For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കെതിരെ പ്രേതങ്ങള്‍ റോന്ത് ചുറ്റുന്ന ഗ്രാമം

|

പോലീസിന്റെ നൈറ്റ് പട്രോളിംഗ് വകവെക്കാതെ പുറത്തിറങ്ങിയവര്‍ക്ക് ഇപ്പോള്‍ പോലീസ് തന്നെ കണ്ടെത്തിയ വഴിയാണ് നൈറ്റ് പട്രോളിംങിന് പ്രേതങ്ങളെ ഇറക്കുക എന്നുള്ളത്. ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ കടുത്തപ്പോഴും അത് വകവെക്കാതെ പുറത്തിറങ്ങുന്ന നിരവധി ആളുകളാണ് ഉള്ളത്. ഇത് രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു തീരുമാനം എടുത്ത് മുന്നോട്ട് വന്നത്. ആള്‍ക്കാരെ വീട്ടിലിരുത്തുന്നതിനുള്ള തന്ത്രമെല്ലാം പരാജയപ്പെട്ടതോടെയാണ് പോക്കോങ് എന്ന് പേരുള്ള പ്രേതങ്ങളെ പുറത്തിറക്കാന്‍ പൊലിസ് തീരുമാനിച്ചത്.

Ghost Volunteers Scare People During Coronavirus

ഇന്തോനേഷ്യന്‍ നാടോടിക്കഥകളിലെ ഗതികിട്ടാതെ അലയുന്ന പ്രേതങ്ങളെയാണ് പൊക്കോങുകള്‍ എന്ന് പറയുന്നത്. തലയിലും കാലിലും ഉള്‍പ്പടെ മുഴുവന്‍ വെള്ളത്തുണി പുതച്ചാണ് ഇവയെ കാണപ്പെടുന്നത്. പൊക്കോങുകള്‍ നാട്ടുകാര്‍ക്കിടയില്‍ രാത്രിയില്‍ എത്തുമ്പോള്‍ പലരും പേടിച്ചോടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് നാട്ടുകാര്‍ രാത്രിയില്‍ കൂട്ടം കൂടുന്നതിന് ഇല്ലാതാക്കുകയും രോഗവ്യാപന സാധ്യത കുറക്കുകയും ചെയ്യും എന്നാണ് വിശ്വാസം. എന്നാല്‍ പൊലീസിന്റെ ഈ പ്രേതക്കളി ഇപ്പോള്‍ വന്‍ വിജയമായിരിക്കുകയാണ്. ഈ പൊക്കോങുകള്‍ ഗ്രാമത്തിലാകെ ഭീതി നിറച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ ഒന്നും തന്നെ പുറത്തിറങ്ങുന്നില്ല.

Ghost Volunteers Scare People During Coronavirus

പ്രേതസാന്നിധ്യം തിരിച്ചറിയാംപ്രേതസാന്നിധ്യം തിരിച്ചറിയാം

രാത്രിയില്‍ സ്ഥിരമായി പലയിടങ്ങളില്‍ പൊക്കോങ്ങുകളെ കാണാന്‍ തുടങ്ങിയതോടെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായി. റോഡുകളെല്ലാം തന്നെ വിജനമായി കിടക്കുകയും എല്ലാവരും വീട്ടില്‍ തന്നെ ഭയത്തോടെ താമസിക്കുകയും ചെയ്യാന്‍ ആരംഭിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി മന്ത്രാലയം പ്രത്യേകം നേതാക്കളെ ചുമതലപ്പെടുത്തിയിട്ടും ഉണ്ട്. പലരും ഇത്രക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും കണക്കിലെടുക്കാതെ പുറത്തിറങ്ങിയതാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. അതിനെ നേരിടുന്നതിന് ഇപ്പോള്‍ പൊക്കോങുകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം.

Read more about: insync സ്പന്ദനം
English summary

Ghost Volunteers Scare People During Coronavirus

Ghosts' volunteers scare people off streets during pandemic. Read on.
Story first published: Thursday, April 23, 2020, 19:06 [IST]
X
Desktop Bottom Promotion