Just In
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെള്ളത്തിനായി കേണ് മൃഗങ്ങള്; വീഡിയോ വൈറല്
ഓസ്ട്രേലിയയിലുടനീളം പടര്ന്നുപിടിച്ച വിനാശകരമായ കാട്ടുതീയുടെ ദൃശ്യങ്ങള് ഏവരുടെയും മനസാക്ഷിയെ ഞെട്ടിക്കുന്നവയാണ്. പടര്ന്നുപിടിച്ച കാട്ടുതീ അന്പത് കോടിയിലധികം മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്ത്തകള്. തീ നിയന്ത്രണവിധേയമാക്കാന് മാത്രമല്ല, കഴിയുന്നത്ര മൃഗങ്ങളെ രക്ഷിക്കാനും കഠിനമായ രക്ഷാപ്രവര്ത്തനം ഓസ്ട്രേലിയില് നടക്കുന്നുണ്ട്.
ഫയര്മാന്, പോലീസ് ഉദ്യോഗസ്ഥര്, സന്നദ്ധപ്രവര്ത്തകര് എന്നിവര് ചുട്ടുപൊള്ളുന്ന ചുറ്റുപാടുകളില് നിന്ന് മൃഗങ്ങളെ രക്ഷിക്കുന്നതും പലതിനും വെള്ളം നല്കുന്നതുമായ നിരവധി വീഡിയോകള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. ഇത്തരത്തില് ഓണ്ലൈനില് പോസ്റ്റുചെയ്ത രണ്ട് വീഡിയോകള് ഏവരുടെയും കൈയ്യടി നേടുന്നതാണ്.
എന്.എസ്.ഡബ്ല്യു പോലീസ് ഫോഴ്സ് അവരുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം അക്കൗണ്ടില് പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്, ഒരു പോലീസ് ഉദ്യോഗസ്ഥന് ദാഹിക്കുന്ന കംഗാരുവിന് സഹായഹസ്തം നല്കുന്നതായി കാണുന്നു. വീഡിയോയില് ഒരു ഉദ്യോഗസ്ഥന് കയ്യില് വെള്ളം ഒഴിച്ച് കംഗാരുവിനു നേരെ നീട്ടുന്നു. ആദ്യം ഒന്ന് പിന്വാങ്ങിയെങ്കിലും കംഗാരു പതുക്കെ അടുത്തേക്കു വന്ന് കൈയില് നിന്ന് വെള്ളം കുടിക്കുന്നു.
ജനുവരി 6ന് പങ്കിട്ട ഈ വീഡിയോ ലക്ഷക്കണക്കിനു പേര് കണ്ടുകഴിഞ്ഞു. ഈ മികച്ച ദയാ പ്രവര്ത്തനത്തെക്കുറിച്ച് പലരും നല്ല അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ മനോഹരമായ വന്യജീവികളെ പരിപാലിച്ചതിന് വളരെ നന്ദി, 'എന്തൊരു അതിശയകരമായ പോലീസുകാരന്... അത് വളരെ മനോഹരമായിരിക്കുന്നു.. എന്നിങ്ങനെ പോകുന്നു ചില കമന്റുകള്.
വൈറലായ മറ്റൊരു വീഡിയോ ഒരു ഫയര്മാന് കോലയ്ക്ക് വെള്ളം നല്കുന്നതാണ്. ഹൃദയം തകര്ക്കുന്ന കാഴ്ചയായിരുന്നു അത്. കുടിച്ചു തീര്ത്തൊരു വെള്ളക്കുപ്പി കൈയില് പിടിച്ച്. ഫയര്മാന്റെ കൈയില് നിന്ന് കുടിവെള്ളം കൈപ്പറ്റുന്നു. കുപ്പിയിലെ വെള്ളം കുടിച്ചു തീര്ത്ത് കുറച്ച് കൂടി ആവശ്യപ്പെടുന്നതായി കൈനീട്ടുന്നു.
Firefighter helping a thirsty koala during these tragic bushfires in Australia 🙏🏻pic.twitter.com/oMz7LXmtZ8
— 🐾 (@Justbestials) January 6, 2020
ജനുവരി ആറിന് പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം ആളുകള് കണ്ടു. 'എന്നോട് ക്ഷമിക്കൂ... ഇവയോടും മറ്റ് നിരവധി മനോഹരമായ മൃഗങ്ങളോടും ഞങ്ങള് എന്താണ് ചെയ്തത് എന്നത് വിശദീകരിക്കാനാവില്ല.' ഒരു ഉപയോക്താവ് കമന്റ് ചെയ്യുന്നു.
ഓസ്ട്രേലിയയുടെ ചരിത്രത്തില് ഇന്നുവരെ കാണാത്ത കാട്ടുതീയാണ് ഇപ്പോളുണ്ടായത്. ഇതിലൂടെ ലോകത്തിന് നഷ്ടമാകാന് പോകുന്നത് പല ജീവിവര്ഗങ്ങളുമാണ്. കോലകളാണ് ഇതില് പ്രധാനം. ലോകത്ത് അവശേഷിക്കുന്ന കോലകളില് ബഹുഭൂരിഭാഗവും ഉള്ളത് ഓസ്ട്രേലിയയിലാണ്.