to Celebrate New Year Eve at Home in Malayalam

വീട്ടില്‍ തന്നെ എല്ലാം പാകം ചെയ്യുന്നതിന് ശ്രദ്ധിക്കുക. വീട്ടുകാരെല്ലാം കൂടി സന്തോഷത്തോടെ നമുക്ക് ഭക്ഷണം വിവിധ തരത്തില്‍ ഉണ്ടാക്കി പാകം ചെയ്യാവുന്നതാണ്. ചങ്ങാതികളുമായി ചേര്‍ന്ന് പാകം ചെയ്യുന്നതും ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ഒന്ന് തന്നെയാണ്. വെല്ലുവിളികള്‍ക്കിടയിലും, വര്‍ഷത്തിലെ എല്ലാ നല്ല ഭാഗങ്ങളും അംഗീകരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചങ്ങാതിമാരെയും പ്രിയപ്പെട്ടവരെയും വിളിച്ച് ആഘോഷിക്കുന്നത് തന്നെ വളരെയധികം സന്തോഷം നിങ്ങള്‍ക്ക് നല്‍കുന്നു.

സിനിമ കാണുക

How to Celebrate New Year Eve at Home in Malayalam

വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

സിനിമ കാണുന്നത് അത്ര വലിയ മടുപ്പുള്ള ഒന്നല്ല. മാത്രമല്ല സിനിമ കാണാന്‍ ഇഷ്ടമുള്ളവര്‍ തന്നെയായിരിക്കും എല്ലാവരും. ദമ്പതികളെങ്കില്‍ ഒരുമിച്ച് സിനിമ കാണുന്നതും, രാത്രി മുഴുവന്‍ സിനിമ ആസ്വദിക്കുന്നതും വളരെയധികം സുരക്ഷിതമായ ഒരു ന്യൂ ഇയര്‍ പ്ലാന്‍ തന്നെയാണ്. എന്നാല്‍ ഒരിക്കലും അതിരുകടന്ന അവധിക്കാല ആഘോഷങ്ങള്‍ക്ക് വേണ്ടി തുനിയരുത്. ഇത് കൂടുതല്‍ അപകടം നിങ്ങള്‍ക്കും കുടുംബത്തിനും വരുത്തി വെക്കുകയേ ഉള്ളൂ.

English summary

How to Celebrate New Year Eve at Home in Malayalam

Here we are sharing some ideas to celebrate New Year eve at home. Take a look.
X
Desktop Bottom Promotion