For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാമാരിക്കിടയിലെ ക്രിസ്മസ് ആഘോഷം; ഒറ്റക്കും ആഘോഷമാക്കാം ക്രിസ്മസ്

|

പകര്‍ച്ചവ്യാധി കാരണം, പലരും ക്രിസ്മസ് വീട്ടിലിരുന്ന് തന്നെ ആഘോഷിക്കും. എന്നാല്‍ ചിലര്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുമ്പോഴും ചിലരെങ്കിലും ഉണ്ടാവും ഒറ്റക്ക് വീട്ടില്‍ ഇരിക്കുന്നവര്‍. എന്നാല്‍ ഇത് കൂടുതല്‍ മാനസിക ശാരീരിക അസ്വസ്ഥതകളിലേക്ക് നിങ്ങളെ തള്ളിയിടും എന്ന് മാത്രം അറിഞ്ഞിരിക്കൂ. അത് വിഷാദരോഗത്തിന് കാരണമാകുമെങ്കിലും അവധിദിനം മികച്ചതാക്കാന്‍ സഹായിക്കുന്ന നല്ല മാര്‍ഗങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ക്രിസ്മസ് കാലത്ത് നിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുവെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

ക്രിസ്മസിന് മധുരം കഴിക്കാന്‍ കാരമല്‍ ബ്രഡ് പുഡ്ഡിംങ് തയ്യാറാക്കാംക്രിസ്മസിന് മധുരം കഴിക്കാന്‍ കാരമല്‍ ബ്രഡ് പുഡ്ഡിംങ് തയ്യാറാക്കാം

''അവധി ദിവസങ്ങളില്‍ തനിച്ചായിരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്, അതിനെക്കുറിച്ച് സങ്കടപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് പിന്നീട് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നീങ്ങുമ്പോള്‍ അവിടെ വിഷാദരോഗങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഈ അവധിക്കാലത്ത് നിങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷം ഒറ്റക്കാണെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇനി ഒറ്റക്കല്ലാതെ തന്നെ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ഈ തോന്നലില്ലാതെ നല്ല ഹാപ്പിയായി ക്രിസ്മസ് ആഘോഷിക്കാവുന്നതാണ്.

എപ്പോഴും മികച്ചതായിരിക്കുക

എപ്പോഴും മികച്ചതായിരിക്കുക

എപ്പോഴും ഒറ്റക്കാണ് എന്ന തോന്നല്‍ പരമാവധി ഒഴിവാക്കി എപ്പോഴും മികച്ചതായി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. നഷ്ടബോധം തോന്നുന്ന നിമിഷങ്ങളില്‍ ഒരിക്കലും ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കാതെ ഭാവിയില്‍ ഞാന്‍ എന്താണ് എന്ന ചിന്തയിലേക്ക് എത്തുന്നതിന് ശ്രദ്ധിക്കുക. ഈ ക്രിസ്മസ് എങ്ങനെ വ്യത്യസ്തമാക്കാന്‍ സാധിക്കും എന്നുള്ളതിനെക്കുറിച്ച് ചിന്തിക്കുക. ഇതെല്ലാം ഒരാളുടെ മാനസിക ആരോഗ്യനിലയില്‍ മികച്ചതായി മാറുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തന്നെയാണ് എല്ലാവരും ചിന്തിക്കേണ്ടതും.

 ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുക

ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുക

ഒറ്റക്കാണ് എന്ന ചിന്ത മാറ്റി വെച്ച് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഈ അവധിക്കാലത്ത് എനിക്ക് എങ്ങനെ ക്രിയേറ്റീവായി പ്രവര്‍ത്തിക്കാനും ഇടപഴകാനും കഴിയും, അത് ഇപ്പോഴും എനിക്ക് താല്‍പ്പര്യമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ കഴിയുന്നുണ്ടോ തുടങ്ങി ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള് ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ഒറ്റക്കുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

സര്‍ഗ്ഗാത്മകത കൂടെക്കൂട്ടുക

സര്‍ഗ്ഗാത്മകത കൂടെക്കൂട്ടുക

എപ്പോഴും നഷ്ടപ്പെട്ടു പോയി എന്ന് നിങ്ങള്‍ വിചാരിക്കുന്ന സര്‍ഗ്ഗാത്മകതയെ കൂടെക്കൂട്ടുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിന് ശ്രദ്ധിക്കുക. ആഘോഷങ്ങളില്‍ വലിയ കാര്യമായി തന്നെ ആഘോഷിച്ച് മുന്നോട്ട് പോവുക. ഒത്തുചേരല്‍ എന്നതിനേക്കാള്‍ ഇപ്പോഴും ഇതെല്ലാം ആസ്വദിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു ചിന്ത നിങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ ഏത് ആഘോഷവും കളര്‍ഫുള്‍ ആക്കി മാറ്റാവുന്നതാണ്.

പസില്‍ ചെയ്യുക

പസില്‍ ചെയ്യുക

എല്ലാവരും ഒരേ ഹോളിഡേ ക്രാഫ്റ്റ് സപ്ലൈസ്, പസില്‍ അല്ലെങ്കില്‍ ലെഗോ സെറ്റ് വാങ്ങി ഒരേ സമയം ഒരുമിച്ച് ചെയ്യുക. ഇത് കൂടാതെ ഒരു കുടുംബ പാചകക്കുറിപ്പ് ഷെയര്‍ ചെയ്യുക. വാട്‌സ് ആപ്പ് കൂട്ടായ്മകളില്‍ സജീവമാകുക. നിങ്ങള്‍ ശരിക്കും ആസ്വദിക്കുന്ന ഒരു ഭക്ഷണം ഉണ്ടാക്കുക. എല്ലാറ്റിനും ഉപരിയായി, ഒരു കുടുംബ തര്‍ക്കവുമില്ലാതെ നിങ്ങള്‍ ഈ ഭക്ഷണം ആസ്വദിച്ച് കഴിക്കുക.

വളര്‍ത്ത് മൃഗത്തോടൊപ്പം

വളര്‍ത്ത് മൃഗത്തോടൊപ്പം

തന്റെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. യാതൊരു വിധത്തിലും ഇത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് വൈബുകള്‍ ഉണ്ടാക്കില്ല എന്ന് മാത്രമല്ല ജീവിതം പോസിറ്റീവ് വൈബുകളെക്കൊണ്ട് നിറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഈ ക്രിസ്മസ് ആഘോഷത്തില്‍ ഒറ്റക്കല്ല എന്ന തിരിച്ചറിവ് ഉണ്ടാക്കി മുന്നോട്ട് പോവുന്നതിന് മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.

English summary

How to celebrate Christmas alone during Covid-19

Here in this article we are sharing some ideas to celebrate this christmas alone during covid 19. Take a look
X
Desktop Bottom Promotion