For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപ്രകാരം ദീപാവലിയ്ക്കിതു ചെയ്താല്‍ ധനം

രാശിപ്രകാരം ദീപാവലിയ്ക്കിതു ചെയ്താല്‍ ധനം

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇരുട്ടിനു മേല്‍ വെളിച്ചമെന്നതാണ്, തിന്മയ്ക്കു മേല്‍ നന്മയുടെ വിജയമെന്നതാണ് ദീപാവലിയുടെ തത്വം.

ദീപാവലി മറ്റേത് ഉത്സവം പോലെയും സര്‍വ്വൈശ്വര്യം കണക്കാക്കിയുള്ളത്. ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍, ഐശ്വര്യം വീട്ടിലുണ്ടാകാന്‍ കണക്കാക്കിയുള്ളതാണ്.

രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം ദീപാവലി സര്‍വ്വൈശ്വര്യം നല്‍കാന്‍, ധനഭാഗ്യം നല്‍കാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. ഇതെക്കുറിച്ചറിയൂ.

ഏരീസ് അഥവാ മേടരാശി

ഏരീസ് അഥവാ മേടരാശി

ഏരീസ് അഥവാ മേടരാശിക്കാര്‍ വെളുത്ത തുണിയില്‍ അല്‍പം കുങ്കുമമോ ചന്ദനമോ പുരട്ടിയോ ഈ തുണി ഇതില്‍ മുക്കിയോ അലമാരയില്‍ വയ്ക്കുക. ഇത് സര്‍വ്വൈശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ദീപാവലി ദിവസം രാത്രിയില്‍ പശുവിന്‍ നെയ്യൊഴിച്ചു രണ്ടു ചിരാതു കൊളുത്തി ഇവയുടെ തിരി ഒരുമിച്ചാക്കി ഒഴിഞ്ഞ ഒരു സ്ഥലത്തു വയ്ക്കുക. മനസില്‍ ആഗ്രഹിയ്ക്കുന്ന കാര്യത്തിനായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി ദീപാവലി ദിവസം ഒരു തേങ്ങ കയര്‍ കൊണ്ടു കെട്ടി ചുവന്ന തുണിയിലാക്കി മഹാലക്ഷ്മിയെ പ്രാര്‍ത്ഥിച്ച് ഇത് ഒഴിഞ്ഞ ഒരു വൃത്തിയുള്ള സ്ഥലത്തു വയ്ക്കുക. നിങ്ങളുടെ ആഗ്രഹം സാധിച്ചു കഴിഞ്ഞാല്‍ ഈ തേങ്ങ ക്ഷേത്രത്തില്‍ മഹാലക്ഷ്മിയ്ക്കു സമര്‍പ്പിയ്ക്കുക്ക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ദീപാവലി ദിവസം ഒരു ട്രയാംഗുലാര്‍ ആകൃതിയിലെ മഞ്ഞത്തുണി വിഷ്ണു ക്ഷേത്രത്തില്‍ ഇത് കാറ്റില്‍ ആടുന്ന രീതിയില്‍ സ്ഥാപിയ്ക്കുക. അടുത്ത ദീപാവലി ഇതു സൂക്ഷിയ്ക്കുക. പ്രാര്‍ത്ഥിയ്ക്കുക. അടുത്ത ദീപാവലി വരെ ഭാഗ്യം തെളിഞ്ഞു നില്‍ക്കും. അടുത്ത വര്‍ഷം വീണ്ടും ചെയ്യുക.

ലിയോ അഥവാ ചിങ്ങ രാശിക്കാര്‍

ലിയോ അഥവാ ചിങ്ങ രാശിക്കാര്‍

ലിയോ രാശിക്കാര്‍ പശുവിന്‍ നെയ്യില്‍ തെളിച്ച ചിരാത് വീട്ടിന്റെ പ്രധാന ഗേററില്‍ വയ്ക്കുക. രാത്രി വച്ച ദീപം രാവിലെ സൂര്യോദയം വരെ കെട്ടു പോകാതെ സൂക്ഷിയ്ക്കുക. ഐശ്വര്യം ഇരട്ടിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്കു പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ ദീപാവലി ദിവസം തേങ്ങ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് അലമാരയിലോ ലോക്കറിലോ സൂക്ഷിയ്ക്കാം.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ താമരവിത്തുകള്‍ ദീപാവലി ദിവസം രാത്രി മഹാലക്ഷ്മിയുടെ കാല്‍ക്കല്‍ വച്ചു പ്രാര്‍ത്ഥിയ്ക്കുക. പിന്നീട് ഈ വിത്തുകള്‍ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് പണം സൂക്ഷിയ്ക്കുന്ന ലോക്കറില്‍ വയ്ക്കുക.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരത്തിനായി ക്ഷേത്രത്തില്‍ രണ്ടു വാഴകള്‍ നട്ടു വളര്‍ത്തുക. ഇവയുടെ ഫലം ഉപയോഗിയ്ക്കുകയോ കഴിയ്ക്കുകയോ അരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ വെറ്റിലയില്‍ ശ്രീ എന്ന മന്ത്രമെഴുതി അലമാരയിലോ ലോക്കറിലോ വയ്ക്കുക. അടുത്ത ദിവസം ഇത് ഏതെങ്കിലും മൃഗത്തിനു കഴിയ്ക്കാന്‍ നല്‍കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് വിചാരിച്ച രീതിയില്‍ പണം സമ്പാദിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ ദീപാവലി ദിവസം തേങ്ങ, പ്രത്യേകിച്ചും മുക്കണ്ണന്‍ തേങ്ങ ചുവന്ന തുണിയില്‍ പൊതിഞ്ഞ് ലോക്കറിലോ അലമാരയിലോ വയ്ക്കാം.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ചിരട്ടയില്‍ നെയ്യില്‍ തിരി തെളിച്ചു വയ്ക്കാം. ഇത് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാക്കുന്ന ഒന്നാണ്.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് പെട്ടെന്നു പണമുണ്ടാക്കാന്‍ മഹാലക്ഷ്മിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മീദേവിയ്ക്ക് മണുള്ള ചന്ദനത്തിരിയോ സാമ്പ്രാണിയോ സമര്‍പ്പിയ്ക്കുക. ഇത് മുടങ്ങാതെ ദിവസവും ചെയ്യുക. ധന ലാഭമുണ്ടാകും.

English summary

Do These Things During Diwali For Financial Gain And Prosperity

Do These Things During Diwali For Financial Gain And Prosperity, Read more to know about,
X
Desktop Bottom Promotion