For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിഞ്ഞിരിക്കൂ.. ഈ സ്ത്രീ സുരക്ഷാ നിയമങ്ങള്‍

|

സ്ത്രീകള്‍ക്ക് വളരെ പ്രധാനമായൊരു സ്ഥാനം ഈ ലോകത്തുണ്ട്. പല മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മികച്ച പ്രകടനം നടത്തുകയും പേര് ഉയര്‍ത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകളുടെ ഉന്നതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്ത്രീകള്‍ക്ക് വേണ്ട അവകാശങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം.

Most read: ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍Most read: ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍

ഓഫീസിലെ അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്, പുറത്ത് അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്, വീട്ടില്‍ അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്, സമൂഹത്തില്‍ അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്. ഏത് അവകാശമാണ് അവര്‍ക്ക് ഉപയോഗപ്രദമാകുക തുടങ്ങിയ കാര്യങ്ങളൊക്കെ അറിയുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യും. എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. ഈ വനിതാ ദിനത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ച് വായിച്ചറിയാം.

സീറോ എഫ്.ഐ.ആര്‍

സീറോ എഫ്.ഐ.ആര്‍

ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായാല്‍, അവള്‍ക്ക് ഇന്ത്യയിലെ ഏത് പോലീസ് സ്റ്റേഷനിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഒരു പോലീസ് സ്റ്റേഷനും ഇരയുടെ എഫ്.ഐ.ആര്‍ എഴുതാന്‍ വിസമ്മതിക്കാന്‍ കഴിയില്ല. കൂടാതെ, രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴിയോ ഇമെയില്‍ വഴിയോ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് പരാതികള്‍ അയയ്ക്കാം.

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ കഴിയില്ല

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ കഴിയില്ല

ഒരു സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റ് / സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ഫോട്ടോകള്‍ നേരിട്ട് അപ്ലോഡ് ചെയ്ത സൈറ്റുമായോ വ്യക്തിയുമായോ നിങ്ങള്‍ക്ക് ബന്ധപ്പെടാം. വെബ്സൈറ്റുകള്‍ നിയമത്തിന് വിധേയമാണ്, അവ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ -67, 66-ഇ, അതായത് ഒരു വ്യക്തിയുടെ വ്യക്തിപരമായ നിമിഷങ്ങളുടെ അനുമതിയില്ലാതെ ഒരു ചിത്രം വരയ്ക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഐ.ടി നിയമം വിലക്കുന്നു. ക്രിമിനല്‍ നിയമ (ഭേദഗതി) ആക്റ്റ് 2013 ലെ സെക്ഷന്‍ 354-സി പ്രകാരം, അനുമതിയില്ലാതെ ഒരു സ്ത്രീയുടെ സ്വകാര്യ ഫോട്ടോ വരയ്ക്കുകയോ പങ്കിടുകയോ ചെയ്യുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു.

Most read:2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍Most read:2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

തുല്യ വേതനം

തുല്യ വേതനം

ഇന്നത്തെ കാലഘട്ടത്തില്‍ പുരുഷന്മാര്‍ മാത്രമല്ല, മിക്ക സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്. സ്ത്രീകള്‍ വളരെയേറെ വിദ്യാഭ്യാസവും നേടുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ത്തന്നെ അവര്‍ മികച്ച ജോലികളും കണ്ടെത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, തുല്യവേതനം ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. 1976 ലെ തുല്യ വേതന നിയമം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യജോലിക്ക് തുല്യമായ വേതനം ഉറപ്പ് നല്‍കുന്നു.

പോലീസിന് രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല

പോലീസിന് രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല

ഒരു സ്ത്രീ കുറ്റവാളിയാണെങ്കിലോ അവള്‍ കുറ്റാരോപിതനാണെങ്കിലോ, സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, സൂര്യന്‍ അസ്തമിച്ച ശേഷം ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. ഒരു വനിതാ പോലിസിന് പോലും രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. കുറ്റകൃത്യം വളരെ ഗൗരവമുള്ളതാണെങ്കില്‍, ഈ ഘട്ടത്തില്‍ മജിസ്ട്രേട്ടിന് രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ പോലിസിന് ബാധ്യസ്ഥതയുണ്ട്. ഇതുകൂടാതെ, ഒരു സ്ത്രീക്ക് ഏതെങ്കിലും സംഭവം (ബലാത്സംഗം, അക്രമം മുതലായവ) റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വളരെക്കാലം കഴിഞ്ഞാലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ അവള്‍ക്ക് അവകാശമുണ്ട്.

