For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍ജിനിയേഴ്‌സ് ഡേ: അറിയണം ഈ മൈസൂര്‍ ശില്‍പിയെ

|

സെപ്റ്റംബര്‍ 15, ഇന്ന് ദേശീയ എന്‍ജിനിയേഴ്‌സ് ദിനം. ഇന്ത്യ കണ്ട ഏറ്റവും മികച്ച എന്‍ജിനിയര്‍മാരില്‍ ഒരാളായ ഡോ. എം. വിശ്വേശരയ്യയുടെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം എന്‍ജിനിയര്‍മാരുടെ ദിനമായി ആഘോഷിച്ചു വരുന്നത്. സിവില്‍ എന്‍ജിനീയറിങ് വിദഗ്ധനും ഭാരതരത്‌ന ജേതാവുമായ ഡോ. എം. വിശ്വേശ്വരയ്യ(1861-1962) 'ആധുനിക മൈസൂരിന്റെ പിതാവ്' എന്നും അറിയപ്പെടുന്നു.

Most read: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ഗുരുനാഥന്‍Most read: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ഗുരുനാഥന്‍

മൈസൂരുവിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ട് ഉള്‍പ്പെടെ നിരവധി നിര്‍മിതികളുടെ ശില്‍പിയാണ് വിശ്വേശ്വരയ്യ. ഹൈദരാബാദ് നഗരത്തെ പ്രളയമുക്തമാക്കാനും വിശാഖപട്ടണം തുറമുഖത്തെ മണ്ണൊലിപ്പ് തടയാനുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

'സര്‍ എം.വി' അല്ലെങ്കില്‍ 'ഇന്ത്യയുടെ നിര്‍മ്മാതാവ്' എന്നൊക്കെ അറിയപ്പെടുന്ന വിശ്വേശരയ്യ കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയില്‍ 1861 സെപ്റ്റംബര്‍ 15നാണ് ജനിച്ചത്. പണ്ഡിതന്‍, ബില്‍ഡര്‍, രാഷ്ട്രതന്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, വിദഗ്ധനായ എഞ്ചിനീയര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കുറ്റമറ്റ അണക്കെട്ടുകള്‍ പണിയുന്നതില്‍ ആശ്ചര്യപൂര്‍വ്വമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം അദ്ദേഹം സ്വീകരിച്ചുപോന്നിരുന്നു.

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

1903ല്‍ പൂനെക്കടുത്തുള്ള ഖഡക്‌വാസല റിസര്‍വോയറില്‍ ആദ്യമായി ഓട്ടോമാറ്റിക് വെയര്‍ വാട്ടര്‍ ഫ്‌ളഡ്‌ഗേറ്റുകളുടെ ഒരു സംവിധാനം അദ്ദേഹം രൂപകല്‍പ്പന ചെയ്യുകയും പേറ്റന്റ് എടുക്കുകയും ചെയ്തിരുന്നു. അണക്കെട്ടിന് കേടുപാടുകള്‍ വരുത്താതെ ജലസംഭരണിയിലെ ജലവിതാനം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ഈ ഫഌഡ്‌ഗേറ്റുകള്‍ ഉപയോഗിച്ചത്.

Most read:മലയാളികള്‍ക്ക് ഇന്ന് പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങംMost read:മലയാളികള്‍ക്ക് ഇന്ന് പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

ഹൈദരാബാദിനായി വെള്ളപ്പൊക്ക സംരക്ഷണ സംവിധാനം രൂപകല്‍പ്പന ചെയ്തതോടെയാണ് വിശ്വേശരയ്യക്ക് പ്രമുഖ സ്ഥാനം ലഭിച്ചത്. വിശാഖപട്ടണം തുറമുഖത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

1912 മുതല്‍ 1918 വരെ മൈസൂരിലെ ദിവാന്‍ ആയിരുന്ന കാലത്ത് വിശ്വേശ്വരയ്യയുടെ പദ്ധതികള്‍ മൈസൂരിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. മൈസൂരിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ചുമതലയുള്ള ചീഫ് എഞ്ചിനീയറായിരുന്നു അദ്ദേഹം. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡാം. അതിനോടൊപ്പം തന്നെ പണിത വൃന്ദാവന്‍ ഗാര്‍ഡനും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Most read:സ്വാതന്ത്ര്യ വാതില്‍ തുറന്ന പോരാട്ടങ്ങള്‍Most read:സ്വാതന്ത്ര്യ വാതില്‍ തുറന്ന പോരാട്ടങ്ങള്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

മൈസൂര്‍ പട്ടണത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തെ 'ആധുനിക മൈസൂരിന്റെ പിതാവ്' എന്നും അറിയപ്പെടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 1955ല്‍ വിശ്വേശരയ്യക്ക് രാജ്യം 'ഭാരതരത്‌ന' നല്‍കി ആദരിച്ചു. കൂടാതെ, ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് അദ്ദേഹത്തിന് ബ്രിട്ടീഷ് നൈറ്റ്ഹുഡ് പദവിയും ('സര്‍' പദവി) സമ്മാനിച്ചിരുന്നു.

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

എം. വിശ്വേശരയ്യ: മഹാനായ എന്‍ജിനീയര്‍

ജലസ്രോതസ്സുകള്‍ വിനിയോഗിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലോകപ്രശസ്തമാണ്. രാജ്യത്തുടനീളം ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും ഏകീകരിക്കുന്നതിനും അദ്ദേഹത്തിന്റെ പങ്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. വരും തലമുറയിലെ എന്‍ജിയര്‍മാര്‍ക്ക് ഒരു മാതൃകയും പ്രചോദനവുമായിരുന്നു അദ്ദേഹത്തിന്റെ 102 വര്‍ഷത്തെ ജീവിതം. രാജ്യം കണ്ട ഏറ്റവും മികച്ച എന്‍ജിനിയര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം 1962ല്‍ അന്തരിച്ചു.

English summary

Engineers day 2023: Interesting facts about Bharat Ratna Sir M Visvesvaraya in Malayalam

India celebrates Engineer's Day every year on September 15 to mark the birthday of Sir Visvesvaraya, Bharat Ratna recipient and engineering pioneer of India. Here are the interesting facts about him in malayalam.
X
Desktop Bottom Promotion