For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്; ഫലം ദോഷം

|

കാര്‍ത്തിക മാസത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മക്ക് മേല്‍ നന്മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്തുന്നതിന് വേണ്ടി ജീവിതത്തില്‍ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയുടെയും ഇരുട്ടിന്റെയും മേല്‍ നന്മയുടെ വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന ഇത് രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. എന്നിരുന്നാലും, കൊറോണ വൈറസ് മൂലമുള്ള നിലവിലെ സാഹചര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോതും, ദീപാവലിയുടെ ആഘോഷങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ ആഘോഷങ്ങളില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 നാരക ചതുര്‍ദശി ദിനം പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ നാരക ചതുര്‍ദശി ദിനം പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ രാജ്യത്തേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനും ജീവിതത്തില്‍ നല്ലൊരു തലമുറയെ നാളേക്ക് വാര്‍ത്തെടുക്കുന്നതിനും വേണ്ടി നമുക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ദീപാവലിയോട് അനുബന്ധിച്ച് നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

1. നിങ്ങള്‍ പടക്കം പൊട്ടിക്കാന്‍ പോകുകയാണെങ്കില്‍, തീപ്പെട്ടി, മെഴുകുതിരികള്‍, ഡയസ് തുടങ്ങിയ തീയുടെ ഉറവിടങ്ങളില്‍ നിന്ന് അത് മാറ്റി വയ്ക്കുക. രണ്ട് ബക്കറ്റ് വെള്ളം കയ്യില്‍ കരുതുക. പൊള്ളലേറ്റാല്‍, ബാധിച്ച ഭാഗത്ത് ധാരാളം വെള്ളം ഒഴിക്കുക. ഇത്രയും കാര്യങ്ങള്‍ ആദ്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുക. മുന്‍കരുതലുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് മികച്ചതാണ്.

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

2. ഫസ്റ്റ് എയ്ഡ് ബോക്‌സ് തയ്യാറാക്കി വെക്കുക. വലിയ പൊള്ളലേറ്റാല്‍, ഇരയെ വൃത്തിയുള്ള ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ എത്തിക്കുക. എന്നാല്‍ ഇത് സംഭവിക്കണം എന്നില്ല. പക്ഷേ നമ്മുടെ ശ്രദ്ധ പാളുന്ന സമയത്ത് ഇത്തരം പ്രതിസന്ധികള്‍ക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം.

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

3. പകര്‍ച്ചവ്യാധി ഇപ്പോഴും തുടരുന്നതിനാല്‍ ഈ ദീപാവലി സമയത്ത് മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ഇതാണ് പ്രധാന കാര്യവും. കാരണം ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളും കൊവിഡ് പോലുള്ള മഹാമാരികളും കൂടുതലാണ്. ഈ അവസരത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടം അത് നിങ്ങളില്‍ ഉണ്ടാക്കുന്നു.

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

5. തീപിടിക്കുന്ന വസ്തുക്കളില്‍ നിന്ന് സാനിറ്റൈസര്‍ സൂക്ഷിക്കുക. ഇടതടവില്ലാതെ നാം ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്റൈസര്‍. അത് തീ പിടിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നീക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങളില്‍ നാം കാണിക്കുന്ന അശ്രദ്ധ നാളെ വളരെ വലിയ വിപത്തിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് അതീവ ശ്രദ്ധ അത്യാവശ്യം തന്നെയാണ്.

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

ദീപാവലിക്ക് ഇവയൊന്നും ചെയ്യരുത്

6. ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വീടിനുള്ളില്‍ തന്നെ കഴിയണം. അതില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കാന്‍ പാടില്ല. ഇത് കൂടാതെ ഒരു സമയം ഒരാള്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

English summary

Diwali 2021: List Of Dos And Don'ts On This Festival Of Lights In Malayalam

Here we are sharing the list of dos and don'ts on this festival of lights in malayalam. Take a look
X
Desktop Bottom Promotion