For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍

|

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ സി മാക്‌സ്‌വെല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് 'നിങ്ങളുടെ പുരാണത്തിന്റെ ആഴമാണ് നിങ്ങളുടെ ഫലപ്രാപ്തിയുടെ വ്യാപ്തി' എന്ന്. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുകേട്ടൊരു രാജ്യമാണ് ഇന്ത്യ. ഓരോ കോണില്‍നിന്നും മറ്റൊന്നിലേക്ക് ഭാഷയും സംസ്‌കാരവും ആചാരങ്ങളും വിശ്വാസങ്ങളും മാറുന്നു. വിശ്വാസങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നൊരു മതമാണ് ഹിന്ദു മതം. കാലങ്ങളായി ഇന്ത്യയിലെ ഹൈന്ദവ പൂര്‍വ്വികര്‍ തലമുറകളായി കൈമാറിയ ചില വിശ്വാസങ്ങളുണ്ട്. അന്ധവിശ്വാസങ്ങളെന്നു വിളിക്കാവുന്നവയാണെങ്കിലും ഇവയില്‍ സത്യമെന്തെങ്കിലുമുണ്ടോ? നമ്മളെല്ലാവരും ഒരു കൂട്ടം വിചിത്രമായ അന്ധവിശ്വാസങ്ങളുടെ ഇടയിലാണ് ജീവിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും യുക്തിയെ നിരാകരിക്കുന്നവയുമാണ്. എന്നിരുന്നാലും അവയുടെ യുക്തിയെ ചോദ്യം ചെയ്യാന്‍ വിസമ്മതിക്കുകയും അന്ധമായ വിശ്വാസത്തില്‍ തുടരുകയും ചെയ്യുന്നവരുമുണ്ട്.

Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

കറുത്ത പൂച്ചയും മൂങ്ങയും കാക്കയും മൈനയുമൊക്കെ ഇന്ത്യക്കാരുടെ ശകുനം മുടക്കികളായത് എങ്ങനെയാണെന്ന് അറിയാമോ? സാങ്കേതികവിദ്യകള്‍ എത്രയൊക്കെ വളര്‍ന്നാലും ഇന്ത്യക്കാരുടെ ചില വിശ്വാസങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കും, മായാതെ. കാലങ്ങളായി തുടര്‍ന്നു വരുന്ന അത്തരം ചില വിശ്വാസങ്ങളും അവയുടെ വസ്തുതയും വായിക്കാം.

നാരങ്ങയും പച്ചമുളകും

നാരങ്ങയും പച്ചമുളകും

കണ്ണുതട്ടാതിരിക്കാനും ദൃഷ്ടിദോഷം തീര്‍ക്കാനും ഏറെ ഉത്തമമായ ഒന്നാണിത്. വീടുകളുടെ മുന്നില്‍ നാരങ്ങയും പച്ചമുളകും കൂടി കെട്ടിത്തൂക്കിയിടുന്നു. ഓഫീസികളിലും കടകളിലുമെല്ലാം ഇത് ഉപയോഗിക്കുന്നു. കടയുടമകള്‍ക്കിടയിലും ബിസിനസ്സുകാര്‍ക്ക് ഇടയില്‍ ഏറെ വിശ്വാസം ഇതിനുണ്ട്. നിര്‍ഭാഗ്യത്തിന്റെ ദേവതയായ 'അലക്ഷ്മി' ഇവരില്‍ ധനനഷ്ടം വരുത്തുമെന്ന് ഇന്ത്യയില്‍ വിശ്വസിക്കപ്പെടുന്നു. ദേവിയുടെ ഇഷ്ടഭക്ഷണമായ ഇവ കടയ്ക്കു മുന്നിലോ വീട്ടിലോ കെട്ടിത്തൂക്കിയിട്ടാല്‍ വാതില്‍ക്കലില്‍ നിന്നുതന്നെ ഇവ കഴിച്ച് ദേവി തൃപ്തിയോടെ കടയില്‍ പ്രവേശിക്കാതെ മടങ്ങുന്നു. ബിസിനസില്‍ ഉന്നതിക്കായി ഒരു നാരങ്ങയെടുത്ത് സ്ഥാപനത്തിന്റെ നാലു ചുവരുകളിലും മുട്ടിച്ച് നാലാക്കി മുറിച്ച് നാലു ദിശകളിലേയ്ക്കായി പുറത്തെറിയുന്നത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കുമെന്നും വിശ്വസിക്കുന്നു.