Most read:International Women's Day 2021: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍Most read:International Women's Day 2021: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍

അന്തസ്സിനും മാന്യതയ്ക്കും അവകാശം

അന്തസ്സിനും മാന്യതയ്ക്കും അവകാശം

ഏതെങ്കിലും കേസില്‍ പ്രതി ഒരു സ്ത്രീയാണെങ്കില്‍, അവളുടെ വൈദ്യപരിശോധന നടപടിക്രമങ്ങള്‍ മറ്റൊരു സ്ത്രീ വേണം നടത്താന്‍. അല്ലെങ്കില്‍, വനിതാ നിയമപാലകരുടെ സാന്നിധ്യത്തില്‍.

ജോലിസ്ഥലത്തെ പീഡനം

ജോലിസ്ഥലത്തെ പീഡനം

ജോലിസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് നിയമപരമായി തെറ്റാണ്. ഒരു സ്ത്രീക്ക് ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ ചൂഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഈ നിയമപ്രകാരം, അതിക്രമം നേരിട്ട് 3 മാസത്തിനുള്ളില്‍ രേഖാമൂലം പരാതി നല്‍കാം.

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

ഇന്ത്യന്‍ ഭരണഘടനയുടെ 498-ാം വകുപ്പ് പ്രകാരം ഭാര്യയെ, സ്ത്രീയെ, പങ്കാളിയെ, അമ്മയെ, സഹോദരിയെ പോലുള്ള വീട്ടില്‍ താമസിക്കുന്ന സ്ത്രീയെ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് (വാക്കാലുള്ള, സാമ്പത്തിക, വൈകാരിക, ലൈംഗികത ഉള്‍പ്പെടെ) സംരക്ഷണം നല്‍കുന്നു. ഭര്‍ത്താവ്, ബന്ധുക്കള്‍, മറ്റ് പുരുഷന്‍മാര്‍ എന്നിവരുടെ കൈയില്‍ നിന്ന് സ്ത്രീക്ക് സംരക്ഷണം ഉറപ്പ് നല്‍കുന്നു. പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴ ശിക്ഷയും ചുമത്തപ്പെടും.

Most read:2020ല്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍Most read:2020ല്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍

സൗജന്യ നിയമ സഹായം

സൗജന്യ നിയമ സഹായം

ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് പ്രകാരം, ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായമോ നിയമ സേവന അതോറിറ്റിയുടെ സഹായമോ ലഭിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കായി ഒരു അഭിഭാഷകനെ വയ്‌ക്കേണ്ടതുണ്ട്.

വെര്‍ച്വല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവകാശം

വെര്‍ച്വല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവകാശം

ഇ-മെയില്‍ വഴി വെര്‍ച്വല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനോ അല്ലെങ്കില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴിയോ പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നതിനുള്ള നിയമം സ്ത്രീകള്‍ക്ക് വ്യവസ്ഥ ചെയ്യുന്നു. പരാതി രേഖപ്പെടുത്തുന്നതിനായി എസ്.എച്ച്.ഒ ഒരു പോലീസ് കോണ്‍സ്റ്റബിളിനെ അവളുടെ സ്ഥലത്തേക്ക് അയയ്ക്കുന്നതായിരിക്കും. ഒരു സ്ത്രീക്ക് നേരിട്ട് പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്.

Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

മോശം ചിത്രീകരണം

മോശം ചിത്രീകരണം

ഒരു സ്ത്രീയുടെ രൂപം (അവളുടെ രൂപം അല്ലെങ്കില്‍ ഏതെങ്കിലും ശരീരഭാഗം) ഏതെങ്കിലും വിധത്തില്‍ നീചമായതോ, അവഹേളിക്കുന്നതോ, അല്ലെങ്കില്‍ പൊതു ധാര്‍മ്മികതയെ അപകീര്‍ത്തിപ്പെടുത്തുകയോ ആയ ചിത്രീകരണം കുറ്റമാണ്.

English summary

Exclusive Rights For Women Every Indian Needs To Know

On the grounds of gender equality, here are some rights an Indian woman holds in India. Take a look.
X
Desktop Bottom Promotion