For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Education Horoscope 2023: തൊട്ടതെല്ലാം പൊന്നാക്കും രാശിക്കാര്‍: പഠനത്തില്‍ കേമന്‍മാര്‍

|

വിദ്യാഭ്യാസം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. പ്രത്യേകിച്ച് ഓരോ മേഖലയിലും മത്സരങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടു വരുന്ന അവസ്ഥയില്‍. പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഓരോ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നതും ഈ വര്‍ഷവും നല്ലതുപോലെ പഠനത്തില്‍ തിളങ്ങണം എന്ന് തന്നെയായിരിക്കും.

Education Horoscope 2023

പുതുവര്‍ഷത്തേയും പുതുവര്‍ഷ ഫലത്തേയും വളരെ പ്രാധാന്യത്തോടെ കാണുന്നവര്‍ക്ക് ഈ രാശിഫലം വളരെ പ്രിയപ്പെട്ടതായിരിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പഠനത്തില്‍ ഏറ്റവും മികച്ച് നില്‍ക്കാന്‍ സാധിക്കുന്നത് ഈ വര്‍ഷം എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ആദ്യത്തെ നാല് മാസങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സാധാരണമായിരിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ അധികം നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാവുന്നില്ല. എന്നാല്‍ ജനുവരിയിലെ ശനിമാറ്റം നിങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ കോഴ്‌സുകള്‍ക്കും പരീക്ഷകള്‍ക്കും വേണ്ടി മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ഏപ്രില്‍ മുതല്‍ വ്യാഴവും രാഹുവും സംയോജിക്കുന്നു. ഏപ്രില്‍ 14 മുതല്‍ മെയ് 15 വരെ സൂര്യന്റെ ഉന്നതസ്ഥാനം നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാക്കുന്നു. പരീക്ഷകളില്‍ വിജയിക്കുകയും ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടിയുള്ള വഴികള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍, വര്‍ഷാവസാനം രാഹുവിന്റെ സംക്രമത്തിന് ശേഷം കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ അക്കാദമിക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

പ്രതിവിധി: എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ സ്വാമിയെ ആരാധിക്കുക

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന ഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് ജനുവരി മുതല്‍ ഏപ്രില്‍ വരെ വ്യാഴം പതിനൊന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ സമയം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ഇവരെ കാത്തതിരിക്കുന്നു. അഞ്ചാം ഭാവാധിപനായ ബുധന്‍ ജൂണ്‍ മാസത്തില്‍ വിദേശ പഠനത്തിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ജൂണ്‍ 7 മുതല്‍ ജൂണ്‍ 24 വരെ നിങ്ങള്‍ക്ക് ബുധന്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു. മികച്ച കോഴ്‌സ് പഠിക്കുന്നതിനും അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശനിയുട സാന്നിധ്യം വര്‍ഷത്തില്‍ ഉണ്ടാവുന്നതിനാല്‍ അല്‍പം ശ്രദ്ധയോടെ പഠനത്തിന് വേണ്ടി സമയം ചിലവഴിക്കേണ്ടതാണ്. ജനുവരി 30 മുതല്‍ മാര്‍ച്ച് 6 വരെ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ വര്‍ഷാവസാനത്തോടെ നിങ്ങള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യം വരുന്നില്ല.

ദോഷപരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുകയും വെളുത്ത പൂവ് സമര്‍പ്പിക്കുകയും ചെയ്യുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് 2023-ല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആദ്യത്തെ കുറച്ച് മാസം

അല്‍പം തിരക്ക് കൂടുതലായിരിക്കും. ഇത് മാത്രമല്ല ഇവര്‍ക്ക് ജനുവരിയുടെ ശനി സംക്രമണം അല്‍പം പ്രയാസം നല്‍കുന്നു. എന്നാല്‍ ഇതേ സമയം തന്നെയാണ് വ്യാഴം പത്താം ഭാവത്തില്‍ വകുന്നതും. ഇത് നിങ്ങളുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പഠനത്തില് പിന്നോക്കം പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകരോട് കൃത്യമായ ഉപദേശം തേടുന്നതിന് ശ്രദ്ധിക്കണം. 2023 ഏപ്രില്‍ 22-ന് വ്യാഴം നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലേക്ക് പ്രവേശിച്ചതിന് ശേഷം നിങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. മികച്ച പ്രകടനം പരീക്ഷയില്‍ കാഴ്ച വെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തരത്തിലുള്ള അഹംഭാവത്തിനുള്ള സാധ്യയതയുണ്ട്. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ അതായത് നവംബര്‍ ഡിംബര്‍ മാസങ്ങളില്‍ കൂടുതല്‍ ധൈര്യവും ശക്തിയും ഉണ്ടാവുന്നു. വ്യാഴത്തിന്റെ പിന്‍മാറ്റം വര്‍ഷാവസാനം ഉണ്ടാവുന്നത് അല്‍പം കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കുന്നു.