കറുത്ത പൂച്ച കുറുകെ ചാടിയാല്‍

കറുത്ത പൂച്ച കുറുകെ ചാടിയാല്‍

പ്രേതകഥകളിലെ സ്ഥിരം കഥാപാത്രങ്ങളാണ് കറുത്ത പൂച്ചകള്‍. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ളൊരു വിശ്വാസമാണ് കറുത്ത പൂച്ചകള്‍ നമ്മുടെ മാര്‍ഗമധ്യേ കുറുകെ ചാടിയാല്‍ അത് ദുശ്ശകുനമാണ് എന്നത്. ഇന്ത്യയില്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇത് ഒരു ജനപ്രിയ വിശ്വാസമാണ്. ഈ അന്ധവിശ്വാസത്തിന്റെ ഉത്ഭവം കറുത്ത പൂച്ചകള്‍ ദുഷ്ടജീവികളാണെന്നും അവ നിര്‍ഭാഗ്യകരമാണെന്നും വിശ്വസിച്ച ഈജിപ്തുകാരില്‍ നിന്നാണ്. ഇന്ത്യയില്‍ കറുത്ത നിറം പൊതുവെ ശനിദേവനോട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു കറുത്ത പൂച്ച നിങ്ങളുടെ പാത മുറിച്ചുകടക്കുകയാണെങ്കില്‍, നിങ്ങള്‍ പോകുന്നതിനുമുമ്പ് മറ്റൊരാളെ കടന്നുപോകാന്‍ അനുവദിക്കണം എന്ന് പറയപ്പെടുന്നു. ഈ രീതിയില്‍, ദൗര്‍ഭാഗ്യം ആ വ്യക്തിക്കൊപ്പം പോകുമെന്നും വിശ്വസിക്കുന്നു.

യാത്രയില്‍ ശകുനം മുടക്കുന്ന കാക്ക

യാത്രയില്‍ ശകുനം മുടക്കുന്ന കാക്ക

ജ്യോതിഷത്തില്‍ ശകുനം പ്രധാനമാണ്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പും യാത്രയ്ക്കു പോകുന്നതിനു മുമ്പും പലരും ശകുനം നോക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും ചുറ്റിപ്പറ്റിയാണ് ഇവയില്‍ പലതും. കാക്കകളെ ചുറ്റിപ്പറ്റി ഒരുപാട് ശകുനങ്ങള്‍ പ്രചാരത്തിലുണ്ട്. യാത്രയ്ക്കു മുമ്പ് കാക്ക കരഞ്ഞ് ആളുടെ ചെവിക്കൊപ്പം പൊക്കത്തില്‍ പറന്നാല്‍ ഭാവിയില്‍ നല്ലതു വരുന്നതായും എന്നാല്‍ പോകുന്ന കാര്യം സാധിക്കില്ലെന്നും വിശ്വസിക്കുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഇടതു വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ യാത്ര ശുഭകരമായിരിക്കില്ലെന്നു വിശ്വസിക്കുന്നു.

