For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരവങ്ങളുമായി അന്താരാഷ്ട ബാലികാ ദിനം

|

വീണ്ടും ഒരു അന്താരാഷ്ട്ര ബാലികാദിനം കൂടി കടന്നു പോവുകയാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും അവര്‍ ഇന്നും നേരിട്ട്കൊണ്ടിരിക്കുന്ന ലിംഗ വിവേചനത്തിനും എതിരെ ബോധവത്ക്കരണത്തിനും നമുക്ക് ചുറ്റുമുള്ള പെൺകുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അന്താരാഷ്ട ബാലികാ ദിനം ആചരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബർ 11നാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നത്. 2012 മുതൽ ആണ് ഇത്തരം ഒരു ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തീരുമാനിച്ചത്. ലിംഗ വിവേചനത്തിന് എതിരെയാണ് പ്രധാനമായും ഈ ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്നും പെൺകുട്ടികൾ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

Government Schemes for Girl Child in India

ഓരോ വർഷവും ഓരോ മുദ്രാവാക്യങ്ങളോടെയാണ് ബാലികാ ദിനം ആചരിച്ച് പോന്നിരുന്നത്. 2012-ൽ ശൈശവ വിവാഹം, 2013-ലൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നവീകരണം, 2014-ൽ കുമാരിമാരുടെ ശാക്തീകരണം എന്നിങ്ങനെ നിരവധി മുദ്രാവാക്യങ്ങൾ ഇതിന് പിന്നിലുണ്ടായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും പെൺകുട്ടികളോടും സ്ത്രീകളോടും ഉള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാൽ പലപ്പോഴും ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പലരും മാറി പോവുന്നുണ്ട്.

സ്ത്രീ അമ്മയാണ്, ഭാര്യയാണ് മകളാണ്എന്ന് ഓരോ മൈക്കിന് മുന്നിലും ഘോരഘോരം പ്രസംഗിക്കുമ്പോഴും ഓരോ നിമിഷവും ലംഘിക്കപ്പെടുന്ന അവളുടെ അവകാശത്തെക്കുറിച്ച് പലരും അറിയുന്നു പോലുമില്ല. ഇന്ന് സൈബർ ലോകത്ത് നിന്നുള്ള ആക്രമണങ്ങൾ പോലും പെണ്ണിന് നേരിടേണ്ടതായി വരുന്നുണ്ട്. കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നത് തന്നെയാണ് കാര്യം. അന്താരാഷ്ട ബാലികാ ദിനത്തിൽ പെൺകുട്ടികൾക്ക് വേണ്ടി പല വിധത്തിലുള്ള പദ്ധതികളും സര്‍ക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികളാണ് ഉള്ളത്.

സുകന്യ സമൃദ്ധി യോജന

Government Schemes for Girl Child in India

സുകന്യ സമൃദ്ധി യോജന എന്ന പേരിൽ പെണ്‍കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപ പദ്ധതി ഉണ്ട്. പെൺകുട്ടുകളുടെ അച്ഛനോ അമ്മയോ ആണ് ഇതിന് വേണ്ട് അക്കൗണ്ട് തുറക്കേണ്ടത്. രണ്ട് പെൺകുട്ടികളെങ്കിലും ഉള്ളവർക്കാണ് സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്. ആയിരം രൂപയെങ്കിലും നിക്ഷേപിച്ച് വേണം അക്കൗണ്ട് തുടങ്ങാൻ. പത്ത് വയസ്സിന് ശേഷം പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം ഇത്തരത്തിൽ ഇത് വഴി നടത്താവുന്നതാണ്.

ബാലികാ സമൃദ്ധി യോജന

ബാലികാ സമൃദ്ധി യോജന എന്ന പദ്ധതിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് വരെ ഇതിൽ അക്കൗണ്ട് തുറക്കാവുന്നതാണ്. സ്കോളർഷിപ്പോട് കൂടിയ പഠനവും ഇത് വഴി വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. മെച്ച്വർ ആവുന്നതിന് മുൻപ് തന്നെ അക്കൗണ്ട് പിൻവലിക്കുന്നതിനും സാധിക്കുന്നുണ്ട്. നവജാത ശിശുക്കളെ വരെ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രായവും ഇതിൽ പ്രശ്നമാവുന്നില്ല.

ഇത്തരത്തിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷക്കും ഉയർച്ചക്കും വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ഗവൺമെന്‍റ് നടപ്പിലാക്കുന്നുണ്ട്. ഇന്ത്യമുഴുവൻ നമ്മുടെ പെൺകുട്ടികൾക്കായി ഒരു ദിവസം മാറ്റി വെക്കുമ്പോൾ അതോടൊപ്പം ചേർന്ന് അവളെ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കാതെ താഴോട്ട് തന്നെ പിടിച്ച് വലിക്കുന്നവർ നിരവധിയാണ്. ഇതിനെതിനെ നാം ഓരോരുത്തരും ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ പെൺകുട്ടിയേയും ബഹുമാനത്തോടെയും സ്നേഹത്തോടെയും ചേർത്ത് പിടിക്കാന്‍ നാം ഓരോരുത്തരും തയ്യാറാവണം.

English summary

Government Schemes for Girl Child in India

This article provides information about the girl child scheme of government of India. Read on.
Story first published: Thursday, October 10, 2019, 16:55 [IST]
X
Desktop Bottom Promotion