പ്രതിവിധി: ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ ദാനം നല്‍കുക

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതി അല്‍പം ബുദ്ധിമുട്ടുള്ളതായിരിക്കും. ഏപ്രില്‍ വരെ ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ പിന്നീട് ഒന്‍പതാം ഭാവത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം നിങ്ങള്‍ക്ക് കഠിനാധ്വാനത്തിനും നേട്ടങ്ങള്‍ക്കും ഫലം നല്‍കും. എല്ലാ വിഷയത്തിലും വിജയിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ എപ്രില്‍ മുതല്‍ വ്യാഴം നിങ്ങളുടെ പത്താം ഭാവത്തില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം മുതല്‍ അല്‍പം കഠിനമായി ഇവര്‍ക്ക് പരിശ്രമിക്കേണ്ടി വരുന്നു. കൂടാതെ നിങ്ങള്‍ക്ക് ടെസ്റ്റുകളില്‍ പലപ്പോഴും കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കഠിനാധ്വാനം തുടരുന്നതിന് ശ്രദ്ധിക്കണം. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് നിഴല്‍ ഗ്രഹമായ രാഹുവിന്റെ സ്വാധീനം ഉണ്ടാവുന്നതോടെ പലപ്പോഴും സങ്കീര്‍ണതകള്‍ വര്‍ദ്ധിച്ചേക്കാം. ഒക്ടോബര്‍ 30-ന് നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തില്‍ രാഹു സഞ്ചരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒക്ടോബറില്‍ തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിന് വേണ്ടി വിദേശയാത്ര നടത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.

പ്രതിവിധി: നിങ്ങളുടെ ഗുരുക്കന്മാരെ ബഹുമാനിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്യുക

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം മുന്‍പത്തേക്കാള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരുന്നു. ഈ മാസത്തിന്റെ ആരംഭം മുതല്‍ നിങ്ങളില്‍ വ്യാഴം എട്ടാം ഭാവത്തില്‍ ആയിരിക്കും അതുകൊണ്ട് തന്നെ ഇവര്‍ക്ക് വളരെയധികം പരിശ്രമിക്കേണ്ടി വരുന്നു. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ഈ സമയത്ത് കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ഏഴാം ഭാവത്തില്‍ ശനിയുടെ സ്ഥാനം നിങ്ങളെ മാനസികമായി അസ്വസ്ഥരാക്കും. എന്നാല്‍ ഏപ്രില്‍ ശേഷം നിങ്ങള്‍ക്ക് പഠനത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും.ജൂലൈ 1 മുതല്‍ ചൊവ്വയും നിങ്ങളുടെ രാശിയില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാം.

പ്രതിവിധി: ദിവസവും സൂര്യന് വെള്ളം സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷത്തം വിദ്യാഭ്യാസ ഫലം 2023 അനുസരിച്ച്, സാധാരണ തുടക്കമായിരിക്കും പഠനത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുക. ഇത് കൂടാതെ ഇവര്‍ക്ക് ശനിയും ശുക്രനും ചേരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ആറാം ഭാവത്തിലാണ് ചേരുന്നത്. ഏപ്രില്‍ 22 വരെ നിങ്ങളുടെ ഏഴാം ഭാവത്തില്‍ വ്യാഴം സംക്രമിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും സുഹൃത്തുക്കളോടൊപ്പം പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ഒക്ടോബര്‍ 30-ന് രാഹുവും കേതുവും യഥാക്രമം മീനത്തിലേക്കും നിങ്ങളുടെ രാശിയിലേക്കും നീങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് അവസാന മാസങ്ങളായ നവംബര്‍, ഡിസംബര്‍ എന്നിവ അല്‍പം മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുന്നു. ലക്ഷ്യങ്ങള്‍ നേടുന്നതിന് സാധിക്കുന്നു.