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുത്

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുത്

കണ്ണാടി വീണ് ഉടയുന്നത് ഭാഗ്യക്കേടിന്റെ ലക്ഷണമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുതെന്നും ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നും പറയുന്നു. മുന്‍കാലങ്ങളില്‍ കണ്ണാടി വളരെ ചെലവേറിയതായിരുന്നു. ഇവ എളുപ്പം പൊട്ടുന്നതായതിനാല്‍ അശ്രദ്ധ ഒഴിവാക്കാന്‍ പുരാതന റോമാക്കാര്‍ കണ്ണാടി തകര്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എഴു വര്‍ഷം ദൗര്‍ഭാഗ്യം വരുമെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് എഴു വര്‍ഷമെന്നാല്‍ ഒരു ജീവിതം സ്വയം പുതുക്കാന്‍ ഏഴു വര്‍ഷമെടുക്കുമെന്ന് റോമാക്കാര്‍ വിശ്വസിച്ചിരുന്നു. പൊട്ടിയ കണ്ണാടി ഉപയോഗിക്കുക വഴി മുറിവു പറ്റാന്‍ സാധ്യതയുണ്ടെന്നതു ശാസ്ത്രീയപരമായ കാര്യം കൂടിയാണ്.

കണ്ണ് തട്ടാതിരിക്കാന്‍ കുഞ്ഞിന് കണ്‍മഷി

കണ്ണ് തട്ടാതിരിക്കാന്‍ കുഞ്ഞിന് കണ്‍മഷി

ഒരു കുട്ടിയുടെ നെറ്റിയിലോ കവിളിലോ വലിയ വട്ടത്തില്‍ കണ്‍മഷി ഇടുന്നത് ഇന്ത്യയില്‍ വളരെ സാധാരണമാണ്. കൊച്ചുകുട്ടികള്‍ക്ക് കണ്ണു തട്ടാതിരിക്കാനും കുട്ടിയെ പ്രതികൂലമായി ബാധിക്കുന്നതില്‍ നിന്ന് തടയുന്നതിനുമാണ് ഇത് ചെയ്യുന്നത്. കുട്ടിയുടെ നെറ്റിയിലോ കവിളിലോ ഉള്ള ഒരു കറുത്ത പുള്ളി കുട്ടിയെ ദുഷ്ടശക്തികളുടെ കണ്ണില്‍ വൃത്തികെട്ടതായി കാണിക്കുകയും അതിനാല്‍ കുട്ടി സംരക്ഷിതമായി തുടരുമെന്നും പറയപ്പെടുന്നു.

ദക്ഷിണയായി ഒരു രൂപ

ദക്ഷിണയായി ഒരു രൂപ

വിവാഹങ്ങളിലും പ്രത്യേക അവസരങ്ങളിലും ഇന്ത്യക്കാര്‍ പൊതുവേ പണം സമ്മാനിക്കാന്‍ ഇഷ്ടപ്പെടുന്നു. അത് 100 അല്ലെങ്കില്‍ 1,000 ആയിരിക്കില്ല, 101 അല്ലെങ്കില്‍ 1,001 ആയിരിക്കും. ദക്ഷിണ അല്ലെങ്കില്‍ സമ്മാനം, കൈനീട്ടം എന്നിങ്ങനെ നല്‍കുന്ന മുഴുവന്‍ വലിയ തുകയിലും ആളുകള്‍ ഒരു രൂപ നാണയം ചേര്‍ക്കുന്നു. ഇത് ഒരു അനുഗ്രഹം, സ്‌നേഹം, ഭാഗ്യം എന്നിവയായി കണക്കാക്കപ്പെടുന്നു. പക്ഷേ, ആ അധിക നാണയം ചേര്‍ക്കുന്നതിനുള്ള പ്രധാന കാരണം മുഴുവന്‍ തുകയും ഒറ്റ സംഖ്യയാക്കി മാറ്റുക എന്നതാണ്. അത് അവിഭാജ്യമായിരിക്കും, ഇത് ദമ്പതികള്‍ക്കും നല്ലതാണ്. ഒരു രൂപ നാണയം ചേര്‍ത്തില്ലെങ്കില്‍, തുക പൂജ്യമായി അവസാനിക്കും. അത് 'അവസാനം', അല്ലെങ്കില്‍ പൂര്‍ണതയായി കണക്കാക്കുന്നു.

