Latest Updates
-
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
2023 വര്‍ഷത്തിലെ രണ്ടാം മാസമായ ഫെബ്രുവരിയിലേക്ക് കടക്കുകയാണ് നാം. ഫെബ്രുവരി മാസം വളരെ സവിശേഷമായി കണക്കാക്കുന്നു. കാരണം പല വലിയ വ്രതങ്ങളും ഉത്സവങ്ങളും ഈ മാസം ആഘോഷിക്കുന്നുണ്ട്. പഞ്ചാംഗമനുസരിച്ച്, ഫെബ്രുവരി മാസം, മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയില്‍ ആരംഭിച്ച് ഫാല്‍ഗുന മാസത്തിലെ ശുക്ലപക്ഷ നവമി തിഥിയില്‍ അവസാനിക്കുന്നു.
മാഘപൂര്‍ണിമ, മഹാശിവരാത്രി, ജയ ഏകാദശി തുടങ്ങി നിരവധി വലിയ വ്രതാനുഷ്ഠാനങ്ങള്‍ ഈ മാസം ആഘോഷിക്കുന്നുണ്ട്. 2023 ഫെബ്രുവരി മാസത്തില്‍ വരുന്ന വ്രതാനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ലിസ്റ്റ് ഇതാ.

ഫെബ്രുവരിയിലെ വ്രതങ്ങളും ഉത്സവങ്ങളും
ഫെബ്രുവരി 1, ബുധനാഴ്ച - ജയ ഏകാദശി, ഭീഷ്മ ദ്വാദശി
ഫെബ്രുവരി 2, വ്യാഴാഴ്ച - ഗുരു പ്രദോഷ വ്രതം
ഫെബ്രുവരി 5, ഞായര്‍ - ഗുരു രവിദാസ് ജയന്തി, ലളിതാ ജയന്തി
ഫെബ്രുവരി 5 ഞായറാഴ്ച - മാഘപൂര്‍ണിമ വ്രതം
ഫെബ്രുവരി 6, തിങ്കള്‍ - ഫാല്ഗുന് മാസം ആരംഭം
ഫെബ്രുവരി 9, വ്യാഴം - സങ്കഷ്ടി ചതുര്‍ത്ഥി
ഫെബ്രുവരി 12, ഞായര്‍ - യശോദ ജയന്തി
ഫെബ്രുവരി 13, തിങ്കള്‍ - ശബരി ജയന്തി, കാലാഷ്ടമി, കുംഭ സംക്രാന്തി
ഫെബ്രുവരി 14, ചൊവ്വാഴ്ച - ജാനകി ജയന്തി
ഫെബ്രുവരി 17, വെള്ളിയാഴ്ച - വിജയ ഏകാദശി
ഫെബ്രുവരി 18, ശനിയാഴ്ച - മഹാശിവരാത്രി, പ്രദോഷ വ്രതം, ശനി ത്രയോദശി
ഫെബ്രുവരി 20 തിങ്കള്‍ - ഫാല്ഗുണ അമാവാസി, സോമവതി അമാവാസി
ഫെബ്രുവരി 23, വ്യാഴം - വിനായക ചതുര്‍ത്ഥി
ഫെബ്രുവരി 25, ശനിയാഴ്ച - സ്കന്ദ ഷഷ്ഠി
ഫെബ്രുവരി 27 തിങ്കള്‍ - ഹോളാഷ്ടകം, പ്രതിമാസ ദുര്‍ഗാഷ്ടമി, രോഹിണി വ്രതം

ജയ ഏകാദശി
മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയിലാണ് ജയ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നു. ഇത്തവണ ഫെബ്രുവരി ഒന്നിനാണ് ജയ ഏകാദശി. പഞ്ചാംഗ പ്രകാരം, ഏകാദശി തിഥി ജനുവരി 31 ന് രാത്രി 11:53 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് ഫെബ്രുവരി 1 ന് 2:01 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ഫെബ്രുവരി ഒന്നിനാണ് ജയ ഏകാദശി വരുന്നത്.

മാഘ പൂര്‍ണിമ വ്രതം
മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി മാഘപൂര്ണിമയായി അറിയപ്പെടുന്നു. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും വളരെ ഐശ്വര്യമായി കരുതുന്നു. മാഘപൂര്‍ണിമ നാളില്‍ മഹാവിഷ്ണു ഗംഗയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ദിവസം ഗംഗയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

മഹാശിവരാത്രി
ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. ഇതിനെ മഹാശിവരാത്രി എന്ന് വിളിക്കുന്നു. വിശ്വാസമനുസരിച്ച് മഹാശിവരാത്രി നാളിലാണ് പാര്‍വതിയുടെയും ശിവന്റെയും വിവാഹം നടന്നത്. ഇക്കാരണത്താല്‍, ഈ ദിവസം ശിവന് ജലാഭിഷേകം നടത്തിയാല്‍ മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. ശിവഭക്തര്‍ ഈ ദിവസം ഒരു ഉത്സവം പോലെ ആഘോഷിക്കുന്നു. ഈ വര്‍ഷം ശിവരാത്രി ഫെബ്രുവരി 17ന് രാത്രി 8:02 ന് ആരംഭിച്ച് ഫെബ്രുവരി 18 ന് വൈകുന്നേരം 4:18 ന് അവസാനിക്കും.

ഹോളാഷ്ടകം
ഫാല്ഗുണ മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി ദിവസം മുതല്‍ ഹോളാഷ്ടകം ആചരിക്കുന്നു, ഈ ദിവസം മുതല്‍ ഹോളാഷ്ടകം അവസാനിക്കുന്നതുവരെ എല്ലാ ശുഭകരമായ പ്രവൃത്തികളും നിരോധിച്ചിരിക്കുന്നു. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇത് ഹോളിക ദഹനത്തില്‍ അവസാനിക്കുന്നു. ഈ ദിവസങ്ങളില്‍, ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ ജോലികള്‍ വീട്ടില്‍ ചെയ്യുന്നത് നിഷിധമാണ്. ഈ വര്‍ഷം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 7 വരെയാണ് ഹോളാഷ്ടകം.

യശോദ ജയന്തി
ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ആറാം ദിവസമാണ് ഭഗവാന് ശ്രീകൃഷ്ണന്റെ വളര്‍ത്തമ്മയായ യശോദയുടെ ജന്മദിനം ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, യശോദ ജനിച്ചത് ഈ ദിവസമാണ്. ഈ ദിവസം യശോദയെ ആരാധിക്കുന്നത് ഭക്തരുടെ പാപങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യുന്നു.

സ്കന്ദ ഷഷ്ഠി
ഈ ദിവസം പാര്‍വ്വതിയുടെയും ശിവന്റെയും പുത്രനായ കാര്‍ത്തികേയനെ ആരാധിക്കുന്നു. കാര്‍ത്തികേയനെ സ്കന്ദന് എന്നും വിളിക്കുന്നു. അതുകൊണ്ടാണ് ഇത് സ്കന്ദ ഷഷ്ഠി എന്ന് അറിയപ്പെടുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും ശുക്ല പക്ഷത്തിന്റെ ആറാം ദിവസമാണ് ഈ വ്രതം ആചരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഈ വ്രതാനുഷ്ഠാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം കാര്‍ത്തികേയനെ ആരാധിച്ച് വ്രതമെടുത്താല്‍ ഭക്തരുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം. നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളില്‍ നിന്നു മുക്തി നേടുകയും സമ്പത്തും ഐശ്വര്യവും കൈവരികയും ചെയ്യുന്നു.



Click it and Unblock the Notifications
