For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Diwali 2022: ദീപങ്ങളുടെ ദിവസം ചെയ്യരുതാത്തതും ചെയ്യേണ്ടതും

|

ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമായാണ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് ആഘോഷിക്കപ്പെടുന്നത്. ഇരുട്ടായ തിന്മയെ കളഞ്ഞ നന്മയിലേക്ക് പ്രകാശം പരത്തുന്ന ഒരു ദിനമായാണ് ഈ ദിനം അറിയപ്പെടുന്നത്. നന്മടുയേയും പ്രത്യാശയുടേയും ഒരു ദിനമാണ് കടന്നു പോവുന്നതും. വിളക്കുകള്‍ കത്തിച്ചും വീട് മുഴുവന്‍ ദീപം തെളിയിച്ചും എല്ലാം രാജ്യമെങ്ങും ദീപാവലി ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തില്‍ നാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. എപ്പോഴും സുരക്ഷക്കാണ് നാം പ്രാധാന്യം നല്‍കേണ്ടതും. പടക്കം പൊട്ടിക്കുമ്പോഴും ദീപം കത്തിക്കുമ്പോഴും എല്ലാം സുരക്ഷിതത്വം എന്ന വാക്കിന് വളരെയധികം പ്രാധാന്യം നല്‍കണം. ഇത് പോലെ തന്നെ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്.

Diwali 2022

ദീപാവലി സമയത്ത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഈ സമയം നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതുപോലെ തന്നെ നിങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ സമയം ദീപാവലി ആഘോഷിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. കൂടുതലറിയാന്‍ വായിക്കുക.

എന്താണ് ചെയ്യേണ്ടത്?

എന്താണ് ചെയ്യേണ്ടത്?

ചുറ്റുപാടും കത്തുന്നതോ പൊട്ടുന്നതോ ആയ വസ്തുക്കള്‍ ഇല്ലാത്ത തുറസ്സായ സ്ഥലത്ത് വേണം പടക്കം പൊട്ടിക്കുന്നതിന്. ഇത് കൂടാതെ പടക്കം പൊട്ടിക്കുമ്പോള്‍ നിങ്ങള്‍ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങള്‍ പടക്കം വാങ്ങുമ്പോള്‍ നിങ്ങളുടെ ആദ്യ മുന്‍ഗണന, ലൈസന്‍സുള്ള വില്‍പ്പനക്കാരായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പടക്കങ്ങള്‍ അടച്ചുറപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം, കൂടാതെ കത്തുന്ന വസ്തുക്കള്‍ അടുത്ത് നിന്ന് മാറ്റി വെക്കണം. പടക്കം പൊട്ടിക്കുമ്പോള്‍ മുടിയും വസ്ത്രങ്ങളും ഒതുക്കി പിടിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. ചെവിക്ക് കേടാപാടുകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

എന്താണ് ചെയ്യേണ്ടത്?

എന്താണ് ചെയ്യേണ്ടത്?

ബ്രോങ്കൈറ്റിസ്, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പടക്കം പൊട്ടിക്കുന്ന സ്ഥലത്തേക്ക് പോവരുത്. കത്തുന്ന വസ്തുക്കള്‍ അടുത്തുണ്ടെങ്കില്‍ നീക്കം ചെയ്യണം. പാദരക്ഷകള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. മൃഗങ്ങളെ ശ്രദ്ധിക്കണം. ഇവരെ കുട്ടികളെ പോലെ തന്നെ സംരക്ഷിക്കണം. വളരെയധികം ശ്രദ്ധയോടെ വേണം പടക്കം പൊട്ടിക്കുന്നത്.

വിളക്ക് കത്തിക്കുമ്പോള്‍

വിളക്ക് കത്തിക്കുമ്പോള്‍

കര്‍ട്ടനുകളില്‍ നിന്നും മറ്റ് കത്തുന്ന വസ്തുക്കളില്‍ നിന്നും സുരക്ഷിതമായ അകലത്തിലായിരിക്കണം വിളക്കുകള്‍ കത്തിച്ച് വെക്കുന്നതിന്. കൂടാതെ വിളക്കുകള്‍ എപ്പോഴും പരന്ന പ്രതലത്തിലോ അല്ലെങ്കില്‍ നിലത്തോ വേണം വെക്കുന്നതിന്. കുഞ്ഞുങ്ങളുടെ കിടകക്ക് അരികില്‍ വിളക്ക് കത്തിച്ച് വെക്കരുത്. മാത്രമല്ല കുഞ്ഞിന് കൈയ്യെത്താവുന്ന സ്ഥലത്തും വിളക്ക് കത്തിച്ച് വെക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കുക. വിളക്കുകള്‍ കര്‍ട്ടനുകളില്‍ നിന്നും മറ്റ് കത്തുന്ന വസ്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ഉറപ്പാക്കുക. ഇലക്ട്രിക്കല്‍ വയറിനും സ്വിച്ചിനും സമീപം വിളക്ക് കത്തിച്ച് വെക്കുന്നത് പരമാവധി ഒഴിവാക്കുക.

