For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭഗവത്ഗീത ഉദയം ചെയ്ത ഗീതാജയന്തി; ആരാധനയും പൂജാരീതിയും ശുഭസമയവും

|

ഹിന്ദുമതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണ് ഭഗവത്ഗീത. അതിനാല്‍ത്തന്നെ ഗീതാജയന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഗീതാ ജയന്തി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഗീതാ ജയന്തി വരുന്നത് ഡിസംബര്‍ 03ന് ആണ്. ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഗീതോപദേശം നല്‍കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനു ശേഷമാണ് ഭഗവത്ഗീത നിലവില്‍ വന്നത്. ആളുകള്‍ ഗീതാജയന്തി ആഘോഷിക്കുന്നതിന്റെ കാരണവും ഇതാണ്. ഗീതാ ജയന്തിയുടെ ശുഭസമയം, പ്രാധാന്യം, ആരാധനാ രീതി എന്നിവയെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

ഗീതാജയന്തി 2022 ശുഭസമയം

ഗീതാ ജയന്തി തീയതി - 03 ഡിസംബര്‍ 2022 ശനിയാഴ്ച
മോക്ഷദ ഏകാദശി തീയതി - 03 ഡിസംബര്‍ ശനിയാഴ്ച
ഏകാദശി തിഥി ആരംഭം - ഡിസംബര്‍ 03, രാവിലെ 05:39
ഏകാദശി തീയതി അവസാനം - ഡിസംബര്‍ 04, രാവിലെ 05:34ന്

ഗീതാജയന്തി പ്രാധാന്യം

ഹിന്ദുമതത്തില്‍ ഗീത ഒരു വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ചിട്ടുണ്ട്. 5159 വര്‍ഷം മുമ്പാണ് ഗീത ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഭഗവാന്‍ കൃഷ്ണനാണ് തന്റെ ഉറ്റ സുഹൃത്തായ അര്‍ജ്ജുനനോട് ആദ്യമായി ഗീത ഉപദേശിച്ചത്. ശ്രീമദ്ഭഗവദ്ഗീതയില്‍ ആകെ 18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമുണ്ട്. അതില്‍ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്. ഗീതയിലെ ഓരോ ശ്ലോകവും മനുഷ്യജീവിതത്തിലേക്കുള്ള വഴിയാണെന്ന് പറയപ്പെടുന്നു. ഹിന്ദുമതത്തില്‍, ഉപനിഷത്തുകള്‍ക്കും ബ്രഹ്‌മസൂത്രങ്ങള്‍ക്കും ധര്‍മ്മസൂത്രങ്ങള്‍ക്കും ഉള്ള അതേ സ്ഥാനം ഗീതയ്ക്കും നല്‍കിയിട്ടുണ്ട്. ഗീത പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുമെന്ന് പറയപ്പെടുന്നു.

Most read: ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

ഗീതാജയന്തി ആരാധനാ രീതി

ഗീതാജയന്തി ദിനത്തില്‍ തന്നെ മോക്ഷദ ഏകാദശിയും ആഘോഷിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് വളരെ ഐശ്വര്യദായകമാണ്. ഗീതാ ജയന്തി ദിനത്തിന് ഒരു ദിവസം മുമ്പ്, അതായത് ദശമി ദിവസം മുതല്‍ സാത്വിക ഭക്ഷണം കഴിക്കണം. ഗീതാ ജയന്തി ദിനത്തില്‍ ബ്രഹ്‌മചര്യം പാലിക്കുക. ഇതോടൊപ്പം ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് മഹാവിഷ്ണുവിനെ ധ്യാനിക്കുക. ഇതിനുശേഷം ഗംഗാജലം വെള്ളത്തില്‍ കലര്‍ത്തി കുളിക്കുക. വീട്ടിലോ ക്ഷേത്രത്തില്‍ പോയോ ശ്രീകൃഷ്ണനെ ആരാധിക്കുക. മഞ്ഞപ്പൂക്കള്‍, പൂക്കള്‍, ധൂപദീപങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഈ സമയം ഗീത പാരായണം ചെയ്യുക. തുടര്‍ന്ന് വൈകുന്നേരം ആരതിയും പ്രാര്‍ത്ഥനയും നടത്തിയശേഷം പഴങ്ങള്‍ കഴിക്കുക. അടുത്ത ദിവസം വ്രതം മുറിക്കുക.

ഭഗവത്ഗീത വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍

നിങ്ങള്‍ ശ്രീമദ് ഭഗവത് ഗീത വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ വീട് വൃത്തിയാക്കണം. പ്രത്യേകിച്ച് ഗീത സൂക്ഷിക്കുന്ന സ്ഥലം നല്ല വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം. ഭഗവത് ഗീത സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് ചെരിപ്പ് ധരിച്ച് ഒരിക്കലും പ്രവേശിക്കരുത്. ഇവിടെ തുകല്‍ വസ്തുക്കളൊന്നും സൂക്ഷിക്കരുത്. മദ്യം, മാംസം എന്നിവ വീട്ടില്‍ കൊണ്ടുവരരുത്. ഇത് ചെയ്യുന്നത് വളരെ അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു.

Most read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

കുളിക്കാതെ ഒരിക്കലും ഗീതയില്‍ തൊടരുത്. ജനനസമയത്തും മരണസമയത്തും ഉപയോഗിക്കുന്ന ഗീത സൂതകത്തില്‍ തൊടരുത്. ഗീത സൂക്ഷിക്കുന്ന സ്ഥലം പോലും കുളിച്ചതിന് ശേഷം മാത്രമേ വൃത്തിയാക്കാവൂ. ഭഗവത്ഗീത വളരെ പവിത്രമായ ഒരു ഗ്രന്ഥമാണ്. അത് ഒരിക്കലും നിലത്ത് വയ്ക്കാന്‍ പാടില്ല. ഗീത എപ്പോഴും തുറന്നിടരുത്. വായിച്ചുകഴിഞ്ഞാല്‍ ഗീത അടച്ച് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. തുണി വൃത്തിയുള്ളതും നല്ലതുമായിരിക്കണം. കീറിയതോ നിറം മങ്ങിയതോ ആയ തുണിയില്‍ ഗീത പൊതിയരുത്.

Most read: ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യം

ഗീത പാരായണം ചെയ്യുന്നതിനിടെ നിര്‍ത്തി എഴുന്നേല്‍ക്കരുത്. ഒരു അധ്യായവും അപൂര്‍ണ്ണമായി വിടരുത്. ആ അധ്യായം പൂര്‍ത്തിയാക്കി അടുത്ത തവണ ഒരു പുതിയ അധ്യായത്തില്‍ തുടങ്ങുക. കൂടാതെ, ഗീത വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കുകയും ദുഷ്ചിന്തകള്‍ ഒഴിവാക്കുകയും ചെയ്യുക. ഏകാദശി ദിനത്തില്‍ ഗീത പാരായണം ചെയ്യുന്നത് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും.

English summary

Gita Jayanti 2022: Know Date, Shubh Muhurat, Puja Vidhi, Significance and importance of Bhagavad Gita in Malayalam

The Bhagavad Gita has a special mention among the many ancient Hindu scriptures. Know about the Gita Jayanti 2022 date, shubh muhurat, puja vidhi, significance and importance of Bhagavad Gita.
Story first published: Friday, December 2, 2022, 9:15 [IST]
X
Desktop Bottom Promotion