പ്രതിവിധി: പരീക്ഷയുടെ തലേദിവസം രാത്രി, നിങ്ങളുടെ പേന വീട്ടിലെ ക്ഷേത്രത്തില്‍ പൂജിക്കുക. 108 പ്രാവശ്യം ബുധബീജ മന്ത്രം ചൊല്ലുക.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം നിസ്സാരമല്ല. ജനുവരി 17 ന് കുംഭ രാശിയില്‍ ശനി പ്രവേശിക്കുന്നു. അതുകൊണ്ട് തന്നെ വര്‍ഷാരംഭം അല്‍പം ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കണം എന്നില്ല. ഇത് നിങ്ങളുടെ മാതാപിതാക്കളിലും സമ്മര്‍ദ്ദം ചെലുത്തിയേക്കാം. കൂടാതെ, ജനുവരി 22 ന്, ശുക്രന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ പ്രവേശിക്കുന്നു. ഇത് മാത്രമല്ല ഈ സമയം വളരെയധികം നിങ്ങള്‍ പരിശ്രമിക്കേണ്ടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഇത്. ഒക്ടോബര്‍ വരെ കേതുവിന്റെ നിഴല്‍ നിങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. പ്രശ്‌നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. വിദേശത്ത് വിദ്യാഭ്യാസത്തിന് വേണ്ടി പോവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒക്ടോബറിന് ശേഷം നിങ്ങള്‍ക്ക് കുറച്ച് കൂടി മെച്ചപ്പെട്ട സമയം ലഭിക്കുന്നു. എന്നാല്‍ സൂര്യനും ബുധനും യഥാക്രമം നിങ്ങള്‍ക്ക് ലഗ്നത്തില്‍ നില്‍ക്കുന്നതിനാല്‍ വിജയം ഉണ്ടാവുന്നു.

പ്രതിവിധി: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം അല്‍പം മികച്ച ഫലങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലഭിക്കുന്നു. 2023-ലെ വിദ്യാഭ്യാസ ഫലപ്രകാരം നിങ്ങള്‍ക്ക് ശനിയുടെ കുംഭം രാശി സംക്രമണ സമയത്ത് തന്നെ മികച്ച ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. നിങ്ങളില്‍ ഏകാഗ്രത വര്‍ദ്ധിക്കുകയും വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഏപ്രില്‍ 22 വരെ അഞ്ചാം ഭാവത്തിലാണ് വ്യാഴം നില്‍ക്കുന്നത്. ഇത് നിങ്ങളില്‍ പഠനമികവ് വര്‍ദ്ധിപ്പിക്കുന്നു. മാതാപിതാക്കളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിങ്ങള്‍ വഴി ഉണ്ടാവുകയും ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം. കാരണം വ്യാഴത്തിന്റെ സ്ഥാനമാറ്റം നിങ്ങളില്‍ വിഷയങ്ങള്‍ തോറ്റുപോവുന്നതിനും ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം. നവംബര്‍ 6-ന് ബുധനും ചൊവ്വയും നവംബര്‍ 16-ന് നിങ്ങളുടെ സ്വന്തം രാശിയുടെ ആദ്യ ഭാവത്തില്‍ സൂര്യനും നില്‍ക്കുന്നത് വിദ്യാര്‍ത്ഥികളില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

പ്രതിവിധി: ക്ഷേത്രദര്‍ശനം നടത്തി മഞ്ഞള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വാര്‍ഷിക ഫലം അനുസരിച്ച് അല്‍പം മോശം ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന സമയമായിരിക്കും. ഇവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം എന്നില്ല. അത് മാത്രമല്ല പഠന കാര്യങ്ങളില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ ആയിരിക്കും ഇത് പലപ്പോഴും വ്യക്തിജീവിതത്തില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നു. വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏപ്രില്‍ 22 വരെ നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും പത്താം ഭാവത്തിന്റെ ദൃഷ്ടിയും നിങ്ങളുടെ ഓര്‍മ്മശക്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നവംബര്‍ 4 മുതല്‍, വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ശനിയുടെ സംക്രമണം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് വേണം പഠനത്തിന് മുന്നിട്ടിറങ്ങേണ്ടത്.

പ്രതിവിധി: എല്ലാ വ്യാഴാഴ്ചയും, നിങ്ങള്‍ ബീജ മന്ത്രം, 'ഓം ഗ്രാം ഗ്രിം ഗ്രൌം സഃ ഗുരവേ നമഃ' കുറഞ്ഞത് 108 തവണ ജപിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിന്റെ ആരംഭം മികച്ചതായിരിക്കും. ഇവര്‍ക്ക് വിദ്യാഭ്യാസത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. കാരണം ജനുവരി 14 ന് സൂര്യന്‍ നിങ്ങളുടെ സ്വന്തം രാശിയിലും ഫെബ്രുവരി 7 ന് ബുധന്‍ നിങ്ങളുടെ രാശിയിലും സൂര്യനുമായി ചേരുന്നു. ഇത് നിങ്ങള്‍ക്ക് ആശയക്കുഴപ്പത്തില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്നു. വ്യാഴം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സ്ഥിതിചെയ്യും, ജനുവരി മുതല്‍ ഏപ്രില്‍ 22 വരെ നിങ്ങളുടെ ഒമ്പതാം ഭാവത്തിലും ദൃഷ്ടി പതിപ്പിക്കുന്നു. ഇത് നിങ്ങളുടെ ധൈര്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അംഗീകാരം നല്‍കുന്നു. മറ്റുള്ളവര്‍ നിങ്ങളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ മാസം ഗുണം ചെയ്യുന്നു. കാരണം നവംബര്‍ 27 ന് ബുധന്‍ ധനു രാശിയില്‍ സഞ്ചരിക്കുകയും നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിദേശ സ്ഥാപനത്തിലേക്കോ സ്‌കൂളിലേക്കോ പ്രവേശനം ലഭിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