എന്തുചെയ്യാന്‍ പാടില്ല

എന്തുചെയ്യാന്‍ പാടില്ല

ഇതെല്ലാം ചെയ്യണം എന്ന് പറയുന്നത് പോലെ തന്നെ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ട്. അതില്‍ ചിലത് നോക്കാം. നിങ്ങളുടെ കൈകളില്‍ വെച്ച് അതിസാഹസികത കാണിക്കുന്നതിന് വേണ്ടി പടക്കം പൊട്ടിക്കരുത്. കാരണം ഇത് അപകടകരമായ ഒന്നാണ്. ചെറിയ പൊള്ളലുകള്‍ ഉണ്ടെങ്കിലും അതിന് കാര്യമായി ചികിത്സ തേടണം. പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം ഒഴിച്ച് കത്തുന്ന വേദന ശമിക്കുന്നതുവരെ വെക്കേണ്ടതാണ്. കത്തുന്ന മെഴുകുതിരികള്‍ക്കും വിളക്കുകള്‍ക്കും സമീപം പടക്കങ്ങള്‍ വെക്കരുത്. ഇത് പടക്കം പൊട്ടുന്നതിന് കാരണമാകുന്നു.

എന്തുചെയ്യാന്‍ പാടില്ല

എന്തുചെയ്യാന്‍ പാടില്ല

വൈദ്യുത തൂണുകള്‍ക്കും കമ്പികള്‍ക്കും സമീപം ഒരിക്കലും പടക്കം പൊട്ടിക്കരുത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ പകുതി കത്തിയ പടക്കങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്. ഇത് പിന്നീട് അപകടമുണ്ടാക്കുന്നു. വിളക്ക് കൊളുത്തുമ്പോഴും പടക്കം പൊട്ടിക്കുമ്പോഴും സിന്തറ്റിക്‌സ്, സില്‍ക്കുകള്‍, അയഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുത്. തീപ്പെട്ട്, ലൈറ്റര്‍ എന്നിവ പടക്കം പൊട്ടിക്കുന്നതിന് ഒഴിവാക്കുക. പകരം നീളമുള്ള കോലോ തുണി ചുറ്റിയതോ മറ്റോ ഉപയോഗിക്കുക. വാഹനത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ ഒരിക്കലും പടക്കം പൊട്ടിക്കാന്‍ ശ്രമിക്കരുത്. പടക്കം പൊട്ടുന്നില്ലെങ്കില്‍ അതില്‍ കൃത്രിമത്വം കാണിച്ച് പൊട്ടിക്കാന്‍ ശ്രമിക്കരുത്.

എന്തുചെയ്യാന്‍ പാടില്ല

എന്തുചെയ്യാന്‍ പാടില്ല

അലഞ്ഞ് തിരിയുന്ന മൃഗങ്ങള്‍ക്ക് സമീപമോ, റോഡിലോ ആശുപത്രിക്ക് സമീപമോ ഒരു കാരണവശാലും പടക്കങ്ങള്‍ പൊട്ടിക്കരുത്. ശക്തമായ കാറ്റുള്ളപ്പോള്‍ പടക്കം പൊട്ടിക്കരുത്. പടക്കം പോക്കറ്റില്‍ ഇട്ട് നടക്കരുത്. പുകവലിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. തണുപ്പ് ഒഴിവാക്കാന്‍ പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസറുകള്‍ പോലുള്ളവ പടക്കം പൊട്ടിക്കുമ്പോഴോ വിളക്ക് കൊളുത്തുമ്പോഴോ അടുത്ത് കൊണ്ട് വരരുത്. ഇത് അപകടമുണ്ടാക്കാം. കുട്ടികളെ വിളക്കിനടുത്ത് നിന്ന് മാറ്റുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരിക്കലും ബോള്‍ഡ്സ്‌കൈ മലയാളം സ്ഥിരീകരിക്കുന്നില്ല. ഞങ്ങളുടെ ലക്ഷ്യം വിവരങ്ങള്‍ കൈമാറുക മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.

രണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധംരണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

സൂര്യഗ്രഹണ ദിനത്തില്‍ അശുഭകരമായ ആരോഗ്യ മിത്തുകള്‍: സത്യമിത്സൂര്യഗ്രഹണ ദിനത്തില്‍ അശുഭകരമായ ആരോഗ്യ മിത്തുകള്‍: സത്യമിത്

English summary

Diwali 2022: Do's And Don'ts To Follow During Festival Of Lights in Malayalam

Here in this article we are sharing the do's and don'ts to follow during diwali in malayalam. Take a look
X
Desktop Bottom Promotion