For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃഗങ്ങള്‍ക്കും ഭീതി; ഇന്ത്യയില്‍ ആദ്യമായി സിംഹങ്ങള്‍ക്ക് കോവിഡ്

|

കോവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതില്‍ ഏറ്റവും പുതിയതായി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നായ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങള്‍ക്കാണ് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒരു ഇന്ത്യന്‍ മൃഗശാലയില്‍ സിംഹങ്ങളിലോ മറ്റേതെങ്കിലും മൃഗങ്ങളിലോ കോവിഡ് പോസിറ്റീവ് ബാധിക്കുന്ന ആദ്യ സംഭവമാണിത്.

Eight Lions in Indian Zoo Test Positive For COVID-19

Most read: കോവിഡ്: ആസ്ത്മ രോഗികള്‍ക്ക് പ്രതിരോധ നടപടികള്‍Most read: കോവിഡ്: ആസ്ത്മ രോഗികള്‍ക്ക് പ്രതിരോധ നടപടികള്‍

ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സി.സി.എം.ബി)യാണ് സിംഹങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചത്. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 19 ന് നാല് ആണ്‍ സിംഹങ്ങളുടെയും നാല് പെണ്‍ സിംഹങ്ങളുടെയും സാമ്പിളുകള്‍ സി.സി.എം.ബിയിലേക്ക് അയച്ചിരുന്നു. ആര്‍ടി-പിസിആര്‍ പരിശോധനകളിലാണ് ഇവയ്ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിലൂടെ മൃഗങ്ങളിലേക്ക് വൈറസ് പകരുന്നത് കണ്ടെത്തുന്നത്. മൃഗങ്ങളുടെ വിസര്‍ജ്ജ്യ സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ ഭാവിയില്‍ ഈ രീതി ഉപയോഗപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍.

Most read: കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്Most read: കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

മൃഗശാല സൂക്ഷിപ്പുകാരായ സ്റ്റാഫിലൂടെയാണ് ഈ മൃഗങ്ങള്‍ക്ക് രോഗം പിടിപെട്ടതെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ സമയാസമയങ്ങളില്‍ സിസിഎംബിയിലേക്ക് വിശകലനത്തിനായി അയച്ചുകൊണ്ടിരിക്കുകയാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മെയ് ഒന്നിന് സംസ്ഥാനത്തെ എല്ലാ മൃഗശാലകളും മൃഗസംരക്ഷണ കേന്ദ്രങ്ങളും അടയ്ക്കാന്‍ പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മനുഷ്യരില്‍ നിന്ന് കൊറോണവൈറസ് സിംഹങ്ങളിലേക്ക് പടരുന്നത് രാജ്യത്ത് ആദ്യ സംഭവമാണ്. ഈ മൃഗശാലയിലെ 25 ജീവനക്കാര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൃഗങ്ങളിലേക്ക് കോവിഡ് ബാധിക്കുന്നത് ലോകത്ത് ആദ്യമായി റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമുള്ള കടുവയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷനും ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും കൊറോണ വൈറസ് ബാധിച്ച ആളുകള്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മൃഗങ്ങളെ പരിപാലിച്ചതിനുശേഷം കൈ കഴുകാനും വളര്‍ത്തുമൃഗങ്ങളെയും വീടും വൃത്തിയായി സൂക്ഷിക്കാനും മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സി.ഡി.സി നിര്‍ദേശിക്കുന്നുണ്ട്.

Most read: ജനിതകമാറ്റം വന്ന വൈറസില്‍ നിന്ന് രക്ഷനേടാന്‍ ഇരട്ട മാസ്‌ക്; അറിയേണ്ടത് ഇതാണ്Most read: ജനിതകമാറ്റം വന്ന വൈറസില്‍ നിന്ന് രക്ഷനേടാന്‍ ഇരട്ട മാസ്‌ക്; അറിയേണ്ടത് ഇതാണ്

English summary

Eight Lions in Indian Zoo Test Positive For COVID-19

Eight Asiatic lions have tested positive for Covid-19 at a Hyderabad zoo. Read on to know more.
Story first published: Wednesday, May 5, 2021, 10:56 [IST]
X
Desktop Bottom Promotion