പ്രതിവിധി: ഭഗവാന്‍ ഹനുമാനെ ആരാധിക്കുകയും ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കാരണം 2023 ജനുവരി 22 ന് ശുക്രന്‍ നിങ്ങളുടെ ലഗ്‌നഭാവത്തിലായിരിക്കും സ്ഥിതി ചെയ്യുന്നു. ശനി നിങ്ങളുടെ രാശിയായ തുലാം രാശിയിലും ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന സമയമാണ്. ഇത് മാത്രമല്ല ഇത്തരത്തിലുള്ള സ്വാധീനം പലപ്പോഴും നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 2023 ഏപ്രില്‍ 22-ന് നിങ്ങളുടെ രണ്ടാം ഭാവത്തില്‍ വ്യാഴം സംക്രമിക്കുന്നു. ഈ സമയം വിദേശത്ത് പഠനത്തിനും വിദേശ ഭാഷകള്‍ പഠിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ സമയം വ്യാഴത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. കുംഭം രാശിക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ കുറയുന്ന ഒരു സമയമാണ് ഇത്. ഒക്ടോബര്‍ 30-ന് രണ്ട് പ്രധാന ഗ്രഹങ്ങളായ രാഹുവും കേതുവും യഥാക്രമം രണ്ടാമത്തെയും എട്ടാമത്തെയും ഭാവങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചെറിയ രീതിയിലുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.

പ്രതിവിധി: എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഹനുമാന്‍ ചാലിസ വായിക്കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക

മീനം രാശി

മീനം രാശി

2023-ലെ മീനം രാശിയുടെ വിദ്യാഭ്യാസ ഫലം അനുസരിച്ച്, 2023-ല്‍ മീനം രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ഫലങ്ങള്‍ ലഭിക്കുന്നു. ഇവര്‍ക്ക് ജനുവരി ആരംഭം മുതല്‍ ഏപ്രില്‍ 22 വരെ വ്യാഴം നിങ്ങളുടെ സ്വന്തം രാശിയിലായിരിക്കും സ്ഥാനം. ഇത് നിങ്ങളുടെ അറിവും ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ഏപ്രില്‍ 22 മുതല്‍ വ്യാഴം നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലഘട്ടം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ജനുവരി 17-ന് നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ശനിയുടെ സംക്രമണം പലപ്പോഴും വിദ്യാഭ്യാസത്തെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാല്‍ ജൂണ്‍ 19 ന് ബുധന്‍ അസ്തമിക്കുകയും ജൂണ്‍ 17 ന് ശനി പിന്നോക്കം പോകുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മോശം ഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ പഠനത്തിന്റെ കാര്യത്തില്‍ പാടുപെടും.

പ്രതിവിധി: നിങ്ങളുടെ ജാതകത്തില്‍ വ്യാഴ ഗ്രഹത്തെ ശക്തിപ്പെടുത്താന്‍, നിങ്ങള്‍ 5 മുഖി രുദ്രാക്ഷം ധരിക്കണം.

2023-ലെ സമ്പൂര്‍ണ വര്‍ഷഫലം: കുടുംബം, സാമ്പത്തികം, കരിയര്‍2023-ലെ സമ്പൂര്‍ണ വര്‍ഷഫലം: കുടുംബം, സാമ്പത്തികം, കരിയര്‍

ശിവപ്രീതിക്ക് അത്യുത്തമം പ്രദോഷം: സന്താനസൗഭാഗ്യം, ദാരിദ്ര്യദു:ഖശമനംശിവപ്രീതിക്ക് അത്യുത്തമം പ്രദോഷം: സന്താനസൗഭാഗ്യം, ദാരിദ്ര്യദു:ഖശമനം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Education Horoscope 2023 Vidyabhyasam Rashi Phalam For Zodiac Signs In Malayalam

Education Horoscope 2023 in Malayalam: Get Vidyabhyasam Rashi Phalam 2023 from Aries to Pisces Zodiac Signs in Malayalam. Read on.
X
Desktop Bottom Promotion