സൂര്യാസ്തമയത്തിനുശേഷം തൂത്തുവാരരുത്

സൂര്യാസ്തമയത്തിനുശേഷം തൂത്തുവാരരുത്

സൂര്യാസ്തമയത്തിനുശേഷം നിങ്ങള്‍ വീടോ പരിസരമോ അടിച്ചു വാരിയാല്‍ ലക്ഷ്മീദേവി നിങ്ങളുടെ വീട്ടില്‍ കയറാതെ പോകുമെന്നു വിശ്വസിക്കുന്നു. ലക്ഷ്മി ദേവി സമ്പത്തിന്റെ ദേവതയായി കണക്കാക്കപ്പെടുന്നു. അവരുടെ കൊഴിഞ്ഞുപോക്കിലേക്ക് നയിക്കുന്ന ഏതൊരു ആശയവും നിന്ദ്യമായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ട് സൂര്യാസ്തമയം എന്നാല്‍ സൂര്യാസ്തമയത്തിനുശേഷം ദേവി സാധാരണയായി വീടുകളില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ സൂര്യാസ്തമയത്തിനുശേഷം നിങ്ങള്‍ നിങ്ങളുടെ സ്ഥലം തൂത്തുവാരുകയാണെങ്കില്‍ ദേവി അകത്തേക്ക് വരില്ലെന്നു വിശ്വസിക്കുന്നു.

രാത്രിയില്‍ ആല്‍മരത്തിനു സമീപം പോകരുത്

രാത്രിയില്‍ ആല്‍മരത്തിനു സമീപം പോകരുത്

പ്രേതങ്ങള്‍ ചുറ്റിക്കറങ്ങാന്‍ ഇഷ്ടപ്പെടുന്ന ഒരു വൃക്ഷമാണ് ആല്‍. രാത്രിയില്‍ നിങ്ങള്‍ ഒരു അരയാല്‍ മരത്തിനു കീഴില്‍ ഉറങ്ങുകയാണെങ്കില്‍ അവര്‍ നിങ്ങളുടെ ജീവനെടുക്കുമെന്നു വിശ്വസിക്കുന്നു. സസ്യങ്ങളും ജീവജാലങ്ങളും പ്രകൃതിയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാണ്. രാവിലെ, അവയില്‍ പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ അവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും ഊര്‍ജ്ജമാക്കി മാറ്റുകയും വായുവില്‍ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ രാത്രിയില്‍ വിപരീത പ്രതികരണം സംഭവിക്കുന്നു. ഇത് ആല്‍ച്ചുവട്ടില്‍ ഉറങ്ങുന്നവരെയും ബാധിക്കുന്നു.

സൂര്യാസ്തമയത്തിനുശേഷം നഖം മുറിക്കരുത്

സൂര്യാസ്തമയത്തിനുശേഷം നഖം മുറിക്കരുത്

സൂര്യാസ്തമയത്തിനുശേഷം നഖം മുറിക്കരുതെന്ന് പൂര്‍വികര്‍ പറയാറുണ്ട്. വെളിച്ചത്തിന്റെ അഭാവത്തില്‍ നഖം മുറിക്കുന്ന ഒരാള്‍ക്ക് പരിക്കേറ്റേക്കാം. മൂര്‍ച്ചയുള്ള ബ്ലേഡുകളോ നഖം വെട്ടിയോ ഉപയോഗിക്കുമ്പോള്‍ കൃത്യമായ വെളിച്ച ഉപയോഗിക്കേണ്ടതുണ്ട്. അതിനാല്‍ പകല്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

English summary

Hindu Superstitions And The Possible Logic Behind Them

India is a land of many languages, religion and many beliefs as well. Read on some famous Hindu superstitions and logic behind them.
Story first published: Monday, February 10, 2020, 15:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X