For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Father's Day 2022: അറിയാം പിതൃദിനത്തിലെ ഓരോ പ്രത്യേകതയും

|

പിതൃദിനം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലോകത്താകമാനം ഈ ദിനം വളരെയധികം സന്തോഷത്തോടെ ആഘോഷിക്കുന്നു. എന്നാല്‍ ഈ ഒരു ദിനം മാത്രമല്ല അച്ഛനെ ഓര്‍മ്മിക്കാന്‍ ഉള്ളതെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. എല്ലാ ദിവസവും അച്ഛനും അമ്മക്കും ഒരു പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഈ ദിനത്തില്‍ നാം പക്ഷേ ചില കടമകള്‍ ഓര്‍ത്ത് ചെയ്യേണ്ടതുണ്ട്. അതുകൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് ഫാദേഴ്‌സ് ഡേ. ജൂണ്‍ 19-നാണ് പിതൃദിനം ആഘോഷിക്കുന്നത്. അച്ഛന്റെ സ്‌നേഹവും വാത്സല്യവും എല്ലാം തന്നെയാണ് ഈ ദിനത്തെ ഇത്രത്തോളം പ്രാധാന്യമുള്ളതാക്കി മാറ്റുന്നതും.

Fathers Day 2022

എന്താണ് ഫാദേഴ്‌സ് ഡേ, എന്തുകൊണ്ടാണ് ഇത് ആഘോഷിക്കുന്നത്, എങ്ങനെ ആഘോഷിക്കണം എന്നുള്ളതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. ഈ രസകരമായ ഫാദേഴ്സ് ഡേ വസ്തുതകളെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. ഫാദേഴ്‌സ് ഡേയെക്കുറിച്ചുള്ള രസകരമായ വസ്തുതകളെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എന്താണ് ഫാദേഴ്‌സ് ഡേ

എന്താണ് ഫാദേഴ്‌സ് ഡേ

ഫാദേഴ്‌സ് ഡേ അമേരിക്കയില്‍ ആണ് തുടങ്ങി വെച്ചത്. 1910 ജൂണ്‍ 19-ന് വാഷിംഗ്ടണിലെ സ്പോക്കെയ്നിലാണ് അനൗദ്യോഗികമായി ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. വാഷിംഗ്ടണില്‍ നിന്നുള്ള സോനോറ സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ ആശയത്തിന് തിരി കൊളുത്തിയത്. അമ്മയുടെ മരണത്തിന് ശേഷമാണ് ഇത്തരം ഒരു ദിനത്തിന്റെ പ്രാധാന്യം ഇവര്‍ മനസ്സിലാക്കുന്നത്. അച്ഛന്‍ തന്റെ 6 മക്കളെയും ഒറ്റയ്ക്ക് വളര്‍ത്തിയതും അതില്‍ അച്ഛന്റെ ത്യാഗവും എല്ലാമാണ് ഈ ദിനം ആഘോഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. അത് മാത്രമല്ല ജൂണ്‍ എന്നത് അവരുടെ അച്ഛന്റെ പിറന്നാള്‍ മാസം കൂടിയായിരുന്നു.

എന്താണ് ഫാദേഴ്‌സ് ഡേ

എന്താണ് ഫാദേഴ്‌സ് ഡേ

ലോകമാകെ ജൂണിലെ മൂന്നാമത്തെ ആഴ്ചയില്‍ വരുന്ന ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇത് സെപ്റ്റംബറിലാണ് വരുന്നത്. ജര്‍മ്മനിയില്‍ അവര്‍ ഈസ്റ്ററിന്റെ 40-ാം ദിവസമാണ് ഈ ദിനം ആഘോഷിക്കുന്നത്. തായ്ലന്‍ഡിലാവട്ടെ ഈ ദിനം രാജാവിന്റെ ജന്മദിനം കൂടിയാണ്. അവര്‍ അന്നേ ദിവസം തന്നെയാണ് ദേശീയ പിതൃദിനമായും ആഘോഷിക്കുന്നത്. അത് സെപ്റ്റംബറിലാണ് വരുന്നത്.

എന്താണ് ഫാദേഴ്‌സ് ഡേ

എന്താണ് ഫാദേഴ്‌സ് ഡേ

റോസ് ഫാദേഴ്‌സ് ഡേയില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു പൂവായാണ് കണക്കാക്കുന്നത്. ചുവന്ന നിറത്തിലുള്ള റോസാപുഷ്പമാണ് മക്കള്‍ ധരിക്കുന്നത് എന്നുണ്ടെങ്കില്‍ അത് അച്ഛന്‍ ജീവിച്ചിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍ വെളുത്ത നിറത്തിലുള്ള പുഷ്പമാണ് ധരിക്കുന്നതെങ്കില്‍ അത് മരിച്ച് പോയ അച്ഛനോടുള്ള ആദരസൂചകമായാണ് കണക്കാക്കുന്നത്. 1972-ല്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പിതൃദിനം ഒരു സ്ഥിരം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിനം പൊതു അവധിയായി എല്ലാവരും ആഘോഷിക്കുന്നു.

എന്താണ് ഫാദേഴ്‌സ് ഡേ

എന്താണ് ഫാദേഴ്‌സ് ഡേ

ഇന്ത്യയിലും അച്ഛനെന്ന മഹത്വത്തെ ഓര്‍മ്മിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഇന്ത്യക്കാരനായ രാംജിത് രാഘവ് 2012-ല്‍ 96-ാം വയസ്സില്‍ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായി. ഇദ്ദേഹമായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നും ഏറ്റവും ജനപ്രിയമായ ഗ്രീറ്റിംഗ് കാര്‍ഡ് ആയി 'ഡാഡ് ഫ്രം ഡോട്ടര്‍' എന്ന കാര്‍ഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എല്ലാവര്‍ക്കും മലയാളം ബോള്‍ഡ് സ്‌കൈയുടെ ഫാദേഴ്‌സ് ഡേ ആശംസകള്‍.

ഫാദേഴ്‌സ് ഡേ; അച്ഛനെന്ന കരുത്തിനെ അറിയണം ഓരോ മക്കളുംഫാദേഴ്‌സ് ഡേ; അച്ഛനെന്ന കരുത്തിനെ അറിയണം ഓരോ മക്കളും

ഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണംഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണം

English summary

Father's Day 2022 : Interesting facts about fathers day in Malayalam

Here in this article we are sharing some interesting facts about father's day in malayalam. Take a look.
Story first published: Friday, June 10, 2022, 17:06 [IST]
X
Desktop Bottom Promotion