For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത കാലം; ധനുര്‍മാസത്തില്‍ അരുതാത്ത കാര്യങ്ങള്‍

|

ഡിസംബര്‍ 16ന് സൂര്യന്‍ വൃശ്ചിക രാശിയിലെ യാത്ര അവസാനിപ്പിച്ച് ധനു രാശിയില്‍ പ്രവേശിക്കും. ധനു രാശിയിലെ സൂര്യദേവന്റെ പ്രവേശനത്തെ ധനു സംക്രാന്തി എന്ന് വിളിക്കുന്നു. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ധനുരാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്ന ഈ വേള ധനുര്‍മാസമായി കണക്കാക്കുന്നു. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഏറെ പ്രാധാന്യമുള്ള മാസമാണ് ധനുര്‍മാസം. ധനുര്‍മാസത്തിലെ ഒരു മാസത്തേക്ക് വിവാഹം, ഷേവിംഗ്, ഗൃഹപ്രവേശം, ഭൂമി പൂജ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യാറില്ല. ആരാധനയ്ക്കും തീര്‍ത്ഥാടനത്തിനും ധനുര്‍മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Most read: എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയംMost read: എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയം

ഈ കാലയളവില്‍ ഒരു മനുഷ്യന്‍ ആത്മീയത, തപസ്സ്, ആരാധന എന്നിവയാല്‍ പരീക്ഷിക്കപ്പെടുന്നു. ധനു സംക്രാന്തി വേളയില്‍ ഭക്തര്‍ സനാതന ധര്‍മ്മം പിന്തുടരുന്നതിലൂടെ അവരുടെ ആത്മീയ ശക്തി വളര്‍ത്താന്‍ സാധിക്കും. ഇതിലൂടെ ഭക്തര്‍ക്ക് ആദിത്യലോകം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വര്‍ഷം ധനുര്‍മാസം ഡിസംബര്‍ 16ന് തുടങ്ങി ജനുവരി 13ന് അവസാനിക്കും. ധനുര്‍മാസത്തില്‍ നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മഹാവിഷ്ണു ആരാധന

മഹാവിഷ്ണു ആരാധന

ഈ മാസം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതായതിനാല്‍ ഭക്തര്‍ വിഷ്ണുവിനെ ആരാധിക്കണമെന്ന് പറയുന്നു. സൂര്യോദയത്തിന് മുമ്പ് വീട് വൃത്തിയാക്കി ചാണകം കലര്‍ത്തിയ വെള്ളം വീടിന് പുറത്ത് തളിക്കുകയും നിലത്ത് കോലം വരയ്ക്കുകയും വേണം. ഒരു ചാണക ഉരുള പൂജിക്കുകയും രംഗോലിയുടെ മധ്യത്തില്‍ വയ്ക്കുകയും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും വേണം. ഇത് ഗൗരി ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു.

സൂര്യാരാധനയ്ക്ക് വളരെ വിശേഷപ്പെട്ട മാസം

സൂര്യാരാധനയ്ക്ക് വളരെ വിശേഷപ്പെട്ട മാസം

ഹിന്ദുമതത്തില്‍ പൗഷ മാസത്തിലെ സൂര്യാരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസത്തില്‍ സൂര്യോദയസമയത്ത് സൂര്യഭഗവാന് വെള്ളം അര്‍പ്പിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. ആരോഗ്യമുള്ള ശരീരം നേടാനാകുന്നു. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ധിക്കുന്നു.

Most read:2023ല്‍ ഇടവം ഉള്‍പ്പെടെ 4 രാശിക്ക് കഷ്ടതകള്‍; രാഹുവിന്റെ പ്രതികൂല ഫലംMost read:2023ല്‍ ഇടവം ഉള്‍പ്പെടെ 4 രാശിക്ക് കഷ്ടതകള്‍; രാഹുവിന്റെ പ്രതികൂല ഫലം

വ്രതങ്ങള്‍

വ്രതങ്ങള്‍

ധനുര്‍മാസത്തില്‍ മഹാവിഷ്ണു മധുസൂധനന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ധനുര്‍മാസത്തിലെ ആദ്യ രണ്ടാഴ്ചയില്‍ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് ആരാധനകള്‍ നടത്തുന്നു, രണ്ടാമത്തെ രണ്ടാഴ്ചയില്‍ സൂര്യോദയത്തിന് ശേഷം ആരാധന നടത്തുന്നു. ധനുര്‍മാസത്തില്‍ സ്ത്രീകള്‍ ആചരിക്കുന്ന പ്രധാന വ്രതങ്ങളാണ് കാത്യായിനി വ്രതവും ധനുര്‍മാസ വ്രതവും.

നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ വ്രതം

നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ വ്രതം

അവിവാഹിതരായ സ്ത്രീകള്‍ക്ക് ധനുര്‍മാസ വ്രതമെടുക്കാം. ധനുര്‍മാസ വ്രതം അനുഷ്ഠിച്ചതിനാലാണ് ഗോദാദേവിക്ക് മഹാവിഷ്ണുവിനെ വിവാഹം കഴിക്കാന്‍ സാധിച്ചത്. കാത്യായിനി വ്രതം യഥാവിധി അനുഷ്ഠിച്ചതിനാലാണ് പാര്‍വ്വതി ദേവിക്ക് ശിവനെ ഭര്‍ത്താവായി ലഭിച്ചത്. അതിനാല്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ സ്ത്രീകള്‍ സാധാരണയായി ധനുര്‍മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നു.

Most read:കണ്ടകശനി, ഏഴരശനി; 2023ല്‍ ശനിദോഷം അകറ്റാന്‍ ജ്യോതിഷ പരിഹാരങ്ങള്‍Most read:കണ്ടകശനി, ഏഴരശനി; 2023ല്‍ ശനിദോഷം അകറ്റാന്‍ ജ്യോതിഷ പരിഹാരങ്ങള്‍

മോക്ഷദ ഏകാദശി വ്രതം

മോക്ഷദ ഏകാദശി വ്രതം

എല്ലാ ദിവസവും വിഷ്ണു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്. തിരുപ്പാവായ്, വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം എന്നിവ ദിവസവും പാരായണം ചെയ്യുന്നു. ചില ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ധനുര്‍മാസത്തില്‍ സംഗീതോത്സവവും സംഘടിപ്പിക്കാറുണ്ട്. ഈ മാസത്തില്‍ വരുന്ന മോക്ഷദ ഏകാദശി വര്‍ഷത്തിലെ അവസാനത്തെ ഏകാദശിയാണ്. ഇത് മറ്റെല്ലാ ഏകാദശികളേക്കാളും ശക്തമായി കരുതപ്പെടുന്നു. ഈ വ്രതമെടുക്കുന്ന ഭക്തര്‍ക്ക് മോക്ഷം ലഭിക്കുമെന്ന് പറയപ്പെടുന്നു.

വ്യാഴത്തിന്റെ രാശിയായ ധനു

വ്യാഴത്തിന്റെ രാശിയായ ധനു

ജ്യോതിഷപ്രകാരം ദേവഗുരു വ്യാഴത്തിന്റെ രാശിയായ ധനു രാശിയില്‍ സൂര്യന്‍ സംക്രമിക്കുമ്പോള്‍ അത് മതം, ആത്മീയത, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഒരു പുതിയ കാലഘട്ടം സൃഷ്ടിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ ഭഗവത് ഭജനം, കഥകള്‍ കേള്‍ക്കല്‍, തീര്‍ത്ഥാടനം എന്നിവയുടെ പ്രാധാന്യം പലമടങ്ങ് വര്‍ദ്ധിക്കുന്നു.

Most read:രാത്രിയിലാണോ ജനിച്ചത്? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്Most read:രാത്രിയിലാണോ ജനിച്ചത്? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്

ധനുര്‍മാസത്തില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

ധനുര്‍മാസത്തില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

ധനുര്‍മാസത്തില്‍ വരുന്ന വൈകുണ്ഠ ഏകാദശിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തിലെ അവസാനത്തെ ഏകാദശി ആയതിനാല്‍ വിവാഹം, നാമകരണം, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ ശുഭ മുഹൂര്‍ത്തങ്ങളും ഈ മാസത്തില്‍ ഒഴിവാക്കണം. ധനുര്‍മാസത്തില്‍ വിവാഹം കഴിച്ചാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ സമയത്ത് ഗൃഹപ്രവേശ ചടങ്ങുകള്‍ നടത്തുന്നതും നല്ലതല്ല. പേരിടല്‍ ചടങ്ങ് നടത്തിയാല്‍ കുട്ടിക്ക് സുരക്ഷിതമായ ഭാവിക്ക് തടസങ്ങളുണ്ടാകുമെന്ന് പറയപ്പെടുന്നു. അതിനാല്‍ ധനുര്‍മാസത്തില്‍ എല്ലാ മംഗളകരമായ ചടങ്ങുകളും ഒഴിവാക്കുന്നതാണ് നല്ലത്.

English summary

Dhanurmasam 2022 Know Rules, Dos And Don'ts During This Month in Malayalam

Dhanurmasam is a month that represents devotion or Bhakti. Know rules, dos and don'ts during this month.
X
Desktop Bottom Promotion